Skip to main content

udhava

ജൂൺ 21 യോഗാദിനം.

ആയതിനാൽ യോഗയെക്കുറിച്ച് ചില അടിസ്ഥാന വിവരങ്ങൾ പങ്കുവെക്കുന്നു.

യോഗ എന്ന വാക്കിന് അർത്ഥം യോഗം, സംയോഗം, കൂടിച്ചേരൽ എന്നൊക്കെയാണ്. ഭൗതിക ശരീരവും മനസ്സിന്റെ ഉള്ളറകളിലെ ദിവ്യ ചൈതന്യവും (ആത്മാവ് എന്നും പറയാം) തമ്മിലുള്ള കൂടിച്ചേരലാണ് ഉദ്ദേശിക്കുന്നത്.
പ്രാചീന ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ദർശനങ്ങൾ ആയിരുന്നു
സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂർവ്വമീമാംസ, ഉത്തര മീമാംസ എന്നിവ. അതിലൊന്നായ യോഗം എന്ന ദർശനത്തിന്റെ ഉപജ്ഞാതാവ് പതഞ്ജലി മഹർഷി ആണ്.
അദ്ദേഹത്താൽ പറയപ്പെട്ട അഷ്ടാംഗയോഗയിലെ എട്ടു ഭാഗങ്ങളാണ് യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണം, ധ്യാനം, സമാധി.
ഇവ ഓരോന്നും എന്തൊക്കെയാണെന്ന് നോക്കാം…

യമം

യമം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് സ്വയം നിയന്ത്രിക്കുക.
യോഗ ചെയ്യുമ്പോൾ വിഘ്നമുണ്ടാക്കാൻ സാദ്ധ്യതയുള്ള കാര്യങ്ങളിൽ നിന്നും സാധകന്റെ മനസ്സിനെ ചെറുത്തു നിർത്തുന്ന ക്രിയകളാണ് യമം.

അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം അപരിഗ്രഹം എന്നിവയാണ് യമങ്ങൾ.

  • അഹിംസ: മനസ്സാ, വാചാ കർമ്മണാ ഒരു ജീവിയേയും ഉപദ്രവിക്കാതിരിക്കുക, കൊല്ലാതിരിക്കുക.
  • സത്യം:   സർവ്വഭൂതങ്ങൾക്കും ഹിതമായതിനെ സത്യം എന്നു പറയുന്നു. വ്യാജമായത് ചെയ്യാതിരിക്കുകയും, ഉള്ളത് മാത്രം ഉള്ളത് പോലെ പറയുകയും ചെയ്യുകയും ചെയ്യുക.
  • അസ്തേയം ആരേയും വഞ്ചിക്കാതിരിക്കുകഅന്യന്റെ മുതൽ അപഹരിക്കാതിരിക്കുക.
  • ബ്രഹ്മചര്യം ഒറ്റവാക്കിൽ പറഞ്ഞാൽ മാനസ്സികവും ശാരീരികവുമായ എല്ലാവിധ ഇന്ദ്രിയ സുഖങ്ങളേയും നിയന്ത്രിച്ച് സദാ സമയവും നല്ല ചിന്തകളിലും പ്രവൃത്തികളിലും മുഴുകുക എന്നതാണു ബ്രഹ്മചര്യം.
  • അപരിഗ്രഹം  ആരിൽ നിന്നും ഒന്നും ദാനമായി സ്വീകരിയ്ക്കാതിരിക്കുക അത്യാവശ്യ മായതിനെക്കവിഞ്ഞ് യാതൊന്നിനേയും, ആഗ്രഹിക്കാതിരിക്കുക, അനുഭവിക്കാതിരിക്കുക, ഒന്നിനോടും മമത ഇല്ലാതിരിക്കുക.
    ഇങ്ങിനെ യമം പരിശീലിക്കുന്ന സാധകൻ തിന്മയിൽനിന്നും, ശുദ്ധീകരണത്താൽ സ്വയം പരിരക്ഷിച്ച് സമൂഹത്തിനു നന്മനല്കുന്നു.

