ഗായത്രി

 ശ്രീ ഗണപതി ഗായത്രി

ഓം ഏക ദന്തായ വിദ് മഹേ
വക്ര തുന്ധായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
ഫലം: ഉദിഷ്ഠ കാര്യ സിദ്ധിക്ക്

ഓം ലംബോദരായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
ഫലം: സര്‍വ്വ തടസ്സങ്ങളും അകന്ന്‍ വിജയം കരഗതമാകും

ശ്രീ ശിവ ഗായത്രി
ഓം മഹാദേവായ വിദ് മഹേ
രൂദ്ര മൂര്‍ത്തിയേ ധീമഹി
തന്നോ ശിവ പ്രചോദയാത്. !!
ഫലം: ആയുസ്സ് വര്‍ദ്ധിക്കുന്നു.

ഓം സദാ ശിവായ വിദ് മഹേ
ജഡാധരായ ധീമഹി
തന്നോ രുദ്ര പ്രചോദയാത് !!
ഫലം : ആപത്തുകള്‍ അകലുന്നു.

ഓം ഗൗരീനാഥായ വിദ് മഹേ
മഹാദേവായ ധീമഹി
തന്നോ ശിവ പ്രചോദയാത് !!
ഫലം : ആപത്തുകള്‍ അകലുന്നു.

ശ്രീ അയ്യപ്പ ഗായത്രി
ഓം ഭൂത നാഥായ വിദ്മഹേ
മഹാ ശാസ്തായ ധീമഹി
തന്നോ അയ്യപ്പ പ്രചോദയാത് !!
ഫലം : രോഗ മുക്തി

ശ്രീ സുബ്രഹ്മണ്യ ഗായത്രി
ഓം ഷഡാനനായ വിദ്മഹേ
ശക്തി ഹസ്തായ ധീമഹി
തന്നോ സ്‌കന്ദ പ്രചോദയാത് !!
ഫലം : സര്‍വ്വ ന.കളും വുെം

നവഗ്രഹ ഗായത്രികളും ഫലങ്ങളും
ഓം ഭാസ്‌കരായ വിദ്മഹേ
മഹാദ്യുതി കരായ ധീമഹി
തന്നോ ആദിത്യഃ പ്രചോദയാത് !!
ഫലം : കണ്ണുരോഗങ്ങള്‍ അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു.

ഓം അത്രി പുത്രനായ വിദ്മഹേ
അമൃതമയായ ധീമഹി
തന്നോ സോമ പ്രചോദയാത് !!
ഫലം : ജ്ഞാനം വര്‍ദ്ധിക്കുന്നു, തണുപ്പു സംബന്ധിയായ രോഗങ്ങള്‍ അകലുന്നു. മനഃശാന്തി ലഭിക്കുന്നു

ഓം അംഗാരകായ വിദ് മഹേ
ഭൂമി പുത്രനായ ധീമഹി
തന്നോ ഭൗമ പ്രചോദയാത് !!
ഫലം : ചൊവ്വായുടെ ഈ ഗായത്രി ജപിച്ചാല്‍ ചൊവ്വാ ദോഷം അകലുന്നു. കൂടപ്പിറപ്പുകള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കുന്നു.

ഓം ഗജധ്വജായ വിദ്മഹേ
ശുകഹസ്തായ ധീമഹി
തന്നോബുധഃ പ്രചോദയാത് !!
ഫലം : ബുദ്ധി വികാസം, വിദ്യാ അഭിവൃദ്ധി

ഓം ഋഷഭധ്വജായ വിദ്മഹേ
കൃണിഹസ്തായ ധീമഹി
തന്നോ ഗുരു പ്രചോദയാത് !!
ഫലം : ഗുരുവിന്റെ ദൃഷ്ടിയാല്‍ സര്‍വ്വനന്മകളും നേടാം.

ഓം അശ്വധ്വജായ വിദ്മഹേ
ധനുര്‍ഹസ്തായ ധീമഹി
തന്നോ ശുക്ര പ്രചോദയാത് !!
ഫലം : ശുക്രനെ ധ്യാനിച്ച് ഈ ഗായത്രി ജപിച്ചാല്‍ വിവാഹ തടസ്സം അകലുന്നു.

ഓം കാകധ്വജായ വിദ്മഹേ
ഖഡ്ഗ ഹസ്തായ ധീമഹി
തന്നോ മന്ദ പ്രചോദയാത് !!
ഫലം : ശനിദോഷം, രോഗങ്ങള്‍ എന്നിവ അകലുന്നു. ഗൃഹയോഗവും സിദ്ധിക്കുന്നു.

ഓം നാഗരാജായ വിദ്മഹേ
പദ്മ ഹസ്തായ ധീമഹി
തന്നോ രാഗു പ്രചോദയാത് !!
ഫലം : സര്‍പ്പദോഷങ്ങള്‍ അകലുന്നു

ഓം അശ്വധ്വജായ വിദ്മഹേ
ശൂലഹസ്തായ ധീമഹി
തന്നോ കേതുഃ പ്രചോദയാത് !!
ഫലം: തിന്മകളും ദുരോഗ്യങ്ങളും അകലുന്നു, ജ്ഞാനം, വീട് എന്നിവ കരഗതമാകുന്നു

ശ്രീ മഹാവിഷ്ണു ഗായത്രികള്‍
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത് !!
ഫലം : സമ്പത്ത് വര്‍ദ്ധിക്കുന്നു.

ഓം വജ്‌റ നവായ വിദ്മഹേ
തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത് !!
ഫലം : ശത്രു ഭയം അകലുന്നു

ഓം ജാമ ദഗ് ന്യായ വിദ്മഹേ
മഹാ വീരായ ധീമഹി
തന്നോ പരശുരാമ പ്രചോദയാത് !!
ഫലം : പിതൃക്കളുടെ അനുഗ്രഹം

ഓം ദശരഥായ വിദ്മഹേ
സീതാ വല്ലഭായ ധീമഹി
തന്നോ രാമഃ പ്രചോദയാത് !!
ഫലം: ജ്ഞാനം വര്‍ദ്ധിക്കുന്നു.

ഓം ഭൂവരാഹായ വിദ്മഹേ
ഹിരണ്യ ഗര്‍ഭായ ധീമഹി
തന്നോ ക്രോഡഃ പ്രചോദയാത് !!
ഫലം : വരാഹമൂര്‍ത്തിയുടെ ഈ മന്ത്രമ ജപിച്ചാല്‍ ലക്ഷ്മി കടാക്ഷം എന്നും നിലനില്‍ക്കും.

ഓം നിരഞ്ജനായ വിദ്മഹേ
നിരാപാശായ ധീമഹി
തന്നോ ശ്രീനിവാസായ പ്രചോദയാത് !!
ഫലം : ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറും.

ഓം വാഗീശ്വരായ വിദ്മഹേ
ഹയഗ്രീവായ ധീമഹി
തന്നോ ഹംസ പ്രചോദയാത് !!
ഫലം: വിദ്യയില്‍ അഭിവൃദ്ധി

ഓം സഹസ്ര ശീര്‍ഷായ വിദ്മഹേ
വിഷ്ണു വല്ലഭായ ധീമഹി
തന്നോ ശേഷഃ പ്രചോദയാത് !!
ഫലം: ഭയം അകലുന്നു

ഓം കശ്യപേശായ വിദ്മഹേ
മഹാബാലായ ധീമഹി
തന്നോ കൂര്‍മ്മഃ പ്രചോദയാത് !!
ഫലം : അവിചാരിതമായ അപകടങ്ങള്‍ ഒഴിഞ്ഞു പോകും

ഓം ത്രിവിക്രമായ വിദ്മഹേ
വിശ്വരൂപായ ചധീമഹി
തന്നോ വാമന പ്രചോദയാത് !!
ഫലം : സന്താന ഭാഗ്യം

ഓം ദാമോദരായ വിദ്മഹേ
വാസു ദേവായ ധീമഹി
തന്നോ കൃഷ്ണ പ്രചോദയാത് !!
ഫലം : സന്താന ഭാഗ്യം ലഭിക്കുന്നു.

ഓം ആദിവൈദ്യായ വിദ്മഹേ
ആരോഗ്യ അനുഗ്രഹാ ധീമഹി
തന്നോ ധന്വന്തരിഃ പ്രചോദയാത് !!
ഫലം : രോഗങ്ങള്‍ അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു.

ഓം പക്ഷിരാജായ വിദ്മഹേ
സ്വര്‍ണ്ണ പക്ഷ്യായ ധീമഹി
തന്നോ ഗരുഢഃ പ്രചോദയാത് !!
ഫലം : മരണ ഭയം അകലുന്നു.

ഓം പീതാംബരായ വിദ്മഹേ
ജഗാന്നാഥായ ധീമഹി
തന്നോ രാമ പ്രചോദയാത് !!
ഫലം : സര്‍വ്വനന്മകളും ലഭിക്കുന്നു

ഓം ധര്‍മ്മ രൂപായ വിദ്മഹേ
സത്യവ്രതായ ധീമഹി
തന്നോ രാമ പ്രചോദയാത് !!
ഫലം : സര്‍വ്വ നന്മകള്‍ക്കും.

ഓം ഉഗ്രരൂപായ വിദ്മഹേ
വജ്രനാഗായ ധീമഹി
തന്നോ നൃസിംഹ പ്രചോദയാത് !!
ഫലം : ദുഷ്ട ശക്തികളില്‍ നിന്നും മോചനം

യമഗായത്രി
ഓം സൂര്യ പുത്രനായ വിദ്മഹേ
മഹാകാലായ ധീമഹി
തന്നോ യമഃ പ്രചോദയാത് !!
ഫലം : മരണ ഭയം മാറുന്നു.

ശ്രീ കൂബേര ഗായത്രി
ഓം യക്ഷരാജായ വിദ്മഹേ
വൈശ്രവണായ ധീമഹി
തന്നോ കൂബേരഃ പ്രചോദയാത് !!
ഫലം: സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും

ശ്രീ ദക്ഷിണാമൂര്‍ത്തി ഗായത്രി
ഓം ജ്ഞാനമുദ്രായ വിദ്മഹേ
തത്ത്വ ബോധായ ധീമഹി
തന്നോ ദേവഃ പ്രചോദയാത് !!
ഫലം : വിദ്യാഭ്യാസ മേന്മ ലഭിക്കുന്നു

ശ്രീ അന്ന പൂര്‍ണ്ണ ഗായത്രി
ഓം ഭഗവനൈ്യ വിദ്മഹേ
മഹേശ്വരൈ്യ ധീമഹി
തന്നോ അന്നപൂര്‍ണ്ണാ പ്രചോദയാത് !!
ഫലം : ഇല്ലായ്മയും ഭക്ഷണ ദാരിദ്രവും അകലുന്നു.

ശ്രീ ബാലാഗായത്രി
ഓം ബാലാംബികായൈ വിദ്മഹേ
സദാനവ വര്‍ഷായൈ ധീമഹി
തന്നോ ബാലാ പ്രചോദയാത് !!
ഫലം: കൂട്ടികളുടെ രോഗങ്ങള്‍ ശമിക്കുന്നു

ശ്രീ സരസ്വതി ഗായത്രി
ഓം വാക് ദേവൈ്യ ച വിദ്മഹേ
വിരിഞ്ച പത് നൈ്യ ച ധീമഹി
തന്നോ വാണിഃ പ്രചോദയാത് !!
ഫലം: വിദ്യയും അറിവും വര്‍ദ്ധിക്കുന്നു.

ശ്രീ മഹാലക്ഷമീ ഗായത്രി
ഓം പത്മ വാസിനൈ്യ ച വിദ്മഹേ
പത്മ ലോ ച നൈ്യ ച ധീമഹേ
തന്നോ ലക്ഷ്മി പ്രചോദയാത് !!
ഫലം : ദാരിദ്ര്യം അകലുന്നു

ശ്രീ സപ്ത മാതാ ഗായത്രികള്‍
ഓം ബ്രഹ്മശക്തൈ്യ ച വിദ്മഹേ
പീത വര്‍ണ്ണ്യച ധീമഹി
തന്നോ ബ്രാഹ്മിഃ പ്രചോദയാത് !!
ഫലം : ചര്‍മ്മരോഗം ദേഭമാകുന്നു

ഓം ശ്വേത വര്‍ണ്യേ ച വിദ്മഹേ ശൂല ഹസ്തായൈ ച ധീമഹി
തന്നോ മാഹേശ്വരീ പ്രചോദയാത് !!
ഫലം : സര്‍വ്വ മംഗളങ്ങളും സിദ്ധിച്ച് വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നു.

