Posts

Showing posts from February, 2022

udhava

ജൂൺ 21 യോഗാദിനം. ആയതിനാൽ യോഗയെക്കുറിച്ച് ചില അടിസ്ഥാന വിവരങ്ങൾ പങ്കുവെക്കുന്നു. യോഗ എന്ന വാക്കിന് അർത്ഥം യോഗം, സംയോഗം, കൂടിച്ചേരൽ എന്നൊക്കെയാണ്. ഭൗതിക ശരീരവും മനസ്സിന്റെ ഉള്ളറകളിലെ ദിവ്യ ചൈതന്യവും (ആത്മാവ് എന്നും പറയാം) തമ്മിലുള്ള കൂടിച്ചേരലാണ് ഉദ്ദേശിക്കുന്നത്. പ്രാചീന ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ദർശനങ്ങൾ ആയിരുന്നു സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂർവ്വമീമാംസ, ഉത്തര മീമാംസ എന്നിവ. അതിലൊന്നായ യോഗം എന്ന ദർശനത്തിന്റെ ഉപജ്ഞാതാവ്  പതഞ്ജലി മഹർഷി  ആണ്. അദ്ദേഹത്താൽ പറയപ്പെട്ട അഷ്ടാംഗയോഗയിലെ എട്ടു ഭാഗങ്ങളാണ് യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണം, ധ്യാനം, സമാധി. ഇവ ഓരോന്നും എന്തൊക്കെയാണെന്ന് നോക്കാം… യമം യമം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് സ്വയം നിയന്ത്രിക്കുക. യോഗ ചെയ്യുമ്പോൾ വിഘ്നമുണ്ടാക്കാൻ സാദ്ധ്യതയുള്ള കാര്യങ്ങളിൽ നിന്നും സാധകന്റെ മനസ്സിനെ ചെറുത്തു നിർത്തുന്ന ക്രിയകളാണ് യമം. അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം അപരിഗ്രഹം എന്നിവയാണ് യമങ്ങൾ. അഹിംസ:  മനസ്സാ, വാചാ കർമ്മണാ ഒരു ജീവിയേയും ഉപദ്രവിക്കാതിരിക്കുക, കൊല്ലാതിരിക്കുക. സത്യം:    സർവ്വഭൂതങ്ങൾക്കും ഹിത...

ഗായത്രി

  ശ്രീ ഗണപതി ഗായത്രി ഓം ഏക ദന്തായ വിദ് മഹേ വക്ര തുന്ധായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത് !! ഫലം: ഉദിഷ്ഠ കാര്യ സിദ്ധിക്ക് ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത് !! ഫലം: സര്‍വ്വ തടസ്സങ്ങളും അകന്ന്‍ വിജയം കരഗതമാകും ശ്രീ ശിവ ഗായത്രി ഓം മഹാദേവായ വിദ് മഹേ രൂദ്ര മൂര്‍ത്തിയേ ധീമഹി തന്നോ ശിവ പ്രചോദയാത്. !! ഫലം: ആയുസ്സ് വര്‍ദ്ധിക്കുന്നു. ഓം സദാ ശിവായ വിദ് മഹേ ജഡാധരായ ധീമഹി തന്നോ രുദ്ര പ്രചോദയാത് !! ഫലം : ആപത്തുകള്‍ അകലുന്നു. ഓം ഗൗരീനാഥായ വിദ് മഹേ മഹാദേവായ ധീമഹി തന്നോ ശിവ പ്രചോദയാത് !! ഫലം : ആപത്തുകള്‍ അകലുന്നു. ശ്രീ അയ്യപ്പ ഗായത്രി ഓം ഭൂത നാഥായ വിദ്മഹേ മഹാ ശാസ്തായ ധീമഹി തന്നോ അയ്യപ്പ പ്രചോദയാത് !! ഫലം : രോഗ മുക്തി ശ്രീ സുബ്രഹ്മണ്യ ഗായത്രി ഓം ഷഡാനനായ വിദ്മഹേ ശക്തി ഹസ്തായ ധീമഹി തന്നോ സ്‌കന്ദ പ്രചോദയാത് !! ഫലം : സര്‍വ്വ ന.കളും വുെം നവഗ്രഹ ഗായത്രികളും ഫലങ്ങളും ഓം ഭാസ്‌കരായ വിദ്മഹേ മഹാദ്യുതി കരായ ധീമഹി തന്നോ ആദിത്യഃ പ്രചോദയാത് !! ഫലം : കണ്ണുരോഗങ്ങള്‍ അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു. ഓം അത്രി പുത്രനായ വിദ്മഹേ അമൃതമയായ ധീമഹി തന്നോ സോമ പ്രചോദയാത് !! ഫലം : ജ്ഞാനം വര്‍ദ്ധിക്കു...