നിയമം യമങ്ങളെ അനുഷ്ഠിച്ച സാധകനെ ധാർമ്മിക ജീവിതത്തിന്റെ വഴികളുമായി ബന്ധിപ്പിക്കുന്നതാണ് നിയമങ്ങൾ. ശൗചം, സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം,
എന്നിവയാകുന്നു നിയമങ്ങൾ.

  • ശൗചം: ആന്തരികം, ബാഹ്യം എന്നിങ്ങനെ രണ്ടുതരം ശൗചങ്ങളുണ്ട്.
    മനസ്സിലെ മലങ്ങളെ അകറ്റുന്ന ഇന്ദ്രിയ നിഗ്രഹം ആന്തരിക ശൗചമാകുന്നു.
  • സന്തോഷം: കർമ്മ ഫലങ്ങൾ നല്ലതാണെങ്കിലും അല്ലെങ്കിലും സ്വീകരിച്ച് സദാസമയവും സന്തോഷവാനായിരിക്കുക.
  • തപസ്സ്: പ്രത്യേക നിഷ്ഠകളിലൂടെ സ്ഥൂല ശരീരത്തെ പൂർണ്ണ നിയന്ത്രണവിധേയമാക്കി ധ്യാനമാർഗ്ഗം പരീശീലിയ്ക്കുന്നതാണു തപസ്സ്.
  • സ്വാദ്ധ്യായം താൻ ചെയ്യുന്ന ജോലിയോട് ബന്ധമുള്ള ശാസ്ത്ര വിഷയങ്ങളെക്കുറിച്ച് നിരന്തരമായുള്ള പഠനം.
  • ഈശ്വരപ്രണിധാനം തനിക്ക് അതീതമായ ഒരു ശക്തി പ്രപഞ്ചത്തിൽ ഉണ്ടെന്നും, താൻ ചെയ്യുന്നതെല്ലാം ഈശ്വരനാകുന്ന ആ ശക്തി ചൈതന്യത്തിൽ അർപ്പിച്ചു കൊണ്ട് ചെയ്യുന്നതാണു ഈശ്വരപ്രണിധാനം.
  • ഇങ്ങനെ സത്കർമ്മങ്ങൾ വഴി ധാർമ്മിക ജീവിതം നയിക്കുന്നതിനു നിയമം സഹായിക്കുന്നു.

ആസനം

ഇന്ദ്രിയങ്ങളെ ബാഹ്യ വ്യവഹാരങ്ങളിൽ നിന്ന് അകറ്റി, അവയെ നിയന്ത്രിച്ച്, സ്വസ്ഥമായും സ്ഥിരമായും നിലകൊള്ളാൻ സഹായിക്കുന്ന ശാരീരികസ്ഥിതികൾ അഥവാ പൊസിഷനുകൾ ആണ് ആസനങ്ങൾ.

പ്രാണായാമം

പ്രാണൻ എന്നാൽ പ്രാണവായു. നമ്മുടെ നിയന്ത്രണത്തിൽ അല്ലാതെ നടക്കുന്ന ശ്വാസോച്ഛാസങ്ങളും വായുവിന്റെ ചലനങ്ങളും അൽപ്പനേരത്തേക്ക് നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടു വരാനുള്ള ശ്രമമാണ് പ്രാണായാമം.

ജ്ഞാന, കർമ്മ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ബാഹ്യലോകത്തു നിന്ന് അകലുന്നത് പ്രത്യാഹാരമെന്നും, ശ്രദ്ധ ഏതെങ്കിലും ഒന്നിലേക്ക് കേന്ദ്രീകരിക്കുന്നതിനെ ധാരണം എന്നും ബുദ്ധിയെയും ചിന്തകളേയും അതിലേക്കെത്തിക്കുന്നതിനെ ധ്യാനം എന്നും തൽഫലമായി ആപേക്ഷികം മാത്രമായ സുഖദു:ഖശീതോഷ്ണ സംഗങ്ങളെ ഇല്ലാതാക്കി സമമായ ബുദ്ധിയിലേക്ക് മനസ്സിനെ എത്തിച്ച് സമാധി കൈവരിക്കുന്നതും എല്ലാം ചേർന്നതാണ് യോഗ.