ഓം ശിഖി വാഹനായൈ വിദ്മഹേ
ശക്തി ഹസ്തായൈ ച ധീമഹി
തന്നോ കൗമാരിഃ പ്രചോദയാത് !!
ഫലം : രക്തസംബന്ധിയായ രോഗങ്ങള്‍ അകലും

ഓം ശ്യാമ പര്‍ണൈ്യ ച വിദ്മഹേ
ചക്ര ഹസ്തായൈ ച ധീമഹി
തന്നോ വൈഷ്ണവീ പ്രചോദയാത് !!
ഫലം: വിഷ ജന്തുക്കളാലുളള അപകടങ്ങള്‍ അകലും

ഓം ശ്യാമളായൈ ച വിദ്മഹേ
ഹല ഹസ്തായൈ ച ധീമഹി
തന്നോ വരാഹി പ്രചോദയാത് !!
ഓം മഹിഷധ്വജായൈ വിദ്മഹേ
ദണ്ഡ ഹസ്തായൈ ധീമഹി
തന്നോ വരാഹീ പ്രചോദയാത് !!
ഫലം : ശത്രുശല്യങ്ങള്‍ അകന്ന്‍ ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാകും

ഓം ശ്യാം വര്‍ണ്ണായൈ വിദ്മഹേ
വജ്‌റ ഹസ്തായൈ ധീമഹി
തന്നോ ഐന്ദ്രീ പ്രചോദയാത് !!
ഫലം : ഇന്ദ്രാണിയെ ക്കുറിച്ചുളള ഈ ഗായത്രി ജപിച്ചാല്‍ ദമ്പതിമാര്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കും

ഓം കൃഷ്ണ വര്‍ണ്ണായൈ വിദ്മഹേ
ശൂല ഹസ്തായൈ ധീമഹി
തന്നോ ചാമുണഡാ പ്രചോദയാത് !!
ഫലം : ഞരമ്പ് സംബന്ധിയായ രോഗങ്ങള്‍ അകലും

ശ്രീ വീരഭദ്ര ഗായത്രി
ഓം ഭസ്മായുധായ വിദ്മഹേ
രക്ത നേത്രായ ധീമഹി
തന്നോ വീരഭദ്ര പ്രചോദയാത്
ഫലം: ജോലിയില്‍ ഉയ്യര്‍ച്ച

ശ്രീ കാര്‍ത്ത വീര്യാര്‍ജ്ജുന ഗായത്രി
കാര്‍ത്ത വീര്യായ വിദ് മഹേ
മഹാബലായ ധീമഹി
തന്നോര്‍ജ്ജുന പ്രചോദയാത്
ഫലം: കളവു പോയ വസ്തുതിരികെ കിട്ടും

ശ്രീ ദുര്‍ഗ്ഗാ ഗായത്രി
“ഓം കാര്‍ത്ത്യായിന്യൈ ച വിദ് മഹേ
കന്യാ കുമാര്യൈ ച ധീമഹി
തന്നോ ദുര്‍ഗ്ഗാ പ്രചോദയാത് !! ”
ഫലം : മംഗല്യ ഭാഗ്യം സിദ്ധിക്കും

മഹാകാളി ഗായത്രി
ഓം കാളികായൈ വിദ് മഹേ
ശ്മശാന വാസിന്യൈ ധീമഹി
തന്നോ ഘോരാ പ്രചോദയാത് !! ”
ഫലം : സര്‍വ്വ ദൈവങ്ങളെയും പൂജിച്ച ഫലം

ഈ ഗായതികള്‍ പ്രഭാത സ്നാനത്ത്തിനു ശേഷം മനസ്സിരുത്തി ഒന്‍പത് പ്രാവസ്യമെങ്കിലും നിത്യവും ജപിക്കണം. വിശ്വാസത്തോടെ ജപിക്കുക. വിശ്വാസമാണ് എല്ലാത്തിന്റെയും ആധാരം.




ദശമുദ്ര 1. സർവ്വ സംക്ഷേപിണി മുദ്ര 2.സർവ്വ വിദ്രാവിണി മുദ്ര  3.സർവ്വകർഷിണി മുദ്ര  4. സർവ്വ വശoകരി മുദ്ര  5.സർവ്വോൻമാദിനി മുദ്ര 6.സർവ്വമഹാങ്കുശ മുദ്ര 7. സർവ്വ ഖേജരീ മുദ്ര 8. സർവ്വ ബീജമുദ്ര 9.സർവ്വ യോനി മുദ്ര 10.സർവ്വ ത്രിഖണ്ഡ മുദ്ര


ശ്രീ മഹാ ലക്ഷ്മീ പൂജ


ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ഇന്ത്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ മഹാലക്ഷ്മി പൂജ

പൂർവ്വാംഗ പൂജ

1.പവിത്രീകരണം

അപവിത്രഃ പവിത്രോ വാ
സര്‍വ്വാവസ്ഥാം ഗതോപി വാ 
യത് സ്മരേത്പുണ്ഡരീകാക്ഷം
സബാഹ്യാഭ്യന്തര ശുചിഃ

സ്വന്തം ശരീരത്തിലും പൂജാദ്രവ്യങ്ങളിലും
ജലം തളിക്കുക
 
2. ദീപപ്രോജ്വലനം 
(ദീപം കത്തിക്കുക )

മന്ത്രം 
ദീപജോതിപരം ബ്രഹ്മ 
ദീപജ്യോതിർ ജനാർദ്ദനഃ
ദീപോ ഹരതു മേ പാപം 
ദീപജ്യോതീ നമോസ്തുതേ 

3 . ആചമനം - 
(കയ്യിൽ വെള്ളമെടുത്ത് മൂന്ന് പ്രാവശ്യം കുടിക്കുക .) 

മന്ത്രം 
ഓം അച്യുതായ നമഃ 
ഓം അനന്തായ നമഃ 
ഓം ഗോവിന്ദായ നമഃ 

4. ഗുരുധ്യാനം 

സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം അസ്മദാചാര്യപര്യന്താം 
വന്ദേ ഗുരു പരമ്പരാം 

ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണുഃ 
ഗുരുർ ദേവോ മഹേശ്വരഃ 
ഗുരുഃ സാക്ഷാൽ പരം ബ്രഹ്മ 
തസ്മൈ ശ്രീ ഗുരവേ നമഃ 

( അച്ഛൻ , അമ്മ , ഗുരുക്കന്മാർ , കാരണവന്മാർ എന്നിവരെ മനസ്സാ നമസ്കരിച്ച് അനുവാദം വാങ്ങിക്കുക . ) 

5 . ആസനപൂജ - 
ഇരിപ്പിടത്തിൽ നിന്ന് സ്വല്പം പിറകോട്ട് മാറി കയ്യിൽ ജലമെടുത്ത് മന്ത്രം  ചൊല്ലി തളിക്കുക ഇരിപ്പിടത്തിൽ ദൈവീക ഊർജ്ജം (positive Energy) ആയതായി സങ്കൽപ്പിക്കുക 

"പൃഥ്വി ത്വയാ ധൃതാ ലോകാ 
ദേവിത്വം വിഷ്ണുനാ ധൃതാ 
ത്വം ച ധാരയമാം ദേവി
പവിത്രം കുരു ചാസനം" 

വീണ്ടും ഇരിപ്പിടത്തിൽ ഇരിക്കുക

6. ആത്മപൂജ - 
(സ്വന്തം ശിരസ്സിൽ അക്ഷതം ഇടുക ) - 

ദേഹോ ദേവാലയഃ പ്രോക്താ 
ജീവോ ദേവ സനാതനഃ
ത്യജ്യത് അജ്ഞാൻ
നിർമ്മാല്യം 
സോഹം ഭാവേന പുജയേത് 

7. ഘണ്ഡാപൂജ 
( മണിമുഴക്കി കൊണ്ട് ചൊല്ലുക) 

ആഗമനാർത്ഥം തു ദേവാനാം
ഗമനാർത്ഥം തു രക്ഷസാം 
കുർവ്വേ ഘണ്ഡാരവം തത്ര
ദേവതാഹ്വാന ലാഞ്ജനം - 

8 . ശ്രീ ഗണപതി ധ്യാനം - 

ഓം ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത് സർവ്വവിഘ്നോപശാന്തയേ

വക്രതുണ്ഡമഹാകായ 
സൂര്യകോടി സമപ്രഭ 
നിർവ്വിഘ്നം കുരുമേദേവ
സർവ്വകാര്യേഷു സർവ്വദാ

ദേശകാല സങ്കല്പം
പുഷ്പാക്ഷതങ്ങൾ കയ്യിൽ വെച്ച് ചെയ്യുക

ഓം തത് സത്.
മമ ഉപാത്ത സമസ്ത ദുരിതക്ഷയദ്വാരാ, 
ശ്രീ മഹാലക്ഷ്മീ പ്രീത്യർഥം,
അദ്യ ബ്രഹ്മണ
ദ്വിതീയപരാർധേ,
ശ്വേതവരാഹകല്പേ,
വൈവസ്വതമന്വന്തരേ,
അഷ്ടാവിംശതിതമേ
കലിയുഗേ,
പ്രഥമേ പാദേ,
ജംബൂദ്വീപേ,
ഭരതഖണ്ഡേ, 
ഭാരതദേശേ,
മേരോർ ദക്ഷിണേപാർശ്വേ,
ശകാബ്ദേ,
അസ്മിൻ വർത്തമാനേ,  
വ്യാവഹാരികേ,
പ്രഭവാദീനാം 
ഷഷ്ടിസംവത്സരാണാം മധ്യേ 
പ്രവർത്തമാനേ

........ നാമകേ സംവത്സരേ,

.......... അയനേ

..........     മാസേ,

.............. തിഥൗ,

..............വാസരയുക്തായാം,

...............നക്ഷത്രയുക്തായാം,

ശുഭയോഗ
ശുഭകരണ ഏവം
ഗുണവിശേഷേണ വിശിഷ്ടായാം,
അസ്യാം ശുഭതിഥൗ,
അസ്മാകം
സകുടുംബാനാം
ക്ഷേമ- സ്ഥൈര്യ - വീര്യ- വിജയ - ആയുരാരോഗ്യ- ഐശ്വര്യാണാം അഭിവൃദ്ധ്യർഥം,
സമസ്തമംഗളാവാപ്ത്യർഥം,
സമസ്ത ദുരിത ഉപശാന്ത്യർഥം,
ധർമാർഥകാമമോക്ഷരൂപ ചതുർവിധഫലപുരുഷാർഥസിദ്ധ്യർഥം,
ചിന്തിത മനോരഥ അവാപ്ത്യർഥം,
ശ്രീ മഹാലക്ഷ്മീ പ്രസാദ സിദ്ധ്യർഥം,
ശ്രീ മഹാലക്ഷ്മീ പ്രസാദാത് സമസ്ത
മംഗളാവാപ്ത്യർഥം
സകല അഭീഷ്ടഫലസിദ്ധ്യർഥം
ശ്രീ മഹാലക്ഷ്മ്യാ: യഥാശക്തി ധ്യാന ആവാഹനാദി പുര: സരം
ഷോഡശോപചാരപൂജാം അഹം കരിഷ്യേ.

