Posts

Showing posts from September, 2024
  വദനസ്മരമാംഗല്യഗൃഹതോരണചില്ലികാ വക്ത്രലക്ഷ്മീപരിവാഹചലന്മീനാഭലോചനാ   6 വക്ത്രലക്ഷ്മീപരിവാഹചലന്മീനാഭലോചനാ :    ദേവിയുടെ   മുഖം   ഐശ്വര്യ   പൂർണമാണ് .  ആ   സൗന്ദര്യമാകുന്ന   നദിയിൽ   പിടക്കുന്ന   മീനുകൾ   പോലെ   ആണ്   ദേവിയുടെ   കണ്ണുകൾ .  അമ്മ   തന്റെ   ഭക്തരെ   ഇട   തടവില്ലാതെ   കടാക്ഷിക്കുന്നു   എന്ന്   സാരം .  ആമ തന്റെ കുഞ്ഞുങ്ങളെ വളർത്തുന്നത് എങ്ങനെ എന്ന് അറിയാമോ. കുഞ്ഞുങ്ങൾ ആയി ദിവസങ്ങൾ കഴിയുമ്പോൾ 'അമ്മ മറു കരയിലേക്ക് പോകും. എന്നിട്ട് എപ്പോഴും തന്റെ കുഞ്ഞുങ്ങളെ വീക്ഷിച്ചു കൊണ്ടിരിക്കും. ആ നോട്ടം കൊണ്ടാണ് പെൺ ആമ കുഞ്ഞുങ്ങളെ വളർത്തുന്നത്.  ഭൂമിയിലെ ഒരു ചെറിയ ജീവിക്കു ഇത് സാധിക്കുമെങ്കിൽ ഈ ലോകം ഇങ്ങനെ ഒക്കെ സൃഷ്ടിച്ചു സംവിധാനം ചെയ്യുന്ന ഈശ്വരന് എന്താണ് അസാധ്യമായത്.  ലളിതാ സഹസ്രനാമം ശ്ലോകം 6 പറയുന്നു ദേവിയുടെ കണ്ണുകൾ അതി വിശാലമാണ്. മുഖ സൗന്ദര്യമാകുന്ന  നദിയിൽ എപ്പോഴും ചലിക്കുന്ന മീനുകൾ പോലെ യുള്ള കണ്ണുകളോട് കൂടിയ ദേവി. ആ കണ്ണുകൾ ഇപ്പോഴും തന്റെ സൃഷ്ടി...