Skip to main content

 

വദനസ്മരമാംഗല്യഗൃഹതോരണചില്ലികാ
വക്ത്രലക്ഷ്മീപരിവാഹചലന്മീനാഭലോചനാ  6


വക്ത്രലക്ഷ്മീപരിവാഹചലന്മീനാഭലോചനാ ദേവിയുടെ മുഖം ഐശ്വര്യ പൂർണമാണ് സൗന്ദര്യമാകുന്ന നദിയിൽ പിടക്കുന്ന മീനുകൾ പോലെ ആണ് ദേവിയുടെ കണ്ണുകൾഅമ്മ തന്റെ ഭക്തരെ ഇട തടവില്ലാതെ കടാക്ഷിക്കുന്നു എന്ന് സാരം

ആമ തന്റെ കുഞ്ഞുങ്ങളെ വളർത്തുന്നത് എങ്ങനെ എന്ന് അറിയാമോ. കുഞ്ഞുങ്ങൾ ആയി ദിവസങ്ങൾ കഴിയുമ്പോൾ 'അമ്മ മറു കരയിലേക്ക് പോകും. എന്നിട്ട് എപ്പോഴും തന്റെ കുഞ്ഞുങ്ങളെ വീക്ഷിച്ചു കൊണ്ടിരിക്കും. ആ നോട്ടം കൊണ്ടാണ് പെൺ ആമ കുഞ്ഞുങ്ങളെ വളർത്തുന്നത്. 

ഭൂമിയിലെ ഒരു ചെറിയ ജീവിക്കു ഇത് സാധിക്കുമെങ്കിൽ ഈ ലോകം ഇങ്ങനെ ഒക്കെ സൃഷ്ടിച്ചു സംവിധാനം ചെയ്യുന്ന ഈശ്വരന് എന്താണ് അസാധ്യമായത്. 

ലളിതാ സഹസ്രനാമം ശ്ലോകം 6 പറയുന്നു ദേവിയുടെ കണ്ണുകൾ അതി വിശാലമാണ്. മുഖ സൗന്ദര്യമാകുന്ന  നദിയിൽ എപ്പോഴും ചലിക്കുന്ന മീനുകൾ പോലെ യുള്ള കണ്ണുകളോട് കൂടിയ ദേവി. ആ കണ്ണുകൾ ഇപ്പോഴും തന്റെ സൃഷ്ടിക്ക് നേരേ ആണ്. പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും ദേവീകൃപ എല്ലാവർക്കും ഉണ്ടാകും. പിന്നെ പ്രാർത്ഥിക്കാൻ പറയുന്നത് നമുക്ക് വേണ്ടിയാണു. എന്നെ സംരക്ഷിക്കാൻ ഭഗവാൻ ഉണ്ട് എന്ന് ചിന്തിക്കുമ്പോൾ ഒരു ശക്തിക്കും നമ്മളെ താഴ്ത്താൻ കഴിയില്ല എന്ന ബോധ്യത്തിനാണ്. ഈ ഭൂമിയിൽ ഒന്നുംയാദൃച്ഛികമല്ല. എല്ലാത്തിനും ഒരു കാരണം ഉണ്ടാകും. നമ്മുടെ മുന്നിൽ വരുന്ന ഏതു ജീവിയും നമുക്ക് ഗുരുവാണ്. ചിലപ്പോൾ ഒരു വെറും കടലാസ്സിൽ പോലും നമുക്കുള്ള സന്ദേശങ്ങൾ തേടി വരും. സമ്പൂർണ്ണ ശരണാഗതിയോടെ വിളിച്ചാൽ ആ ഭഗവാൻ നമ്മുടെ അടുത്ത് ഓടി എത്തും. വിളിക്കു കാതോർത്തു വാതിൽക്കൽ നിൽക്കുന്നുണ്ട് ഭഗവൻ. പക്ഷേ വിളിക്കുന്നത് നിഷ്കളങ്കമായി ആയിരിക്കണം. നിസ്വാർത്ഥമായി ആയിരിക്കണം. 