പുഷ്പാക്ഷതങ്ങൾ കലശത്തിൽ
സമർപ്പിക്കുക

കലശ സ്ഥാപനം
 
പുഷ്പാക്ഷതങ്ങൾ കയ്യിൽ എടുത്ത് ചൊല്ലുക

കലശസ്യ മുഖേ വിഷ്ണു:
കണ്ഠേ രുദ്ര: സമാശ്രിത: 
മൂലേ ത്വസ്യ സ്ഥിതോ ബ്രഹ്മാ
മധ്യേ മാതൃഗണാ: സ്മൃതാ:
കുക്ഷൗ തു സാഗരാ: സർവേ
സപ്തദ്വീപാ വസുന്ധരാ
ഋഗ്വേദോഽഥ യജുർവേദ:
സാമവേദോഽപ്യഥർവണ:
അങ്ഗൈശ്ച സഹിതാ: സർവേ
കലശാമ്ബു സമാശ്രിതാ:
ആയാന്തു ദേവീപൂജാർഥം
ദുരിതക്ഷയകാരകാ:

ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമദേ സിന്ധു കാവേരി
ജലേഽസ്മിൻ സന്നിധിം കുരു

പുഷ്പാക്ഷതങ്ങൾ കലശത്തിൽ
സമർപ്പിക്കുക

ശ്രീ മഹാലക്ഷ്മി  ധ്യാനം 
(തൊഴുതുകൊണ്ട് ചൊല്ലുക) 

യാ സാ പദ്മാസനസ്ഥാ -
-വിപുല - കടി - തടീ -
പദ്മ - പത്രായതാക്ഷീ!

ഗംഭീരാ/വർത്ത- നാഭീ-
സ്തന - ഭര- നമിതാ -
-ശുഭ്ര - വസ്ത്രോ/ത്തരീയാ!!

ലക്ഷ്മീർ - ദിവ്യൈർ,
ഗജേന്ദ്രൈർ -
മണി - ഗണ - ഖചിതൈഃ -
സ്നാപിതാ- ഹേമ - കുംഭൈ: !

നിത്യം - സാ- പദ്മ - ഹസ്താ- 
മമ - വസതു -ഗൃഹേ (ഹൃദയേ )
സർവ്വ- മംഗല്യ - യുക്താ!!

*ഷോഡശോപചാര പൂജ*
*ആവാഹനം* 

1 .സർവ്വ സംമ്പത് പ്രദാത്രീ ച മഹാദേവീം അഹംഭജേ ആവാഹയാമ്യഹം ദേവീം സർവ്വസൗഖ്യപ്രദായിനീം 

ഓം ശ്രീ മഹാ ലക്ഷ്മ്യൈ  നമഃ 
ആവാഹയാമി സ്ഥാപയാമി പൂജയാമി 
(പുഷ്പം സമർപ്പിക്കുക) 

2 .നാനാരത്നസമായുക്തം തപ്തഹാടങ്കനിർമ്മിതം 
ഭദ്രാസനം സമാനീതം 
സ്വീകുരുഷ മഹേശ്വരി , 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ 
രത്നസിംഹാസനം സമർപ്പയാമി 
(പുഷ്പം സമർപ്പിക്കുക)  

3 .സുരാസുര മഹാമൗലി 
മാലാ മാണിക്യ കാന്തിഭിഃ 
വിരാജിത പദ ദ്വന്ദേ
പാദ്യം തേ കൽപയാമ്യഹം 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ 
പാദയോ പാദ്യം സമർപ്പയാമി 
(ജലം സമർപ്പിക്കുക)

4 .അനർഘസത്വസംപൂർണ്ണേ
പുത്ര പൗത്രഫലപ്രദേ 
അർഘ്യം ദാസ്യാമി ദേവേശീ 
മമാ/നർഘ്യ- വര പ്രദേ 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ
അർഘ്യം സമർപ്പയാമി 
(ജലം സമർപ്പിക്കുക) 

5 .രക്ത ബീജ സമുത്പന്ന രക്താസനസമാശ്രയേ 
ദദാമ്യാചമനം തുഭ്യം 
ഭക്താനാം ഭദ്രദായിനി 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ 
ആചമനീയം സമർപ്പയാമി 
(ജലം സമർപ്പിക്കുക) 

6 .മധുപർക്കം മയാദേവീ 
കാഞ്ചി നൂപുര ശോഭിതേ 
സ്വീകൃത്യ ദയയാദേവീ 
കുർവ്വന്തു മേ മംഗളം 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ 
മധുപർക്കം സമർപ്പയാമി 
(തേൻ സമർപ്പിക്കുക) 

7 .കാമധേനു സമുദ്ഭൂതം 
പ്രാർത്ഥിതം സർവ്വ ദൈവതാ പുഷ്ടിദം പ്രാണിനാം ശുദ്ധം 
ക്ഷീരം സ്നാനായ കല്പ്പയേ 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ 
ക്ഷീരസ്നാനം സമർപ്പയാമി 
(പാൽ സമർപ്പിക്കുക) 

8 .പയോദധി ഘൃത ക്ഷൗദ്ര 
ശർക്കരാ /ഫല സംയുതം 
പഞ്ചാമൃതം തേ സ്നാനാർത്ഥം കല്പ്പയേ/ഹം വരദേ ശിവേ 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ 
പഞ്ചാമൃതസ്നാനം സമർപ്പയാമി 
(പഞ്ചാമൃതം സമർപ്പിക്കുക)

 9 .ഗംഗാ /തോയം സമാനീതം 
ചന്ദനേന സമന്വിതം 
ഭക്ത്യാ ദത്തമിദം തോയം 
ഗൃഹ്യതാം പരമേശ്വരി 

ഓം ശ്രീ  മഹാലക്ഷ്മ്യൈ നമഃ 
ശുദ്ധോദക സ്നാനം സമർപ്പയാമി 
(ശുദ്ധജലം സമർപ്പിക്കുക)

10 .ക്ഷൗമ - ചേലാം മിമാം ദേവീ 
ഹേമ -സൂത്ര - വിചിത്രിതാം 
ചിത്ര- വർണ്ണ - സമായുക്താം 
ഭക്ത്യാ /ദുർഗ്ഗേ ദദാമ്യഹം 


ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ - 
വസ്ത്രോത്തരീയം സമർപ്പയാമി 
(ഉത്തരീയം സമർപ്പിക്കുക) 

11 .കഞ്ചുകം ചോ/പവസ്ത്രം ച 
ഹംസചിഹ്ന വിഭൂഷിതം 
ഗൃഹാണത്വം മഹാ-ദുർഗ്ഗേ
മയാദത്തം സുശോഭിതം 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ 
വസ്ത്രം സമർപ്പയാമി 
(വസ്ത്രം സമർപ്പിക്കുക) 

12.ലളിതേ ശ്രീ മഹേശാനി സർവ്വമംഗളദായിനീ സ്വർണ്ണമംഗളസൂത്രം തേ 
ദദേഹം മംഗള പ്രദം 

ഓം ശ്രീ  മഹാലക്ഷ്മ്യൈ നമഃ 
മംഗളസൂത്രം സമർപ്പയാമി 
(മംഗളസുത്രം സമർപ്പിക്കുക) 

13 .ബ്രഹ്മവിദ്യേ ജഗന്മാതഃ 
സ്വർണതന്തു വിനിർമ്മിതം 
ഉപവീതം ദദാമ്യദ്യ 
സർവ്വയജ്ഞ സ്വരൂപിണി 

ഓം ശ്രീ  മഹാലക്ഷ്മ്യൈ നമഃ 
യജ്ഞോപവീതം സമർപ്പയാമി 
(യജ്ഞോപവീതം സമർപ്പിക്കുക) 

14 . കിരീടഹാരകേയൂര 
കങ്കാണാദി വിഭൂഷണൈർ അലങ്കാരോമി ലളിതേ സർവ്വാലങ്കാരകാരിണി 

ഓം ശ്രീ  മഹാലക്ഷ്മ്യൈനമഃ 
ആഭരണാനി സമർപ്പയാമി
(ആഭരണങ്ങൾ സമർപ്പിക്കുക) 

15 . കുങ്കുമാ/ഗരു- കർപ്പൂര - കസ്തൂരി - ചന്ദനാദികം വിലേപനം 
മഹാദേവി ഗൃഹാണ - സുരവന്ദിതേ

ഓം ശ്രീ  മഹാലക്ഷ്മ്യൈ നമഃ
ദിവ്യഗന്ധാൻ ധാരയാമീ 

ഗന്ധസ്യോപരി ഹരിദ്രാ കുങ്കുമം സമർപ്പയാമി - 
(ചന്ദനം കുങ്കുമം എന്നിവ അർച്ചിക്കുക)

16 . രജ്ഞിതാ കുങ്കുമൗഘേന ഹരിദ്രാക്താ/സ്തഥാക്ഷതാഃ തവാലങ്കാരണാർത്ഥായ 
ഭക്ത്യാ ദത്താ സുശോഭനാഃ 

ഓംശ്രീ  മഹാലക്ഷ്മ്യൈ നമഃ 
അക്ഷതാൻ സമർപ്പയാമി
(അക്ഷതം സമർപ്പിക്കുക ) 

17 . ജാതീ ചമ്പക പുന്നാഗ 
കേതകീ വകുളാനീ ച 
മയാർപ്പിതാനി സുഭഗേ 
ഗൃഹാണ ജഗദംബികേ 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ 
പുഷ്പാണി സമർപ്പയാമി 
(പുഷ്പം സമർപ്പിക്കുക)  

അംഗപൂജ 

(പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്ത് ഓരോ മന്ത്രവും ചൊല്ലി സമർപ്പിക്കുക)  

ഓം പൂജ്യപാദായൈ നമഃ 
പാദൗ പൂജയാമി 

ഓം വിചിത്ര നൂപുരായൈ നമഃ
 ജംഘേ പൂജയാമി  

ഓം കുഞ്ചിതചരണായൈ നമഃ 
ജാനൂനി പൂജയാമി 

ഓം രംഭോർവ്യൈനമഃ 
ഊരു പൂജയാമി  

ഓം രത്നമേഖലായൈ നമഃ 
കടിം പൂജയാമി 

ഓം ഭുവനേശ്വര്യൈ നമഃ 
ഉദരം പൂജയാമി 

ഓം ജഗന്മാത്രേ നമഃ  
സ്തനൗ പൂജയാമി 

ഓം ദുഷ്ട -നിഷൂദിന്യൈ നമഃ 
ബാഹ്വൌ പൂജയാമി 

ഓം വിശാലവക്ഷസേ നമഃ 
വക്ഷസ്ഥലം പൂജയാമി 

ഓം ഭക്തവത്സലായൈ നമഃ 
ഹൃദയം പൂജയാമി 

ഓം കംബു കണ്ഠ്യയ് നമഃ 
കണ്ഠം പൂജയാമി ഓം 

നാസാഭരണഭാസുരായൈ നമഃ 
നാസികാം പൂജയാമി 

ഓം കാമാക്ഷ്യയ് നമഃ 
അക്ഷിണീ പൂജയാമി 

ഓം രത്നതാടങ്കഭൂഷിതായൈ  നമഃ 
കർണ്ണൗ പൂജയാമി 

ഓം ചന്ദ്രകലാധരായൈ നമഃ 
ലലാടം പൂജയാമി 

ഓം വേദരൂപായൈ നമഃ 
മുഖം പൂജയാമി 

ഓം ബിബോഷ്ഠ്യൈ നമഃ 
ഓഷ്ഠൗ പൂജയാമി 

ഓം സുകേശ്യൈ നമഃ 
കേശാൻ പൂജയാമി 

ഓം കിരീടധാരിണ്യയ് നമഃ 
ശിരഃ പൂജയാമി 

ഓം അഖിലാണ്ഡനായികായൈ നമഃ 
സർവ്വാംഗം പൂജയാമി -

 പതിനാറ് പ്രാവശ്യം മഹാലക്ഷ്മീ മൂലമന്ത്രം ചൊല്ലി പുഷ്പാർച്ചന ചെയ്യുക

ഓം കമലേ കമലാലയേ പ്രസീദ പ്രസീദ
ശ്രീ മഹാ ലക്ഷ്മ്യൈ നമ:

18 .ചന്ദനാ ഗരു കർപ്പൂര 
സാരഗുഗ്ഗുലു സംയുതം 
ധൂപം ഗൃഹാണ ലളിതേ 
കാമരൂപേ നമോസ്തുതേ

ഓം ശ്രീ  മഹാലക്ഷ്മ്യൈനമഃ 
ധൂപം ആഘ്രാപയാമി 
(ധൂപം കാണിക്കുക - മണി മുഴക്കുക) 