പക്ഷേ നിർഭാഗ്യവശാൽ ഈ മഹത് സാഗരത്തിലെ *ആസനവും പ്രാണായാമവും മാത്രമായി ചുരുങ്ങിയ തോതിലാണ് ഇന്ന് യോഗ അറിയപ്പെടുന്നത്.

ഇനി യോഗയുടെ നിർവചനം നോക്കാം.

യോഗ: ചിത്തവൃത്തി നിരോധ:

ചിത്തവൃത്തി എന്നാൽ മനസ്സിന്റെ വ്യാപാരങ്ങൾ. അതിനെ നിരോധിക്കലാണ് യോഗ.
എല്ലാ തിരക്കുകളും മാറ്റി വെച്ച് സ്വസ്ഥമായിട്ട് ഒരിടത്ത് ഇരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. അങ്ങിനെ ഇരിക്കാൻ കഴിഞ്ഞാലും ആ സ്വസ്ഥത ശരീരത്തിനു മാത്രമല്ലേ ഉള്ളൂ. ആ നിർവൃതി മനസ്സിനും കൂടി കിട്ടിയാലോ… അതിനു വേണ്ടിയാണ് യോഗ.
ശരീരാവയവങ്ങൾ ചില പ്രത്യേക രീതിയിൽ ക്രമീകരിച്ച് ചെയ്യുന്ന ആസനങ്ങളുടെ പൂർണ്ണ ഫലം കിട്ടണമെങ്കിൽ മനസ്സിന്റെ ശ്രദ്ധ അതിൽ കേന്ദ്രീകരിക്കുകയും ക്രമേണ മനസ്സിനെ കുറച്ചു സമയമെങ്കിലും ശ്യൂനമാക്കി നിർത്താനും കഴിയണം.
അതിന് ശ്വാസഗതിയേയും നിയന്ത്രിക്കേണ്ടതുണ്ട്.
പെട്ടെന്നു സാധിക്കില്ലെങ്കിലും ക്രമേണയെങ്കിലും ആ നിലവാരത്തിലേക്ക് എത്താൻ കഴിഞ്ഞില്ലെങ്കിൽ,