ഇതിന് ഭഗവാൻ കൃഷ്ണൻ പറയുന്ന ഒരു കതിയുണ്ട്. ഉദ്ധവർ ചോദിച്ചു എന്ത് കൊണ്ട് ചൂത് കളിയിൽ പങ്കെടുക്കേണ്ട എന്ന് യുധിഷ്ഠിരന് തോന്നിയില്ല എന്ന്. അപ്പോൾ ഭഗവൻ പറയും. ഒരു രാജാവിന് വെല്ലുവിളി ഏറ്റെടുക്കേണ്ടതായി വരും. പക്ഷേ ആ വാതിലിനു വെളിയിൽ ഞാൻ നിൽപ്പുണ്ടായിരുന്നു. ദുര്യോധനൻ ശകുനിയോട് കളിയ്ക്കാൻ പറഞ്ഞത്  പോലെ യുധിഷ്ഠിരന് എന്നെ കൊണ്ട് കലിപ്പിക്കാമായിരുന്നില്ലേ എന്ന്. നമുക്ക് മുന്നിൽ വരുന്ന പാഠങ്ങൾ കാണാതെ വരുമ്പോൾ ആണ് പതനം വരുന്നത്. ശ്രീ കൃഷ്‌ണൻ പറഞ്ഞു നിർത്തി.

പൂജ നടത്തുന്നതും, പ്രാത്ഥിക്കുന്നതും, സഹായത്തിനായി ഈശ്വരനെ വിളിക്കുന്നതും എല്ലാം നമ്മുടെ വിശ്വാസമാണ്.
ഈ പ്രപഞ്ചത്തിൽ യാതൊന്നും പ്രപഞ്ച സൃഷ്ടാവിന്റെ അറിവോടെയല്ലാതെ ഒരു തലനാരിഴ പോലും നീങ്ങുകയില്ല എന്ന് നമ്മൾ പരിപൂർണമായി ഉൾകൊണ്ടുകഴിഞ്ഞാൽ പിന്നെ ആ സൃഷ്ടാവിന്റെ സാന്നിദ്ധ്യo എന്തിലും നമുക്ക് കാണാതിരിക്കാൻ പറ്റുമോ?
ഇതു മറന്നിട്ട് നമുക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും?
ഈ സന്ദേശം തന്നെയാണ് ശ്രീ കൃഷ്ണൻ ഭഗവത്‍ഗീതയിലൂടെയും അര്ജുനന് പകർന്നു കൊടുത്തത്.
കുരുക്ഷേത്രത്തിൽ ശ്രീ കൃഷ്ണൻ അർജുനന്റെ ഉപദേഷ്ടാവും, തേരാളിയുമായിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും അർജുനനുവേണ്ടി യുദ്ധത്തിൽ ആയുധമേറ്റിയില്ല.
ഇതിൽ നിന്നും നമ്മൾ അറിയേണ്ടത്, പരമമായ ആ ശക്തി, അല്ലെങ്കിൽ ആ സർവം സാക്ഷി നമ്മോടോപ്പം എപ്പോഴും ഉണ്ട് എന്നതാണ്. നമ്മൾ നമ്മുടെ അഹംബോധം വെടിഞ്ഞു ആ പരമബോധത്തിൽ ലയിച്ചാൽ മതി.
അങ്ങനെ നമ്മൾ നമ്മുടെ പരമമായ സ്വത്വം തിരിച്ചറിയുക  – ആ കറയില്ലാത്ത സ്നേഹവും ആ പരമമായ ആനന്ദവും.
ഈശ്വരൻ നമ്മുടെ ഉള്ളിൽ എല്ലായിപ്പോഴും ഉണ്ടെന്നറിയുക – നമ്മൾ നന്മചെയ്യുമ്പോഴും, തിന്മചെയ്യുമ്പോഴും.

"പൂർവ്വം രാമ തപോവനാനി ഗമനം ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം ജഡായുമരണം സുഗ്രീവസംഭാഷണം
ബാലീനിഗ്രഹരണം സമുദ്രതരണം ലങ്കാപുരീ മർദ്ദനം
കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂർണരാമായണം"
- ഏക ശ്ലോക രാമായണം