19 . ത്വം ജ്യോതി സർവ്വദേവാനാം 
തേജസാം തേജ ഉത്തമം 
ജ്യോതിർമണ്ഡലഗേ ദേവീ
 ദീപം സ്വീകുരു നിർമ്മലേ

ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ 
ദീപം ദർശയാമി
 ( ദീപം കാണിക്കുക - മണി മുഴക്കുക ) 

ധൂപദീപാനന്തരം ആചമനീയം സമർപ്പയാമി
 (ഒരു തവണ ജലം സമർപ്പിക്കുക) 

മഹാനിവേദ്യം 

20 ,  ബഹുഭക്ഷ്യ സമായുക്തം നാനാഫലസമന്വിതം 
നൈവേദ്യം ഗൃഹ്യതാം ദേവി 
നാരായണ കുടുംബിനി 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ 
ഗുഡാന്നം നാളികേരഖണ്ഡദ്വയം കദളീഫലം മഹാനെവേദ്യം നിവേദയാമി 

കുറച്ചു പുഷ്പം കയ്യിലെടുത്ത് ഓരോതവണ മന്ത്രം ചൊല്ലി നിവേദ്യം ഉഴിഞ്ഞു പുഷ്പം സമർപ്പിക്കുക

ഓം പ്രാണായ സ്വാഹാ 
ഓം അപാനായ സ്വാഹാ 
ഓം വ്യാനായ സ്വാഹാ 
ഓം ഉദാനായ സ്വാഹാ 
ഓം സമാനായ സ്വാഹാ 
ഓം ബ്രഹ്മണേ സ്വാഹാ 
 
നിവേദ്യാനന്തരം ആചമനീയം സമർപ്പയാമി 
( ഒരു തവണ ജലം സമർപ്പിക്കുക ) - 

21.കർപ്പൂരഖണ്ഡസംയുക്തം 
കസ്തൂരീപുക സംയുതം മുക്താചൂർണ്ണസമായുക്തം

താംബൂലം സമർപ്പയാമി 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ 
താംബൂലം സമർപ്പയാമി 
(വെറ്റിലപാക്ക് സമർപ്പിക്കുക )

ഉത്തര പൂജ
രാജോപചാരപൂജ 
(പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക) 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമ:
ഛത്രം സമർപ്പയാമി 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമ:
ചാമരം സമർപ്പയാമി 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമ:
ഗീതം സമർപ്പയാമി 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമ:
ഗാനം സമർപ്പയാമീ

ഓം ശ്രീ മഹാലക്ഷ്മ്യൈ നമ:
നൃത്തം സമർപ്പയാമി 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമ:
വാദ്യം സമർപ്പയാമി 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമ:
ആന്തോളികം സമർപ്പയാമി 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമ:
അശ്വം സമർപ്പയാമി 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമ:
ഗജം സമർപ്പയാമി 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമ:
രഥം സമർപ്പയാമി 

ഓം ശ്രീ മഹാലക്ഷ്മ്യൈ നമ:
സമസ്ത രാജോപചാര , ദേവോപചാര , 
മന്ത്രോപചാരാൻ സമർപ്പയാമി . 

പുഷ്പാഞ്ജലി ചെയ്യുക - 
(പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക) 

...........നക്ഷത്ര ജാതസ്യ 
...........നാമധേയസ്യ 
അസ്യ ലഗ്നസ്യ , കുടുംബസ്യ 
അനുകൂലം പ്രയശ്ച പ്രയശ്ച,
പ്രതികൂലം നാശയ നാശയ , 
സർവ്വകാര്യാണി സാധയ സാധയ , 
സർവ്വ ശ്രത്രൂൻ നാശയ നാശയ , സർവ്വരോഗാൻ നികൃന്തയ നികൃന്തയ , സർവ്വത്ര വിജയം പ്രയശ്ച പ്രയശ്ച , 
ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ 

( ഭാഗ്യസൂക്തം , ശ്രീസൂക്തം തുടങ്ങിയ മന്ത്രങ്ങളെ കൊണ്ട് പുഷ്പാഞ്ജലി ചെയ്യാവുന്നതാണ് ) 

*അഷ്ട ലക്ഷ്മീ സേത്രാത്രം

*അഷ്ട ലക്ഷ്മീ സ്തുതി

മഹാലക്ഷ്മി അഷ്ടകം

നമസ്തേസ്തു മഹാമായേ 
ശ്രീ പീഠേ സുരപൂജിതേ

ശംഖചക്രഗദാഹസ്തേ 
മഹാലക്ഷ്മി നമോസ്തുതേ

നമസ്തേ ഗരുഡാരൂഡേ കോലാസുരഭയങ്കരി

സര്‍വ്വപാപഹരേ ദേവി 
മഹാലക്ഷ്മി നമോസ്തുതേ

സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ടഭയങ്കരീ

സര്‍വ്വദു:ഖഹരേ ദേവി 
മഹാലക്ഷ്മി നമോസ്തുതേ

സിദ്ധിബുദ്ധിപ്രദേ ദേവി ഭുക്തിമുക്തിപ്രദായിനി

മന്ത്രമൂര്‍ത്തേ സദാ ദേവി 
മഹലക്ഷ്മി നമോസ്തുതേ

ആദ്യന്തരഹിതേ ദേവി 
ആദ്യശക്തി മഹേശ്വരി

യോഗജേ യോഗസംഭൂതേ മഹാലക്ഷ്മി നമോസ്തുതേ

സ്ഥൂലസൂക്ഷ്മമഹാരൌദ്രേ മഹാശക്തിമഹോദരേ

മഹാപാപഹരേ ദേവി 
മഹാലക്ഷ്മി നമോസ്തുതേ

പദ്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി

പരമേശി ജഗന്മാതർ
മഹാലക്ഷ്മി നമോസ്തുതേ

ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ

ജഗത് സ്ഥിതേ ജഗന്മാതർ
മഹാലക്ഷ്മി നമോസ്തുതേ

മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേത് ഭക്തിമാന്നരഃ

സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ

ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം

ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതഃ

ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം

മഹാലക്ഷ്മിര്‍ഭവേന്നിത്യം 
പ്രസന്നാ വരദാശുഭാ

അഷ്ടലക്ഷ്മീ സതുതി
ആദിലക്ഷ്മി
സുരഗണവന്ദിത സുന്ദരി മാധവി ചന്ദ്രസഹോദരി ഹേമമയേ
മുനിഗണവന്ദിത മോക്ഷപ്രദായിനി മഞ്ജുളഭാഷിണി വേദനുതേ
പങ്കജവാസിനി ദേവസുപൂജിത സദ്‌ഗുണവര്‍ഷിണി ശാന്തിയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ആദിലക്ഷ്മി ജയ പാലയമാം

ധാന്യലക്ഷ്മി
അയികലി കല്‌മഷ നാശിനി കാമിനി വൈദികരൂപിണി വേദമയേ
ക്ഷീരസമുദ്‌ഭവ മംഗളരൂപിണി മന്ത്രനിവാസിനി മന്ത്രനുതേ
മംഗളദായിനി അംബുജവാസിനി ദേവഗണാശ്രിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ധാന്യലക്ഷ്മി ജയ പാലയമാം

ധൈര്യലക്ഷ്മി
ജയവരവര്‍ണ്ണിനി വൈഷ്‌ണവി ഭാര്‍ഗ്ഗവി മന്ത്രസ്വരൂപിണി മന്ത്രമയേ
സുരഗണപൂജിത ശീഘ്രഫലപ്രദ ജ്ഞാനവികാസിനി ശാസ്ത്രനുതേ
ഭവഭയഹാരിണി പാപവിമോചിനി സാധുജനാശ്രിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ധൈര്യലക്ഷ്മി ജയ പാലയമാം

ഗജലക്ഷ്മി
ജയ ജയ ദുര്‍ഗതിനാശിനി കാമിനി സര്‍വഫലപ്രദ ശാസ്ത്രമയേ
രഥഗജതുരഗപദാദി സമാനുത പരിജനമണ്ഡിത ലോകനുതേ
ഹരിഹരബ്രഹ്മസുപൂജിത സേവിത താപനിവാരിണി പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ശ്രീ ഗജലക്ഷ്മി പാലയമാം

സന്താനലക്ഷ്മി
അയി ഖഗവാഹിനി മോഹിനി ചക്രിണി രാഗവിവര്‍ദ്ധിനി ജ്ഞാനമയേ
ഗുണഗണവാരിധി ലോകഹിതൈഷിണി 
സപ്തസ്വരായുധ ഗാനയുതേ
സകലസുരാസുര ദേവമുനീശ്വര മാനവവന്ദിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി സന്താനലക്ഷ്മി പാലയമാം

വിജയലക്ഷ്മി
ജയ കമലാസനി സദ്‌ഗതിദായിനി ജ്ഞാനവികാസിനി രാഗമയേ
അനുദിനമര്‍ച്ചിത കുങ്കുമധൂസരഭൂഷിതവാസിത വാദ്യനുതേ
കനകധരാസ്‌തുതി വൈഭവവന്ദിത ശങ്കരദേശിക മാന്യപദേ
ജയ ജയ ഹേ മധുസൂദനകാമിനി വിജയലക്ഷ്മി ജയ പാലയമാം

വിദ്യാലക്ഷ്മി
പ്രണതസുരേശ്വരി ഭാരതി ഭാര്‍ഗ്ഗവി ശോകവിനാശിനി രത്നമയേ
മണിമയഭൂഷിത കര്‍ണ്ണവിഭൂഷണ ശാന്തിസമാവൃത ഹാസ്യമുഖേ
നവനിധിദായിനി കലിമലഹാരിണി കാമ്യഫലപ്രദ ഹസ്‌തയുതേ
ജയ ജയ ഹേ മധുസൂദനകാമിനി വിദ്യാലക്ഷ്മി ജയ പാലയമാം

ധനലക്ഷ്മി
ധിമി ധിമി ധിംധിമി ധിംധിമി ധിംധിമി ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ
ധുമ ധുമ ദുന്ദും ദുന്ദും ദുന്ദും ശംഖനിനാദ സുവാദ്യയുതേ
വേദപുരാണിതിഹാസ സുപൂജിത വൈദികമാര്‍ഗ്ഗപ്രദര്‍ശയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ശ്രീ ധനലക്ഷ്മി പാലയമാം


ക്ഷമാ പ്രാർത്ഥന 
(പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക) 

കായേന വാചാ 
മനസേ/ ന്ദ്രി/യൈർ വ്വാ - 
ബുദ്ധ്യാ / -ത്മനാവാ 
പ്രകൃതേഃ സ്വഭാവാത് 
കരോമിയദ്ധ്യത് 
സകലം പരസ്മൈ 
മഹാലക്ഷ്മീതി സമർപ്പയാമി 
കുലദേവതായേതി സമർപ്പയാമി ഗ്രാമദേവതായേതി സമർപ്പയാമി 
പുഷ്പാക്ഷതം സമർപ്പിക്കുക 

അന്യതാ ശരണം നാസ്തി
ത്വമേവ ശരണം ദേവീ
തസ്മാത് കാരുണ്യ ഭാവേന
ക്ഷമസ്വ പരമേശ്വരീ

കര- ചരണ -കൃതം വാ 
കായജം കർമ്മജം വാ,
ശ്രവണ-നയനജം വാ 
മാനസം വാ/പരാധം
വിഹിത /മവിഹിതം വാ, 
സർവ്വമേതത് ക്ഷമസ്വ,
ജയ ജയ കരുണാബ്ധേ, 
ശ്രീ മഹാലക്ഷ്മി ത്രാഹി!!

ആവാഹനം നാ ജാനാമി, 
നാ ജാനാമി വിസർജനം
പൂജ-കർമ്മം ന ജാനാമി, 
ക്ഷമസ്വ പരമേശ്വരി

മന്ത്രഹീനം ക്രിയാഹീനം 
ഭക്തിഹീനം മഹേശ്വരീ 
യത്പുജിതം മയാദേവീ 
പരിപൂർണ്ണം തതസ്തു തേ

കർപ്പൂരം കത്തിക്കുക . 
( മണി മുഴക്കി കർപ്പൂരം ആരതി ഉഴിയുക ) 

നീരാഞ്ജാനം നീരജാക്ഷി 
നാരായണ വിലാസിനി 
ഗൃഹ്യതാം അർപ്പിതം ഭക്ത്യാ 
ഗരുഡധ്വജ -ഭാമിനി -

ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ 
കർപ്പൂരനീരാജ്ഞനം സമർപ്പയാമി 

പ്രദക്ഷിണ നമസ്കാരം ചെയ്യുക
യാനി കാനിച പാപാനി 
ജന്മാന്തര കൃതാനി ച 
താനി താനി വിനശ്യന്തി 
പ്രദക്ഷിണ പദേ പദേ

ദിശാ നമസ്കാരം ചെയ്യുക

പ്രപഞ്ചത്തിലെ സമസ്ത ജീവികളോടും നന്ദി പറയുന്ന രീതിയാണ് ദിശാ നമസ്കാരം , ഒരു വ്യവസ്ഥക്കു വേണ്ടി മാത്ര മാണ് ദിശ നിശ്ചയിക്കുന്നത് . ദിശ തെറ്റിയാലും കുഴപ്പമില്ല . മനസ്സിൽ ഫീൽ ചെയ്തു വേണം ചെയ്യാൻ . 

കിഴക്കുഭാഗം- പുൽകൊടി മുതൽ വൻവൃക്ഷങ്ങൾ വരെയുള്ള സസ്യങ്ങൾ , നമ്മൾ ശ്വസിക്കുന്ന ഓക്സിജനും നമ്മൾ കഴിക്കുന്ന ഭക്ഷണവും തരുന്നത് സസ്യങ്ങളാണ് . നമ്മുടെ നില നിൽപ്പിന്റെ ആധാരം തന്നെയായ ആ സസ്യങ്ങൾക്ക് ഊർജ്ജം നൽകുന്നതാവട്ടെ സൂര്യനും . കിഴക്ക് സൂര്യനോടും . സസ്യങ്ങ ളോടും ഫീൽ ചെയ്തുകൊണ്ട് നന്ദി പറയുക . 

മന്ത്രം- ഓം സൂര്യായ നമഃ 

അഗ്നികോൺ 
( തെക്ക്- കിഴക്ക് ഭാഗം ) 

നമുക്ക് ചുറ്റിലുമുള്ള എല്ലാ ജീവജാലങ്ങളും അവയുടെ ധർമ്മം ചെയ്യുമ്പോഴാണ് നമുക്ക് സുഖമായി ജീവിക്കാൻ സാധി ക്കുന്നത് . രണ്ടു കാലിൽ നടക്കുന്ന ജീവികൾ , നാൽക്കാലികൾ , ഷഡ്പദങ്ങൾ എന്തിന് എട്ടുകാലികളോട് വരെ നന്ദി പറയുക . 

സ്വന്തം ശരീരത്തിലെ ദഹനപ്രക്രിയകൾ നടക്കുന്നത് അഗ്നിയു ള്ളതുകൊണ്ടാണ് . അഗ്നിക്ക് നന്ദി പറയുക . 

മന്ത്രം ഓം അഗ്നയേ നമഃ

തെക്കു ഭാഗം

 നമുക്ക് ജന്മം തന്ന് നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ അച്ഛനെയും അമ്മയെയും പൂർവ്വീകരെയും നന്ദിയോടെ സ്മരിക്കുകയും 

വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ , പെരുമാറ്റം കൊണ്ടോ അവർക്ക് പ്രയാസമുണ്ടാകുന്ന രീതിയിൽ നമ്മൾ പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമ പറയുകയും ചെയ്യുക . 

മന്തം ; ഓം പിതൃഭ്യോ നമഃ 

നിഋതി കോൺ - 
( തെക്ക് പടിഞ്ഞാറ് ഭാഗം )

 നമ്മുടെ മാതാവായ ഭൂമിക്ക് നന്ദി പറയുക . അതേ പോലെ ഭൂമിക്കടിയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ജീവജാല ങ്ങളോട് നന്ദി പറയുക . 
മന്തം : ഓം പൃഥീവൈ നമഃ 

പടിഞ്ഞാറ് ഭാഗം നമുക്ക് നിർലോഭമായി ലഭിച്ചുക്കൊണ്ടിരിക്കുന്ന ജലത്തിന നന്ദി പറയുക . അതേപോലെ നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം തരുന്ന ഇവിടുത്തെ നീതിന്യായ വ്യവസ്ഥ , ഭരണ കർത്താക്കൾ , സൈന്യം , പോലീസ് , മുഖ്യമന്ത്രി , പ്രധാനമന്ത്രി എന്നിവർക്കും ധർമ്മബോധമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും അവരോട് നന്ദിപറയുകയും ചെയ്യുക . 

മന്ത്രം : ഓം വരുണായനമഃ 

വായുകോൺ 
( പടിഞ്ഞാറ് വടക്ക് ഭാഗം )

തേനീച്ച മുതൽ ഗരുഢൻ വരെയുള്ള വായു വിൽ പറക്കുന്ന പരാഗണം നടത്തുകയും സസ്യങ്ങൾ , മരങ്ങൾ വച്ച് പിടിപ്പിക്കുകയും ചെയ്യുന്ന സമസ്ത ജീവജാലങ്ങളോടും നന്ദി പറയുക . തേനീച്ചകൾ പരാഗണം നടത്തുമ്പോഴാണ് സസ്യ ങ്ങളും ധാന്യങ്ങളും ഫലങ്ങളും ഉണ്ടാവുന്നത് . തേനീച്ച ഭൂമി യിലില്ലെങ്കിൽ പരമാവധി നാലു വർഷം മാത്രമേ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ . നന്ദി പറയുക . 

മന്ത്രം : ഓം വായവേ നമഃ 

വടക്ക് ഭാഗം : 
ഭാരതം ഋഷികളുടെ നാടാണ് , ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് ആരെങ്കിലും ജ്ഞാനം അന്വേഷിച്ച് പുറപ്പെട്ടിട്ടു ണ്ടെങ്കിൽ അത് ഭാരതത്തെ ലക്ഷ്യം വച്ചായിരുന്നു . ആത്മാന്വേഷണം നടന്നതും ശാസ്ത്രചിന്തകൾ നടന്നതും ഈ മണ്ണിലാണ് . നമ്മുക്ക് ബോധോദയം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് സമസ്ത ഗുരുക്കന്മാർക്കും ഗുരുപരമ്പരകൾക്കും സമ്പ്രദായങ്ങൾക്കും നന്ദി പറയുക . 

മന്ത്രം : ഓം സോമായ നമഃ 

ഇന്ന് വരെ അനുഭവിച്ച
സമ്പത്തിന് നന്ദി പറയുക
ഓം കുബേരായ നമ:

ഈശാന കോൺ 
( വടക്കുകിഴക്ക് ) 

ഭൂമിയിൽ മനുഷ്യനേത്രങ്ങളെക്കൊണ്ട് കാണാൻ സാധിക്കാത്ത ഒരു പാട് ചൈതന്യങ്ങൾ ഉണ്ട് . ദിവ്യമായ ഊർജ്ജം സിദ്ധന്മാർ , ഗന്ധർവ്വൻമാർ , യക്ഷൻ കിന്നരന്മാർ , തുടങ്ങി ഈ ലോകത്തുള്ള നമുക്കറിയാത്ത അറിവുകൾക്ക് നമ്മുടെ പരിധിയിലല്ലാത്ത ശക്തികൾക്ക് നന്ദി പറയുക .

 ഓം ഈശാനായ നമ : 

വീണ്ടും കിഴക്കു ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് സ്വന്തം കുടുംബത്തിലെ എല്ലാവരെയും മനസിൽ കൊണ്ടുവന്ന് , അവരോട് നന്ദിപറയുക . നാട്ടുകാർ , ഗുരുക്കന്മാർ , നമ്മൾ സുഖമായി ജീവിക്കാൻ കാരണമായ എല്ലാവരോടും അങ്ങേയറ്റം നന്ദി പറയുക . " ലോകാ : സമസ്താഃ സുഖിനോ ഭവന്തു '

