ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം-അർത്ഥ സഹിതം (101-183)
ത്ര്യക്ഷരീ ദിവ്യഗന്ധാഢ്യാ സിന്ദൂരതിലകാഞ്ചിതാ ഉമാ ശൈലേന്ദ്രതനയാ ഗൗരീ ഗന്ധർവ്വസേവിതാ 126 ത്ര്യക്ഷരീ: അ+ഉ+മ് (ഓം) പ്രണവ മന്ത്രം ആയിരിക്കുന്ന ദേവി ദിവ്യഗന്ധാഢ്യാ: ദേവി യോട് അടുത്ത് നിൽക്കുന്നവരാണ് യോഗികൾ അവർക്ക് എല്ലാം പ്രത്യേക സുഗന്ധം ആണ് എന്ന് പറയുന്നു. ദേവിയുടെ സമീപത്തു ചെന്നാൽ തന്നെ ദിവ്യമായ സുഗന്ധം ആണ് എന്നാണ് ഇവിടെ പറയുന്നത്. സിന്ദൂരതിലകാഞ്ചിതാ: സിന്ദൂര തിലകത്താൽ ശോഭിക്കുന്ന ദേവി ഉമാ: പാർവതി ആയി വന്നതും ആ ദേവി തന്നെ ആണ്. ശൈലേന്ദ്രതനയാ: ഹിമവാന്റെ പുത്രി ആയതും അമ്മ തന്നെ ആണ്. ഗൗരീ: സ്വർണ വർണ്ണം ഗൗര വർണ്ണം വെളുത്ത നിറം എന്നുംഅർഥം പറയാം. ഗന്ധർവ്വസേവിതാ: ഗന്ധർ വന്മാരാൽ ആരാധിക്ക പ്പെടുന്ന ദേവി.ദേവ ലോകത്തെ സംഗീതജ്ഞർ ആണ് ഗന്ധർവന്മാർ. ദേവി ആണല്ലോ പതിനാറു കലകളുടെയും ഉത്ഭവ സ്ഥാനം. അതുകൊണ്ടു ഗന്ധർവൻമാർ ദേവി ഉപാസകരായി ഭവിക്കുന്നു. വിശ്വഗർഭാ സ്വർണ്ണഗർഭാ വരദാ വാഗധീശ്വരീ ധ്യാനഗമ്യാപരിച്ഛേദ്യാ ജ്ഞാനദാ ജ്ഞാനവിഗ്രഹാ 127 വിശ്വഗർഭാ: വിശ്വത്തെ ഉള്ളിൽ ഒതുക്കിയ ദേവി ...