പഞ്ചപ്രാണന്‍ ഏതെല്ലാം?
പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍ ഇവയാണ് പഞ്ചപ്രാണന്‍
 .പഞ്ചപ്രാണങ്ങള്‍ ശരീരത്തിന്‍റെ ഏതേതു ഭാഗങ്ങളില്‍ വ൪ത്തിക്കുന്നു?
ഹൃദയത്തില്‍ - പ്രാണന്‍
ഗുദത്തില്‍ (നട്ടെല്ലിനു കീഴറ്റത്തുള്ള മലദ്വാരത്തില്‍) - അപാനന്‍
നാഭിയില്‍ - സമാനന്‍
കണ്ഠത്തില്‍ - ഉദാനന്‍
ശരീരത്തിന്‍റെ സകല ഭാഗങ്ങളിലും - വ്യാനന്‍
. പഞ്ചക൪മ്മേന്ദ്രിയങ്ങള്‍ ഏവ?
മുഖം, പാദം, പാണി, പായു, ഉപസ്ഥം.
. ജ്ഞാനേന്ദ്രിയങ്ങള്‍ എത്ര?
അഞ്ച് (5)
. ജ്ഞാനേന്ദ്രിയങ്ങള്‍ ഏതെല്ലാം?
കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക്
. പഞ്ചഭൂതങ്ങള്‍ ഏവ?
ഭൂമി, ജലം, തേജസ്സ്, വായു, ആകാശം
. പഞ്ചോപചാരങ്ങള്‍ ഏവ?
ഗന്ധം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം
. പഞ്ചവിഷയങ്ങള്‍ ഏതെല്ലാം?
ദ൪ശനം, സ്പ൪ശനം, ശ്രവണം, രസനം, ഘ്രാണനം

നാസ യിലെ ശാസ്ത്രജ്ഞർ വേദം കേട്ട് കൊണ്ട് ആണ് ജോലി ചെയ്യുന്നത്. അമേരിക്ക യിലെ സ്കൂളുകളിൽ വേദം ചൊല്ലിയിട്ടു ആണ് ക്ലാസ് ആരംഭിക്കുന്നത്. പക്ഷേ ഹിന്ദു വിനു മത പഠനം നിർബന്ധമില്ല. ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിടുന്നതും ഹിന്ദു ആണ്. മത പഠനം കിട്ടുന്ന മറ്റു മതക്കാർ കുറച്ചു കൂടി സുരക്ഷിത ജീവിതം നയിക്കുന്നതായി കാണുന്നു. നമ്മുടെ നിധി ആയ വേദങ്ങൾ പഠിക്കാൻ നമുക്ക് ആരംഭിക്കാം. നല്ലൊരു തലമുറയെ വളർത്തി എടുക്കാൻ നമുക്ക് ശ്രമിക്കാം.