 ശ്രീ ലക്ഷ്മി-ദേവ്യാർപണ/മസ്തു

പൂജയിൽ പങ്കെടുത്ത എല്ലാവർക്കും പ്രസാദം നൽകുക


#എന്താണ് ഏകാദശി ? എന്താണ് ഏകാദശിയുടെ കഥ ?എന്താണ് അതിന്റെ മഹത്വം? അത് അനുഷ്ഠിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും അനുഷ്ഠിക്കാതെ ഇരുന്നാലുള്ള ദോഷങ്ങൾ എന്താണ്? എന്താണ് അതിന്റെ ശാസ്ത്രീയ തത്വം?. ഇതിനെ പറ്റി ഒന്നും അറിയാത്തവർക്കു വേണ്ടിയാണ് ഞാൻ ഇതെഴുതുന്നത്.ഇതിനെ കുറിച്ച് നമുക്കു ഒന്നു നോക്കിയാലോ.......
വിഷ്ണു ഭക്തരെ സംബന്ധിച്ചിടത്തോളം ഏകാദശി ദിവസം അതീവ പ്രാധാന്യം നിറഞ്ഞ ഒരു ദിവസം ആണ് അല്ലെ..ഇന്നും ഏകാദശിയുടെ മഹത്വം അറിയാത്തവർ ഒരുപാടു പേരുണ്ട്.കൃഷ്ണ ഭക്തർ എന്ന് സ്വയം അഭിമാനിക്കുമ്പോഴും ഒരു ദിവസം ഈശ്വരന്റെ പേരിൽ എങ്കിലും ഉണ്ണാവൃതം അനുഷ്ടിച്ചു കൊണ്ടു സ്വന്തം ശരീരത്തിന്റെ സംരക്ഷണത്തിന് വേണ്ടി ഏകാദശി വൃതം അനുഷ്ടിക്കണം എന്നുള്ള പരമമായ അറിവ് ഇല്ലാത്തവർ ഇന്നും നമ്മുടെ ഇടയിലൊക്കെ ഉണ്ട്.ഭഗവാൻ നമുക്കു മനോഹരമായ ഒരു ശരീരം തന്നിട്ടുണ്ട് അതിനു നാം എപ്പോഴും ഭഗവാനോട് നന്ദി പറയണം.അതോടൊപ്പം ഇടക്കൊക്കെ നമ്മുടെ ശരീരത്തെ നമ്മുടെ മനസിനെ ഒക്കെ തിരിച്ചറിയാനും പഠിക്കാനും നമ്മള് പലതും പഠിക്കുന്നില്ലേ? നമ്മൾ പുറമേക്കുള്ള പല കാര്യങ്ങളും പഠിക്കുന്നു വ്യക്തികളെ കുറിച്ചും പ്രപഞ്ച ശക്തികളെ കുറിച്ചും എല്ലാം പഠിക്കുന്നുണ്ട്..എന്ന ഇതിന്റെ എല്ലാം ആരംഭം നമ്മളിൽ നിന്നും ആണ്. നമ്മളുടെ ഉള്ളിലുള്ളതിനെ കുറിച്ചാണ് നമ്മളിങ്ങനെ വേർതിരിച്ചു പഠിച്ചു വെക്കുന്നത് എന്നുള്ള ധാരണ ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം മനസിലാക്കേണ്ട വളരെ വലിയ ഒരു സത്യം ആണ് ആദ്യം മനസിലാക്കേണ്ടത് നമ്മുടെ മനസിനെയും ശരീരത്തെയും ആണ് ഇത് മനസിലാക്കിയാൽ എന്തും പഠിക്കുവാൻ വളരെ വളരെ എളുപ്പമാണ്..ഏകാദശി യിലൂടെ തിരിച്ചറിയുന്നത് നമ്മുടെ മനസിനെ ആണ്.ഒരു പരിപൂർണമായ സമാധാനത്തിൽ ഭക്തിയോടെ ഭഗവാന് സമർപ്പിച്ചു കൊണ്ട് ഉണ്ണാവൃതം അനുഷ്ടിച്ചു കൊണ്ട് ഒരു ദിനം ഒരു ത്യാഗം. അതിലൂടെ നമ്മളെ തന്നെ ആണ് നമ്മൾ തിരിച്ചറിയുന്നത് അത് മനസിലാക്കുമ്പോഴാണ് ഏകാദശി വൃതം പൂർണ്ണമാകുന്നത്.ഭഗവാന്റെ അനുഗ്രഹം നമ്മളിൽ വന്നു ചേരാണ് നമ്മള് നേടി എടുക്കുകയാണ്.പലരും വിചാരിക്കുന്നത് സമ്പത്തും ആരോഗ്യവും സൗന്ദര്യവും ഇതിനൊക്കെ വേണ്ടി ആണ് ഏകാദശി എടുക്കുന്നത് എന്നൊരു ധാരണ ഉണ്ട് ചിലർക്ക്.എല്ലാത്തരത്തിലുള്ള സൗഭാഗ്യവും സമ്പത്തും പ്രശസ്തിയും എല്ലാം സജ്നങ്ങളെ തേടി വരുന്നതാണ്.ഇത് നേടി എടുക്കുന്നത് ചെറിയ ചെറിയ ത്യാഗ പൂർണമായ പ്രവർത്തികളിലൂടെ ആണ്. അതിൽ ഒന്നാണ് ഏകാദശി വൃതം.
ജൈമിനി മഹർഷിക്കു വ്യാസമുനി പറഞ്ഞു കൊടുത്ത അറിവ് ആണ് ഞാൻ ഇവിടെ പറയുന്നത്..
ബ്രഹ്‌മാണ്ഡ രൂപീകരണം ആരംഭിക്കുകയാണ് ശ്രീ കൃഷ്ണ പരമാത്മാവ്.തന്റെ യോഗ സിദ്ധിയിലൂടെ പുക്കിൾ കൊടിയിലൂടെ ബ്രഹ്‌മാണ്ഡ രൂപീകരണത്തിന് വേണ്ടി ഒരു സൃഷ്ടി കർത്താവ്‌ ജനിക്കുന്നു ബ്രഹ്‌മാവ്.ബ്രഹ്മാവിന് എന്തൊക്കെ ഏതൊക്കെ എങ്ങനെ ഒക്കെ സൃഷ്ടി രൂപീകരിക്കണം എന്ന് പറഞ്ഞു കൊടുക്കുന്നതും സാക്ഷാൽ നാരായണൻ തന്നെ ആണ്.അതിനനുസരിച്ചു മനോഹരമായ സൃഷ്ടി നടത്തുകയാണ് ബ്രഹ്മാവ്.അങ്ങനെ നികുമ്പോ ബ്രഹ്മാവിന്റ മനസ്സിൽ ഒരു ദോഷമായ ചിന്ത കടന്നു വരുന്നു അതിലൂടെ നെഗറ്റീവ് എനർജി വന്നിട്ട് പാപ മനുഷ്യർ ജന്മം എടുക്കുന്നു.. അതും നാരായണന്റെ ലീല തന്നെ.അപ്പോ നമുക്കു ഒരു കാര്യം മനസ്സിലാക്കം എന്തെന്നാൽ തിന്മയുടെയും നന്മയുടെയും പുറകിൽ ഭഗവാന്റെ കരങ്ങളുണ്ടെന്നു..മനുഷ്യരിൽ പാപം വർധിച്ചു വന്നു.ദോഷങ്ങൾ ഉള്ള മനസ്സുള്ളവർ വന്നു അപ്പോൾ അവരെ ദുരിതം അനുഭവിക്കാൻ വേണ്ടി ആണ് പാപ മനുഷ്യന്റെ പിറവി അദ്ദേഹം നടത്തിയത്.പാപ മനുഷ്യന്റെ തല സജ്നങ്ങളെ കൊന്നൊടുക്കിയ പാപം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. മദ്യം മയകുമരുന്ന് എന്നിവ കഴിക്കുന്നത് കൊണ്ടുള്ള പാപം കൊണ്ടാണ് കണ്ണുകൾ ഉണ്ടാക്കിയിരിക്കുന്നത്.ചെവി ആണെങ്കിലോ സ്വന്തം ഗുരുവിന്റെ പത്നിയെ ഭോഗിക്കുന്ന ശിഷ്യന്റെ പാപത്താലാണ് ഉണ്ടാക്കിയിരിക്കുന്നത്.കഴുത്തു സ്വന്തം പുത്രിയെ ഭോഗിക്കുന്ന പിതാവിന്റെ പാപത്താൽ ആണ് ഉണ്ടാക്കിയെ.നെഞ്ച് ഉണ്ടായത് സ്വന്തം ഭാര്യയെ കൊല്ലുന്ന ഭർത്താവിന്റെ പാപത്താൽ.ഉദരം ഉണ്ടാക്കിയിരിക്കുന്നത് അമ്മയേം അച്ഛനേം ഒക്കെ പീഡിപ്പിക്കുന്ന തരത്തിലുള്ള പാപങ്ങൾ ചെയ്യുന്നവരാൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ന് നമ്മൾ കാണുന്ന പല പാപങ്ങൾ..ഇ പാപ മനുഷ്യന്റെ ലക്ഷണങ്ങൾ.ഘോരമായി അട്ടഹസിക്കുകയാണ്‌. ബ്രഹ്മാവിനെ വരെ ആക്രമിക്കാൻ തുടങ്ങി.ബ്രഹ്മാവിന് തന്നെ പേടി വന്നു.അദ്ദേഹം നമ്മുടെ ആദി നാരായണന്റെ അടുത്ത് ചെന്നു സങ്കടം പറയുന്നു.ഭഗവാൻ പറഞ്ഞു ദോഷം വന്ന പാപികളായ മനുഷ്യർക്ക് ദുരിതം നൽകാനാണ് ഞാനി പാപ മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്.ഇവർ അവരുടെ മനസ്സിൽ കടന്നു കൂടി പാപം ചെയ്യിക്കും.അങ്ങനെ പാപം ചെയ്യുന്നവർക്കു നല്ല ശിക്ഷയും കൊടുക്കണം.(അവിടെ അപ്പോൾ നടക്കുന്നത് നോക്കു നിങ്ങൾ..പാപം ചെയുക,പാപം ചെയ്യിക്കുക.പാപം ചെയ്യിപ്പിക്കാൻ തോന്നിപ്പിക്കുന്നു പിന്നെ പാപം ചെയുന്നു അവിടെ ശിക്ഷയും വിധിക്കുന്നു).ശിക്ഷ നടപ്പാക്കാൻ ഒരു സൃഷ്ടി നടത്തണം എന്ന് ഭഗവാൻ പറയുന്നു.അങ്ങനെ ആണ് ധർമ്മ രാജൻ അതായത് യമന്റെ ജനനം.ഇ ബ്രഹ്‌മാണ്ഡം മായ ആണെനും ഇതിലൊന്നും വിശ്വസിക്കരുത് എന്ന് ജ്ഞാനികൾ പല തവണ പറയും എന്നാൽ ഇതൊന്നും നമ്മള് കേക്കില്ല.നമുക്കു എന്തൊക്കെ പ്രശ്നങ്ങളുണ്ടോ അതിന്റെ ഒക്കെ താക്കോൽ ഭഗവാന്റെ പക്കൽ ഉണ്ട്.അങ്ങനെ സൃഷ്ടി നടത്തികൊണ്ടിരിക്കുന്ന സമയത്ത് മുരാസുരൻ എന്ന പാപ മനുഷ്യന്റെ ജന്മം ഉണ്ടാകുന്നത്.അതി കഠിനമായ പാപങ്ങൾ ചെയുന്ന ഒരു ജന്മം.14 ലോകവും വിറക്കുകയാണ് അയാളുടെ പാപങ്ങൾ കാരണം.ദേവന്മാർ ഓടി ഒളിച്ചു മനുഷ്യരെ കൊന്നൊടുക്കി.ആർക്കും ആ അസുരനെ വധിക്കാൻ കഴിയുന്നില്ല .ഒടുവിൽ ഭഗവാൻ തന്നെ നേരിട്ട് വരികയാണ് ഗരുഡന്റെ പുറത്ത് ഇരുന്നു മുരാസുരനെ നിഗ്രഹിക്കാൻ.1000 വർഷം ആ യുദ്ധം നീണ്ട് നിന്നു എന്നാണ് പറയുന്നത്.അതായത് 1000 വർഷം എന്നു പറയുമ്പോ നമ്മൾ അതെടുക്കേണ്ടത് അത്രയും നാൾ ഇവിടെ പാപങ്ങൾ മാത്രമാണ് ഭൂമിയിൽ ഉണ്ടായിരുന്നത് എന്നാണ്.ദേവകളൊക്കെ യുദ്ധം ചെയ്തിട്ടും പരാജയം മാത്രമാണ് ഉണ്ടായത്.ഭഗവാൻ വിചാരിക്കുന്നു ഇങ്ങനെ പോയാൽ ഇത് ശെരി ആവില്ല. ഭഗവാൻ ബദ്രി യിൽ ഒരു ഗുഹയിൽ പോയി തപസ് ചെയുന്നു.യോഗ നിദ്രയിൽ പൂണ്ടു.മുരാസുരൻ ഭഗവാനെ പിന്തുടർന്നു ഗുഹയിലും എത്തി. ഭഗവാന്റെ ലീല അറിയാലോ നിങ്ങക്ക്...