കുറൂരമ്മ (1570-1640 AD) ഭൂമിയിൽ ജീവിച്ച ഏറ്റവും ഭാഗ്യം ഉള്ള രണ്ട് സ്ത്രീകൾ ആരെന്നു ചോദിച്ചാൽ.ഞാൻ പറയും... ആദ്യത്തേത് യെശോദാമ്മ തന്നെ. പിന്നെ രണ്ടാമത്തേത് ആരെന്നു സംശയം ഇല്ലാ കുറൂരമ്മ തന്നെ.. പരൂർ എന്ന ഗ്രാമത്തിൽ AD1570ൽ ജനിച്ച ഗൗരി. വെങ്ങിലശ്ശേരിയില്ലേ കുറൂർ ഇല്ലത്തേക്ക് വേളി കഴിച്ചു വന്നതോടെ അങ്ങനെ ആ ഗൗരി കുറൂരമ്മ ആയി. ചെറുപ്രായത്തിൽ വേളി കഴിഞ്ഞ ഗൗരി 16-ാം വയസ്സിൽ വിധവ ആയി. അന്നത്തെ സാമൂഹിക വ്യെവസ്ഥിതി അനുസരിച്ചു പിന്നെ അവർക്കു പുറം ലോകവുമായി വലിയ ബന്ധം ഒന്നും ഉണ്ടായില്ല.. ഈ സാഹചര്യങ്ങൾ ഒന്നും അമ്മയെ മാനസികമായി തളർത്തിയില്ല എന്ന്‌ മാത്രമല്ല ഏകാന്തമായ ഭഗവത്ഭക്തിയാൽ. കണ്ണനും ആയി കൂടുതൽ അടിപ്പിച്ചു. ഉള്ളിലെ ആ നിഷ്കളങ്ക ഭക്തിയാൽ കൂറൂരമ്മ ആരാധിച്ചിരുന്ന അതേ രൂപത്തിൽ കണ്ണൻ അവർക്കു പ്രത്യക്ഷമാവാനും തുടങ്ങി.... അങ്ങനെ കണ്ണൻ കുറൂരമ്മയുടെ കൂടെ പൂ പറിക്കാനും. പൂജക്കൊരുക്കനും കൂടാൻ തുടങ്ങി എന്ന്‌ മാത്രമല്ല. ഒരു കുഞ്ഞ് സ്വന്തം അമ്മയോട് 3-4 വയസ്സിൽ കാണിക്കുന്ന കുറുമ്പുകൾ എല്ലാം കാട്ടി എപ്പോളും സാമിപ്യം കൊണ്ട് സന്തോഷിപ്പിച്ചു... ഇതെല്ലാം കണ്ട കുടുംബാങ്ങങ്ങൾ (ഭർതൃഗൃഹത്തിൽ )അവർക്കു ചിത്ത ഭ്രമം "ആരോപിച്ചു തനിച്ചാക്കി :അങ്ങനെ അവർ മറ്റൊരു ഗൃഹത്തിലേക്ക് തനിച്ചു താമസം മാറ്റി... അവിടെ വെച്ച് കണ്ണൻ കുറൂരമ്മയും ആയി കുറെ ലീലകൾ ആടി... അതെല്ലാം ഹൃദ്യമായ കീർത്തനങ്ങളിൽ നമ്മൾ കണ്ടിട്ടുണ്ടല്ലോ... കുട്ടിക്കളി മൂത്ത് മൂത്ത് കലം ഉടച്ചപ്പോൾ കുട്ടകത്തിൽ അടച്ചിട്ടു കൂറൂരമ്മ... അരിമാവിൽ ചന്ദനമിട്ടു. പുൽപായിൽ ചാണകമിട്ടു. പലകപ്പുറത്തോ കരിയുമിട്ട...." ആ ഉണ്ണിക്കണ്ണൻ അവസാന നിമിഷം വരെ കൂടെ നിന്ന്... ഭൗതികശരീരം കൂടി ഭൂമിയിൽ അവശേഷിപ്പിക്കാതെ.. AD 1640 ൽ കുറൂരമ്മയെ തന്നോട് ചേർത്തു.... തൃശൂർ ജില്ലയിലെ അടാട്ട് അടുത്ത് (ചെങ്ങഴിനാട് )വെങ്ങിലശേരിയിൽ കണ്ണന്റെ കാലടി പതിഞ്ഞ കുറൂർ ഇല്ലം ഇന്നും നമ്മുക്ക് കാണാം.... അവസാനനിമിഷങ്ങളിൽ വിഷ്ണു സഹസ്രനാമം ചൊല്ലി. കണ്ണീർ വാർത്ത കണ്ണന്റെ മടിയിൽ കിടന്നായിരുന്നത്രെ കുറൂരമ്മയുടെ അന്ത്യം.. ദേവകി നന്ദന :സൃഷ്ടാ ക്ഷിതീശ:പാപനാശന :...