യോഗയിൽ ഇരിക്കുന്ന ഭഗവാന്റെ നേർക്കു ആയുധം പ്രയോഗിക്കുന്നു ആ അസുരൻ.പാപ മനുഷ്യൻ ഭഗവാനെ തന്നെ തന്റെ സൃഷ്ടാവിനെ തന്നെ ഹിംസിക്കാൻ ഉള്ള തോന്നൽ ഉണ്ടായി കഴിഞ്ഞു.എന്നാൽ യോഗ നിദ്രയിൽ ഇരിക്കുന്ന ഭഗവാന്റെ ശരീരത്തിൽ നിന്നും ഒരു യോഗ ശക്തി പെട്ടന് തന്നെ പ്രത്യക്ഷപ്പെടുന്നു.അതിന്റെ ശബ്ദം കേട്ടിട്ട് തന്നെ മുരാസുരൻ പേടിച്ചു വിറക്കുന്നു.ആ യോഗ ശക്തി അതൊരു സ്ത്രീ രൂപം ആയിരുന്നു.ആ ശക്തിയുടെ കയ്കൊണ്ടു മുരാസുരന്റെ അന്ത്യം സംഭവിക്കുന്നു. അങ്ങനെ 1000 വർഷം നടന്ന യുദ്ധത്തിന് അന്ത്യം കുറിക്കുന്നത് ആരാണ് ഒരു സ്ത്രീ ആണ്.സ്ത്രീയുടെ കയ്കൊണ്ടു ആണ് ആ പാപ മനുഷ്യന്റെ അന്ത്യം നടക്കുന്നത്.ഭഗവാൻ യോഗ നിദ്രയിൽ നിന്നു എണീറ്റു.തന്റെ യോഗ ശക്തിയായ രൂപത്തെ കണ്ടു സന്തോഷിച്ചു.ആശിർവദിച്ചു . അന്ന് ചാന്ദ്രമാസത്തിലെ 11 മത്തെ ദിവസം ആയിരുന്നു.ഭഗവാൻ ആ ദേവിക്ക് ഏകാദശി എന്ന പേര് നൽകി.എന്നിട്ട് വരം ചോദിക്കാൻ ആവശ്യപെട്ടു.ഭൂമിയിൽ പാപം നീക്കിയവൾ ആണ് നീ പാപ മനുഷ്യനെ നിഗ്രഹിച്ചവളാണ് നീ എന്ത് വരം വേണ്ടത് ചോദിച്ചു.അപ്പോ ദേവി പറഞ്ഞു "എന്റെ നാഥൻ അങ്ങാണ്.എന്റെ സൃഷ്ടാവ് അങ്ങാണ് ഞാൻ അങ്ങയുടെ പ്രതിരൂപം ആണ് അതുകൊണ്ട് ഇന്നേ ദിവസം എന്റെ ജന്മ ദിവസമായ ഇന്ന് എന്നെ ഭജിക്കുന്നവർക്കു വിഷ്ണു പാദം പൂകാനുള്ള അവസരം കൊടുക്കണം അവർ അത്രനാളും ചെയ്ത പാപങ്ങളിൽ നിന്നും അവരെ മുക്തരാക്കുകയും വേണം." ഇതാണ് എനിക്ക് വേണ്ട വരം എന്ന് ദേവി പറഞ്ഞു. ഏകാദശി ദേവി ഭഗവാന്റെ കാൽക്കൽ വീണു നമസ്കരിച്ചു.ഭഗവാന് വളരെ സന്തോഷം ആവുകയും അതുപോലെ തന്നെ നടക്കട്ടെ എന്നും അനുഗ്രഹിക്കുകയും ചെയ്തു.യോഗ ശക്തി ആയ ദേവി ഭഗവാനിൽ ലയിച്ചു ചേർന്നു..തന്നിൽ തന്നെ പ്രകാശിക്കുന്നവൻ എന്ന അർഥത്തിൽ ആണ് നമ്മൾ ഭഗവാനെ വാസുദേവൻ എന്ന് വിളിക്കുന്നത്.മുരാസുരനെ വധിച്ചു എന്നത് കൊണ്ട് മുരാരി എന്നും വിളിക്കുന്നു.കാലോചിതമായ മാറ്റങ്ങൾ വന്നു കൊണ്ടിരുന്നു. കലിയുഗം വന്നു പാപ മനുഷ്യന്റെ ക്രീഡകൾക്കു ശക്തിയേറും ഭഗവാൻ തന്നെ ദ്വാപര യുഗത്തിൽ തന്നെ ഇതിനെ പറ്റി പറഞ്ഞിട്ടാണ് ഇഹലോക വാസം വെടിഞ്ഞു പോകുന്നത്.വൈകുണ്ഡത്തിൽ എത്തുന്ന ആദി നാരായണൻ കലിയുഗത്തിലെ കാര്യങ്ങൾ എവിടെ എത്തി അറിയാൻ വേണ്ടി യമധർമരാജന്റെ അടുത്തേക് പോകാൻ വേണ്ടി ഗരുഡന്റെ കൂടെ യമലോകത്തു എത്തി.ഭഗവാൻ ഗരുഡനൊത്തു തന്റെ അടുത്തേക് വരുന്നത് കണ്ടപ്പോ യമ ദേവനു വല്യ സന്തോഷായി.പാദാരവിന്ദങ്ങൾ കഴുകി ഭഗവാനെ ആനയിച്ചു.കുശലങ്ങൾ പറഞ്ഞു ഇരുന്നു പക്ഷെ യമ ദേവന്റെ മനസ് അസ്വസ്തമാണ്. ഭഗവാൻ അന്വേഷിച്ചു കാര്യം അപ്പോ യമൻ പറഞ്ഞത് ഇങ്ങനെ ആണ്.,, "ഭൂമിയിൽ കലിയുഗം അല്ലെ നന്മ ഉള്ള മനുഷ്യർ വളരെ കുറവാണ്.എന്റെ ജോലി വളരെ ഏറിയിരിക്കുന്നു പാപ മനസ്സുള്ളവർ ആണ്.അങ്ങനെ പാപികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു ഇ ഭുലോകം മാത്രല്ല ധർമ്മത്തിന്റെ 3 കാലുകൾ നഷ്ടപ്പെട്ടിരിക്കുന്നു..ധർമത്തിന്റെ 3 കാലുകൾ നഷ്ടപ്പെട്ടിരിക്കുന്നു.എന്നാൽ ഒറ്റ കാലിൽ ആണ് ധർമ്മം ഇ കലിയുഗത്തിൽ നില നിൽക്കുന്നത് അ കാലിന്റെ പേരാണ് സത്യം മറ്റുള്ള മൂന്ന് കാലുകൾ തപസ്സു. ദാനം. ശുദ്ധി ഇതൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു.ഞാൻ സങ്കടപെട്ടാണ് ജീവിക്കുന്നത് എന്ന് പറയും യമ ദേവൻ.ഇ ഒരൊറ്റ കാലിൽ ആണ് ഞാനിപ്പോ ജീവിച്ചിരിക്കുന്നത്.എന്ന് സങ്കടം പറയാണ് ധർമ്മരാജൻ.ഭഗവാൻ പറയുകയാണ് കലിയുഗത്തിൽ മുമുക്ഷുക്കൾ വളരെ കുറവായിരിക്കും അതായത് സജ്ജനങ്ങൾ വളരെ കുറവായിരിക്കും വളരെ കുറച്ചു ആളുകൾക്ക് മാത്രമേ എന്റെ അടുത്ത് എത്താൻ സാധിക്കുള്ളു.അപ്പോഴാണ് തെക്കു ഭാഗത്തു നിന്നു വളരെ വലിയ ഒരു ശബ്ദം കേക്കുന്നത്.എന്താ അവിടെ വലിയ ശബ്ദം എന്ന് ഭഗവാൻ ചോയ്ക്കും.അപ്പോൾ ധർമ്മരാജൻ പറയും ഭൂമിയിൽ പാപം ചെയ്യുന്നവർക്കു കഠിനമായ ശിക്ഷ ആണല്ലോ നൽകേണ്ടത്.അതിന്റ യാതനയിൽ കിടന്നു പിടയുകയാണ് ആത്മാക്കൾ അവരുടെ ശബ്ദം ആണ് ആ കേൾക്കുന്നത്.അപ്പോ ഭഗവാൻ പറയും എന്ന അതൊന്നു എനിക്ക് കാണണം. അവിടെ ചെല്ലുമ്പോ ഭഗവാൻ തന്നെ ഞെട്ടി പോവുകയാണ് കാണുമ്പോൾ.അച്ഛൻ അമ്മമാർ തെറ്റ് ചെയ്യുന്ന മക്കൾക്കു ശിക്ഷ കൊടുക്കും ആ ശിക്ഷയുടെ വേദനയിൽ അവർ കരയുമ്പോൾ മാതാ പിതാക്കൾക്കു മനസ് വേദനിക്കും വളരെ ദുഖിക്കും.ഇതേ മാനസിക അവസ്ഥയാണ് ഭഗവാന്.എല്ലാവരുടെയും സൃഷ്ടാവ് ആണ് ഞാൻ തന്റെ മക്കളാണ് അവർ കിടന്നു പിടയുകയാണ് അവർ ചെയ്ത പാപങ്ങൾ കൊണ്ട് ഇതൊക്കെ കണ്ടു ഭഗവാന് വല്യ സങ്കടായി.ഭഗവാൻ ചിന്തിച്ചത് ഇവരെ എങ്ങനെങ്കിലും രക്ഷിക്കണം അപ്പോഴാണ് ഭഗവാന് തന്റെ യോഗശക്തിയെ അതായത് ഏകാദശിയെ കുറിച്ച് ഓർമ വന്നത്.ഏകാദശി ആണ് ഇതിനൊരു പരിഹാരം.ധർമ്മരാജൻ ഭഗവാനിൽ നിന്നും ഏകാദശിയുടെ തത്വം മനസിലാക്കി പാപികളായ മനുഷ്യർക്കു ഉപദേശിക്കുന്നു.എന്നിട്ട് അവരെല്ലാം ഭക്തി പൂർവ്വം ഏകാദശി വൃതം എടുക്കുകയും അവരുടെ പാപങ്ങൾ നശിക്കുകയും വിഷ്ണു പാദം പൂകുകയും ചെയ്തു.ഇത് കണ്ട പാപ മനുഷ്യന് ഉണ്ടാകുന്ന ദേഷ്യം ഇനി തനിക്കു എന്ത് കർമ്മം ആണ് ചെയ്യാൻ ഉണ്ടാകുക?വളരെ അധികം പാപം ചെയ്തിട്ട് ഭഗവാനെ ഭജിച്ചു ഏകാദശി എടുത്ത് മുക്തി നേടുകയോ? ഇത് ശെരി ആണോ എന്നൊക്കെ ആണ് പാപ മനുഷ്യൻ ചിന്തിച്ചു നേരെ ആദി നാരായണന്റെ മുന്നിൽ എത്തി.എന്നിട്ട് സങ്കടം പറയുന്നു " അങ്ങയുടെ സൃഷ്ടി തന്നെ അല്ലെ ഞാനും ഭൂമിയിൽ പാപികളായ മനുഷ്യർക്കു യാതന കൊടുക്കാൻ വേണ്ടി അവരിൽ പാപം ചെയ്യിക്കാനുള്ള ആ ഒരു പ്രവണത തോന്നിക്കാൻ വേണ്ടി എന്നെ സൃഷ്ടിച്ചിട്ട് ഇപ്പോ എനിക്ക് ഒരു പണിയും ഇല്ലാണ്ടെ ആയല്ലോ എന്നു ധർമ്മരാജൻ സങ്കടം പറഞ്ഞു എത്ര പാപങ്ങൾ ചെയ്യുന്നവരാണ് ഏകാദശി എടുത്ത് അങ്ങയുടെ അടുത്ത് മോക്ഷം തേടി എത്തുന്നത് എനിക്കിപ്പോ ഏകാദശി യെ വളരെ ഭയമാണ് ഏകാദശി ദിവസം ഞാൻ കാട്ടിലോ കടലിലോ നദികളിലൊക്കെ പോയി ഒളിക്കുകയാണ് പക്ഷെ എനിക്കി എവിടെ ഇരുന്നാലും ഒരു സന്തോഷവും സമാധാനവും കിട്ടുന്നില്ല.ഇങ്ങനെ പോയാൽ എന്റെ ജന്മം നിരർത്ഥകം ആയി പോകും എനിക്ക് ഭൂമിയിൽ നില്കാൻ സാധിക്കും തോന്നുന്നില്ല.അപ്പോ സാക്ഷാൽ നാരായണൻ പറയും "നിന്റെ വിഷമം എനിക്ക് മനസ്സിലായി അച്ഛനും അമ്മക്കും എല്ലാ മക്കളും ഒരുപോലെ ആണ് തിന്മയുടെ ആളാണ് നമ്മള് ചെകുത്താൻ പിശാച് എന്നൊക്കെ പറയില്ലേ ആ പാപ മനുഷ്യൻ ആണ് ഈ നിൽക്കുന്നത് അതും നാരായണന്റെ സൃഷ്ടി തന്നെ.അപ്പോൾ ഭഗവാൻ പറയും " ഏകാദശി ദിവസം ധാന്യങ്ങൾ ഉപേക്ഷിക്കണം.കാരണം ധാന്യങ്ങൾക്കു ഉള്ളിൽ നിനക്ക് വന്നിരിക്കാം പാപിക്ക് വന്നിരിക്കാം ഈ ധാന്യങ്ങൾ ഭക്ഷിക്കുന്നവരുടെ ഉള്ളിൽ കടന്നു നിനക്ക് നിന്റെ കർമ്മം ചെയ്യാം അവരെ പാപികളാക്കാം" അതുകൊണ്ടാണ് ഏകാദശി ദിവസം ഭഗവാനെ ഭജിക്കുന്നതോടൊപ്പം നമ്മൾ ഉണ്ണാവൃതം അനുഷ്ഠിക്കണം ധാന്യങ്ങൾ ഒഴിവാക്കണം എന്നു പറയുന്നതിന്റെ കാരണം അതാണ്‌.
വൃതം തുടങ്ങുന്നത് ദശമി മുതൽക്കാണ്.അന്ന് ഒരു നേരം മാത്രമേ അരി ഭക്ഷണം പാടുള്ളു.ഏകാദശിയുടെ ദിവസം ധാന്യങ്ങൾ പൂർണമായും ഒഴിവാക്കണം അന്ന് പഴമോ പാലോ മാത്രമേ കഴിക്കാൻ പാടുള്ളു.. പൂർണ ഉപവാസം എടുത്താൽ ഉത്തമം.ചാന്ദ്ര മാസങ്ങൾ ആണ് നമ്മള് കണക്കു കൂട്ടുന്നത്.ചാന്ദ്ര മാസങ്ങളിൽ 11 മത്തെ ദിവസം ആണ്. ഇങ്ങനെ 24 ഏകാദശി ആണ് ഉള്ളത്..ഇതിൽ നിർജ്ജല ഏകാദശിക്കു മറ്റു ഏകാദശിയേക്കാൾ പ്രാധാന്യം ഉണ്ട്.കാരണം ഭീമസേനന് വ്യാസ മഹാമുനി അനുഷ്ഠിക്കാൻ വേണ്ടി ഉപദേശിച്ചു കൊടുത്തത് ഈ ഏകാദശി ആണ്.കാരണം ഭക്ഷണം തീരെ ഉപേക്ഷിക്കാൻ പറ്റാത്ത കുറച്ചു പേരുണ്ട് ഭക്ഷണത്തിൽ സന്തോഷം കണ്ടെത്തുന്ന കുറച്ചു പേർ അതിലാണ് സുഖവും സന്തോഷവും കരുതുന്ന കുറച്ചു പേർ അവരെ സംബന്ധിച്ചിടത്തോളം അവർക്കും മോക്ഷം ലഭിക്കണം അവർ നന്മ ഉള്ള മനുഷ്യർ ആവണെങ്കിൽ അവർക്കും മോക്ഷം കിട്ടണം.ഭീമ സേനനെ അറിയാലോ നല്ല ഭക്ഷണ പ്രിയനാണ്. ഭീമൻ വ്യാസ മുനി യോട് ചോയ്ക്കും എനിക്ക് ഭക്ഷണം ഒഴിവാക്കാനേ സാധിക്കില്ല്യ എനിക്ക് എങ്ങനെ എങ്കിലും ഏകാദശി അനുഷ്ടിക്കണം മാർഗം പറഞ്ഞു തരോ എന്നു ചോയ്ക്കും.അപ്പോൾ മഹാമുനി പറയും ജേഷ്ഠ മാസത്തിൽ വരുന്ന ആദ്യത്തെ ഏകാദശി ശുക്ലപക്ഷ ഏകാദശി നീ അനുഷ്ഠിക്കു 24 ഏകാദശിയുടെ പുണ്യം ഈ ഒറ്റ ഏകാദശി എടുത്താൽ നിനക്ക് കിട്ടും എന്നു മുനി പറഞ്ഞു.അതോടൊപ്പം നീ ജലവും ഉപേക്ഷിക്കണം എന്ന് പറഞ്ഞു.
അഗ്നിക്കു 3 ഭാവങ്ങൾ ആണ്.നാം കാണുന്ന അഗ്നി ദേവാഗ്നി ആണ്.പിന്നെ നാം കാണുന്ന അഗ്നി എന്നു പറയുന്നത് പുക അതിനു പറയുന്നത് വടവാഗ്നി എന്ന് പറയുന്നത്. പിന്നെ ഒന്നുണ്ട് മറഞ്ഞിരിക്കുന്ന അഗ്നി അതായത് നമ്മുടെ ശരീരത്തിൽ എവിടെയാണ് അഗ്നി നമ്മുടെ ദഹനം നടത്തുന്ന അഗ്നി ജതരാഗ്നി എന്നാണ് പറയുന്നത്. വൃകോദരൻ .വൃകം എന്ന് പറഞ്ഞാൽ അഗ്നി ആണ് അഗ്നി വയറ്റിലുള്ളവൻ എന്നാണ് അർത്ഥം. ഭീമസേനന്റെ മറ്റൊരു പേരാണ് വൃകോദരൻ.തീവ്രമായ വിഷപ്പുള്ളവർക്കുo ഏകാദശി എടുക്കാനുള്ള മാർഗം ആയിട്ടാണ് മഹാമുനി ഭീമസേനന് പറഞ്ഞു കൊടുക്കുന്നത്.
നമ്മുടെ ശരീരം എന്ന് പറയുന്നത് 24 തത്വങ്ങൾ കൊണ്ട് ഉണ്ടാക്കിയതാണ്.അതിൽ പ്രധാനം 16 തത്വങ്ങൾ.അതിൽ 11 മത്തെ ആണ് മനസ്. ജ്ഞാനേന്ദ്രിയങ്ങൾ.
കർമ്മേന്ദ്രിയങ്ങൾ മനസ് ഇവയാണ് പ്രധാന്യം ഉള്ളത്.ഇതിൽ ജ്ഞാനേന്ദ്രിയങ്ങളെയും കർമ്മേന്ദ്രിയങ്ങളെയും നിയന്ത്രിക്കുന്നതാണ് മനസ്.മനസു തന്നെ ആണ് 11 മത്തെ ചാന്ദ്ര ദിവസമായ ഏകാദശിയെ ഉദ്ദേശിക്കുന്നത്.മനസിനെ നിയന്ത്രിക്കുക. ഇതിലൂടെ ജ്ഞാനേന്ദ്രിയങ്ങളെയും കർമ്മേന്ദ്രിയങ്ങളെയും നമുക്ക് നിയന്ത്രിക്കാം.മനസിനെ നിയന്ത്രിക്കാൻ ബുദ്ധിക്കു നല്ല പ്രധാന്യം ഉണ്ട്.ഈ ബുദ്ധിയെ നിയന്ത്രികണമെങ്കിലോ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനും പ്രധാന്യം ഉണ്ട് കാരണം പഞ്ചകോശങ്ങളാൽ നിർമ്മിതമായ നമ്മുടെ ശരീരത്തിൽ അന്നമയ കോശം വളരെ ശക്തി പ്രാപിക്കുന്നത് നമ്മള് കഴിക്കുന്ന ഭക്ഷണത്തിന് അനുസരിച്ചാണ്.ഈ ഭക്ഷണം ജ്ഞാനമയ കോശത്തിൽ എത്താൻ 3 അല്ലെങ്കിൽ 4 ദിവസം ഒക്കെ എടുക്കും എന്നാണ് പറയുന്നത്.അതായത് കുറച്ചു താമസിക്കും. ജ്ഞാനമയ കോശങ്ങൾ പ്രകാരം ആണല്ലോ അതായത് നമ്മുടെ ചിന്തകൾ ആണല്ലോ നമ്മുടെ പ്രവർത്തികൾ അത് നല്ലതാകണമെങ്കിൽ നല്ല ഭക്ഷണം ആണ് നമ്മള് കഴിക്കേണ്ടത്.സാത്വീകമായ ഭക്ഷണം കഴിക്കുക.ഇങ്ങനെയുള്ള ഭക്ഷണങ്ങൾ ആവുമ്പോ നല്ല ബുദ്ധിയും നല്ല ചിന്തയും വരും.അത് ശാസ്ത്രീയ മായ ഒരു തത്വം ആണ്.
*ഏകാദശി ദിവസം അന്തരീക്ഷമർദ്ദം വളരെ കുറവായിരിക്കും.പൗർണ്ണമി അമാവാസി ദിവസങ്ങളിൽ ഒക്കെ അന്തരീക്ഷമർദ്ദം കൂടുതൽ ആയിരിക്കും.ഈ കടൽ തീരത്ത് ചെന്നാൽ ശക്തമായ വേലിയേറ്റവും വേലിയിറക്കവും ഒക്കെ ഇണ്ടാവും. അന്തരീക്ഷത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാവുന്ന ദിവസമാണ് പൗർണമിയും അമാവാസി ദിവസവും.അപ്പോ അതിനു 3.4 ദിവസം മുന്നേ ഉള്ള ഏകാദശി ദിവസങ്ങളിൽ അന്തരീക്ഷമർദ്ദം വളരെ കുറവായിരിക്കും. അപ്പോ നമ്മൾ വളരെ ലഘു ആയിട്ട് ഭക്ഷണം കഴിക്കുക ഈ ഭക്ഷണം ആണ് 3.4 ദിവസംകഴിയുമ്പോ നമ്മുടെ ജ്ഞാനകോശങ്ങളിൽ എത്തി പെടുന്നത്.അപ്പോ നമ്മള് രചോഗുണം (മാംസ ആഹാരം )ആയിട്ടുള്ള ഭക്ഷണങ്ങൾ ആണ് കഴിക്കുന്നത് എങ്കിലോ നമ്മടെ ഉള്ളിലേക്കു വരുന്നത് പാപ ചിന്തകൾ ആയിരിക്കും.അതിങ്ങനെ മനസ്സിൽ ഇട്ട് അലട്ടി കൊണ്ടേ ഇരിക്കും പാപ ചിന്തകൾ. പിന്നെ അത് പ്രവർത്തിക്കുകയും ചെയ്യും.അപ്പോൾ നമ്മൾ സാത്വിക ഗുണങ്ങൾ ആയിട്ടുള്ള ഭക്ഷണം കഴിച്ച് നമ്മൾ ഏകാദശി ഒക്കെ എടുത്ത് പൗർണമി ദിവസം ആവുമ്പോഴേക്കും അതായത് ജ്ഞാനമയ കോശങ്ങളിലേക്കു അത് എത്തുമ്പോ നമ്മുടെ മനസ് വളരെ മൃദു ആയിരിക്കും കൂടുതൽ ഭക്തി ഉണ്ടാക്കും. ദയ. ദാനം ക്ഷമ ത്യാഗം ഇങ്ങനെ ഒക്കെ ഉള്ള ഗുണങ്ങൾ നമുക്കു വന്നു ചേരും.നമ്മുടെ ശരീരം വളരെ അധികം ബന്ധപ്പെട്ടിരിക്കാണ് പ്രകൃതിയുമായി.പ്രകൃതി യുമായി ഇണങ്ങിയിട്ടുള്ള ഒരു ജീവിതം ആണ് ഹൈന്ദവസനാതന ധർമ്മം എന്നു പറയുന്നത്.ചന്ദ്രനും സൂര്യനും സമുദ്രം ഒക്കെ നമ്മൾ ഗ്രഹനില നോക്കാറില്ലേ? അവയും നമ്മടെ ശരീരത്തിൽ സ്വാധീനിക്കുന്നുണ്ട്.നമ്മടെ ശരീരത്തിൽ തന്നെ നമ്മൾ അറിയാത്ത ഒരു സൂക്ഷ്മ ഭാവം ഉണ്ട് പഞ്ചകോശങ്ങൾ. അപ്പോ തീർച്ചയായും ഈ സൂക്ഷ്മ ശരീരങ്ങൾക്കു നമുക്കു കാണാത്ത ഒരു ശക്തി ഉണ്ട്.അതിനു ഈ സകല ചരാചരങ്ങളുമായി ഒരു ബന്ധം ഉണ്ടായിരിക്കും.അത് അനുസരിച്ചു വേണം നമ്മള് ജീവിക്കാൻ.അപ്പോൾ മാത്രമേ സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം നമുക്കുണ്ടാവുകയുള്ളു.അപ്പോ ഇതാണ് ഏകാദശിയുടെ ശാസ്ത്രീയ തത്വം എന്നു പറയുന്നത്.പിന്നെ ഭഗവാൻ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട് ഏകാദശിയുടെ മഹത്വം മനസിലാക്കിയിട്ടും അത് നിരാകരിക്കുന്നവർ അത് എന്തുകൊണ്ടാണ് അവർ നിരാകരിക്കുന്നത് അതൊക്കെ വെറും പൊള്ളയാണ് അതിലൊന്നും കാര്യമില്ല എന്നൊക്കെ തോന്നുന്നത് മന്ധമായ ബുദ്ധിയുള്ളവർക് ഇതൊന്നും മനസിലാക്കാൻ സാധിക്കാത്തതു അതും ഒരു തരത്തിൽ പാപമാണ് എന്നാണ് ഭഗവാൻ പറയുന്നത്.അതുകൊണ്ട് 24 ഏകാദശികളിൽ ഒന്നെങ്കിലും എടുക്കാൻ ശ്രമികുക.. അതിനുള്ള മനസ് തോനിപ്പിക്കണതും ഭഗവാനാണല്ലോ അതുകൊണ്ട്..മനസ് തോന്നിപ്പിക്കാൻ എപ്പോഴും ആദി നാരായണനോട് പ്രാർത്ഥിക...
*ഹരേ കൃഷ്ണ*
*ഓം നമോ നാരായണായ നമഃ*
കടപ്പാട്...


Comment

Comments

Popular posts from this blog

ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം-അർത്ഥ സഹിതം (101-183)

udhava