എന്ന അവസാന ഭാഗം ചൊല്ലിയപ്പോൾ കണ്ണന്റെ കണ്ണിൽ നിന്നും കണ്ണുനീർ വീണത്രെ കൂറൂരമ്മയുടെ മുഖത്തു.. ആ പൂർണബ്രഹ്മത്തെ താൻ ആരാധിക്കുന്ന രൂപത്തിൽ ദർശിക്കാനും മാറോടണക്കാനും ഭാഗ്യം സിദ്ധിച്ച ആ പുണ്യമാതാവിനെ കൈ തൊഴുന്നു ..... ഈ ചിത്രം നൂറ്റാണ്ടുകൾക്കപ്പുറം പഴക്കമുള്ളതാണ്. "നിങ്ങളുടെ മകളുടെ മുറി...! "നിങ്ങൾക്ക് ഒരു മകൾ ഉണ്ടാകുന്നു... ആദ്യം അമ്മയുടെ ചാരത്ത് കിടക്കുന്നു... പിന്നെ തൊട്ടിലിൽ... "വീണ്ടും അച്ഛന്റെയും അമ്മയുടെയും ഒപ്പം കട്ടിലിലേക്ക്.. വളർന്നു വരുമ്പോൾ അവൾ മറ്റൊരു മുറിയിൽ തനിയെ കിടക്കുന്നു...! "ആ മുറി അവളുടെ മാത്രം സ്വകാര്യ സ്‌പേസ് ആണ്... രാത്രികളിൽ മകൾ ഉറങ്ങിയോ, ലൈറ്റ് അണച്ചോ എന്നു പതുക്കെ എത്തി നോക്കുന്ന അമ്മ, "ശരിക്കും പുതച്ചു കിടന്നാലും പുതപ്പ് ഒന്നു അനക്കി ഇട്ടിട്ട് പോകുന്ന അച്ഛൻ... "അവൾ ഉറങ്ങുക ആണ് എങ്കിലും, അച്ഛനും അമ്മയും ചെയ്യുന്നത് ഒക്കെ അവൾ ആത്മാവിൽ അറിയുന്നുണ്ട്... നിങ്ങളുടെ ആ കരുതലുകൾ ആ മുറിക്കുള്ളിലെ സുരക്ഷ, അവൾ ആസ്വദിക്കുന്നുണ്ട്. "മുറിക്ക് പുറത്തു മാതാപിതാക്കൾ, സഹോദരങ്ങൾ ഇവർ ഉണ്ട് അവരുടെ കരുതലിന്റെ കാവൽ തനിക്ക് ഉണ്ട് എന്ന ആത്മവിശ്വാസം. അതു മകൾക്ക് ഉണ്ട്... "ആ മുറി അവളുടേത് ആണ്. ഈ ലോകത്തു അവൾക്ക് ഏറ്റവും സുരക്ഷിതമായ ഇടം. അവളുടെ സ്വപ്നങ്ങൾ പൂക്കുന്ന ഇടം അവളുടെ ദുഃഖങ്ങൾ, ആരും അറിയാതെ ഒരു തലയിണയിൽ കെട്ടിപ്പിടിച്ചു വിതുമ്പി കരയാൻ ഒരു ഇടം... "സന്തോഷത്തിന്റെ, സുരക്ഷിതത്തിന്റെ, ലാളനയുടെ, സ്വപ്നങ്ങളുടെ ആ ഇടത്തു അവൾ ബാല്യവും, കൗമാരവും, യൗവനത്തിന്റെ ഒരു ഭാഗവും ചിലവാക്കിയ ആ മുറിയിൽ നിന്നും അവളെ ഒഴിപ്പിച്ചു മറ്റേതോ അപരിചിതമായ ചുറ്റുപാടുകളിലേക്ക് നിങ്ങൾ അയക്കുന്ന പ്രക്രിയ ആണ് കല്യാണം... "ഉള്ള സ്വത്തിന്റെ ഓഹരിയോ, അതിലും കൂടുതലോ കൊടുത്തു നിങ്ങൾ അവളെ അവളുടെ മുറിയിൽ അവളുടെ ലോകത്തു നിന്നു പുറത്താക്കുന്നു. ഒരു ചെറിയ തൈ പറിച്ചു നടുന്ന പോലെ... പുതിയ വീട്, സാഹചര്യങ്ങൾ അനുകൂലം എങ്കിൽ അവൾ പുതിയ പരിസ്ഥിതിയിൽ സന്തോഷവത്തിയാകും. അല്ല പുതിയ സാഹചര്യത്തിൽ ഒത്തു പോകാൻ പറ്റില്ല എങ്കിൽ...? "വിവാഹം കഴിഞ്ഞു മകൾ ഇറങ്ങുമ്പോൾ നിങ്ങൾ ഒന്നു പറയണം.... "നിന്റെ മുറി എന്നും നിനക്ക് ഉള്ളതാണ്, മിനിമം ഞങ്ങളുടെ മരണം വരെ... പുതിയ സാഹചര്യത്തിൽ നിനക്കു ഒത്തു പോകാൻ പറ്റാതെ വന്നാൽ... നിനക്ക് മുന്നിൽ നിന്റെ മുറിയുടെ വാതി തുറന്നാണ് കിടക്കുന്നത് എന്നു... ഇനി ഒരു സംഭവ കഥ പറയാം... "ഡോക്ടർ ബാബുപോളിന്റെ എഴുത്തുകളിൽ എവിടെയോ വായിച്ചത് ആണ്... അദ്ദേഹത്തിന്റെ മകൾ ഏതോ പരീക്ഷക്ക് കാര്യമായ മാർക്ക് ഒന്നും വാങ്ങാതെ വീട്ടിൽ വന്നു.. സമയം സന്ധ്യ ആയി, രാത്രി ആയി അത്താഴം കഴിഞ്ഞു... അച്ഛനും മകളും തമ്മിൽ മിണ്ടിയിട്ടില്ല, അങ്ങിനെ രാത്രി അദ്ദേഹം അദ്ദേഹത്തിന്റെ വായന എഴുത്തു മുറിയിൽ ഇരിക്കുന്നു... മകൾക്ക് മാർക്ക് കുറഞ്ഞ വിവരം അദ്ദേഹത്തെ ഭാര്യ അറിയിച്ചിരുന്നു... "മകൾ അദ്ദേഹത്തിന്റെ അടുത്തു ചെന്നു. മകൾ ഉള്ളിൽ ഉള്ള ഉത്ക്കണ്ഠയും, സങ്കടത്തോടും കൂടി മാർക്ക് കുറഞ്ഞ കാര്യം പറയാൻ തുടങ്ങി... "പറഞ്ഞു മുഴുമിക്കാൻ അദ്ദേഹം സമ്മതിച്ചില്ല, അതിനു മുൻപ് മകളെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് അദ്ദേഹം പറഞ്ഞു: "മാർക്ക് കുറയുകയോ, അബദ്ധങ്ങൾ സംഭവിക്കുകയോ ചെയ്യും... അതുകൊണ്ട് നീ എന്റെ മകൾ അല്ലാതെ ആവുന്നില്ല. എന്റെ വാത്സല്യം കുറയുകയും ഇല്ല..." "ഇനി ഒരു വെറും കഥ... "ഒരിടത്ത് ഒരു വിധവ ആയ സ്ത്രീ ഉണ്ടായിരുന്നു... അവർക്ക് ഒരു മകളും. മകൾക്ക് വിവാഹപ്രായം ആയി വിവാഹവും കഴിഞ്ഞു... "വരന്റെ വീട്ടിലേക്ക് പുറപ്പെടും മുൻപ് അമ്മ മകൾക്ക് ഒരു സീൽ ചെയ്‌ത ചെറിയ കവർ കൊടുത്തു. എന്നിട്ട് പറഞ്ഞു: "ഭർതൃ വീട്ടിൽ ഇനി നിൽക്കാൻ വയ്യ എന്നൊരിക്കൽ തോന്നിയാൽ മാത്രം നീ ഈ കവർ തുറന്നു നോക്കുക..." "ഭർതൃവീട്ടിൽ സന്തോഷകരമായ ജീവിതം ആയത് കൊണ്ട് മകൾക്ക് കവർ തുറക്കേണ്ടി വന്നില്ല. ''വർഷങ്ങൾക്ക് ശേഷം അമ്മ മരണാസന്ന ആയി കിടക്കുമ്പോൾ, മകളോട് ആ കത്തു /കവർ തുറക്കാൻ പറഞ്ഞു... "തുറന്നപ്പോൾ ഒരു തുണ്ട് കടലാസും, ഏതാനും നോട്ടുകളും പുറത്തു വന്നു.. തുണ്ട് കടലാസ്സിൽ എഴുതിയിരുന്നത്... "നിനക്കു നിന്റെ വീട്ടിലെക്ക് വരാൻ ഉള്ള ടാക്സികൂലി ഇതിലുണ്ട്...!" "നിങ്ങൾ അവളുടെ മകളുടെ മുറിയുടെ വാതിൽ അവൾക്ക് മുൻപിൽ കൊട്ടിയടക്കാതിരിക്കുക... അതു തുറന്നു കിടക്കട്ടെ... ആശകളുടെ, പ്രതീക്ഷയുടെ, "സുരക്ഷിതത്തിന്റെ ഒരു മുറി'' ഒരു ലോകം അവൾക്ക് വേണ്ടി നിങ്ങൾ എന്നും സൂക്ഷിക്കുന്നുണ്ട് എന്ന ചിന്ത അവൾക്ക് ഉണ്ടാവട്ടെ... "വിസ്മയമാരും, ഉത്രമാരും ഉണ്ടാകാതിരിക്കണമെങ്കിൽ ഓരോ അച്ഛനും അമ്മയും ഇതറിഞ്ഞിരിക്കണം...
































































































































































































































































































































































































































Comments

Popular posts from this blog

ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം-അർത്ഥ സഹിതം (101-183)

udhava

ഗായത്രി