മനസ്സിന്റെ വ്യാപാരങ്ങളെ കടിഞ്ഞാൺ ഇട്ടാൽ, ബാഹ്യലോകത്തെ വിഷയ സുഖങ്ങളിലേക്കുള്ള പഞ്ചേന്ദ്രിയങ്ങളുടെ ഗതി നിയന്ത്രിച്ചാൽ നമുക്ക് നമ്മെത്തന്നെ മനസ്സിലാക്കാൻ സാധിക്കും,
അതായത് നമ്മുടെ ഹൃദയ താളം, രക്തത്തിന്റെ ഒഴുക്കിന്റെ താളം, മർദ്ദം, ദഹനം നടക്കുന്നത്, തുടങ്ങിയവ മനസ്സിലാക്കാനും കാലക്രമേണ അവയെ നിയന്ത്രിക്കാനും യോഗ പരിശീലകർക്ക് കഴിയും. പക്ഷേ അതൊക്കെ സാധിച്ചെടുക്കണമെങ്കിൽ കഠിനമായ പരിശീലനവും മുടങ്ങാത്ത അഭ്യാസവും വേണം.
അതു കൊണ്ട് ഗഹനമായ വിഷയങ്ങളെക്കുറിച്ച് ആദ്യം തന്നെ ഉത്കണ്ഠ പുലർത്താതെ, താരതമ്യേന ലളിതവും എന്നാൽ കൂടുതൽ ഫലവത്തുമായ സൂര്യനമസ്ക്കാരം പോലെ ഉള്ളവ പരിശീലിക്കാൻ ശ്രമിക്കുക. ക്രമേണ മനസ്സിനെ ബാധിക്കുന്ന അസുഖങ്ങളായ ക്രോധം, ശോകം, വിദ്വേഷം, അതിമോഹം, അനുരാഗം, അസൂയ, കുശുമ്പ്, മദം, മാത്സര്യം തുടങ്ങിയവയും ശാരീരികമായി അമിത വണ്ണം, അമിത രക്തസമ്മർദം, പ്രമേഹം, ആസ്ത്മ, അസ്ഥി സന്ധി രോഗങ്ങൾ, മലബന്ധം, അജീർണ്ണം തുടങ്ങിയ രോഗങ്ങളേയും ചെറുക്കാവുന്നതാണ്.
ഇന്നത്തെ സമൂഹത്തിൽ ഏറ്റവും നല്ല കച്ചവട സാധ്യതയുള്ള യോഗ, ആയുർവേദം, ജ്യോതിഷം, വാസ്തു തുടങ്ങിയവയുടെ ബാഹ്യകവചത്തിൽ പൊതിഞ്ഞ് എന്തും വിൽക്കാം എന്ന ഒരു സ്ഥിതി നിലവിലുണ്ട്.
അതിനാൽ *പരസ്യവാചകങ്ങൾ മാത്രം വിശ്വസിച്ച് ഈ പേരുകൾ കേൾക്കുമ്പോഴേക്കും എടുത്ത് ചാടിയാൽ* വീഴുന്നത് ചതിക്കുഴിയിലേക്കാവും എന്ന ബോധത്തോടെ യഥാർത്ഥ അറിവുള്ളവരിൽ നിന്ന് മാത്രം ഉപദേശം സ്വീകരിച്ച് കൃത്യമായി യോഗ പരിശീലിച്ച് ആരോഗ്യവാന്മാരും സന്മനസ്സിൻ ഉടമകളും ആയിത്തീരുക.

നമ്മുടെ ശരീരവും മനസ്സും നമ്മളേക്കാൾ നന്നായി മനസ്സിലാക്കാൻ മറ്റാർക്കും കഴിയില്ല.

*ശ്രീ കൃഷ്ണൻ എന്തുകൊണ്ട് പാണ്ഡവരെ ശകുനിയുടെ കള്ളച്ചൂതുകളിയിൽ നിന്ന് രക്ഷിച്ചില്ല?*
ഇതിനുള്ള വിശദീകരണം ശ്രീ കൃഷ്ണനിൽ നിന്ന് തന്നെ കേൾക്കുക.
ഒന്നാം  ഭാഗം
മഹാഭാരതകഥയിലെ ഒരു പ്രധാന കഥാപാത്രമാണ് ഉദ്ധവർ.
കുട്ടിക്കാലം മുതലേ തന്നെ ഉദ്ധവർ ശ്രീ കൃഷ്ണനോടൊപ്പമാണ്  വളർന്നത്.  ശ്രീ കൃഷ്ണന് വേണ്ടി തേരോടിച്ചും, ശ്രീ കൃഷ്ണനെ പലവിധത്തിലും സേവിച്ചുമാണ് ഉദ്ധവർ ജീവിച്ചത്. ഈ കാലമൊന്നും ഉദ്ധവർ സ്വന്തമായി ഒരു ആഗ്രഹമോ, വരമോ ശ്രീ കൃഷ്ണനോട് ചോദിച്ചിരുന്നില്ല.
മഹാഭാരത യുദ്ധം കഴിഞ്ഞിട്ട്  അനേകം സംവത്സരങ്ങൾ പിന്നിട്ടു. ശ്രീ കൃഷ്ണന്റെ അവതാര പൂർത്തീകരണത്തിനു സമയമായി.
ആ സമയത്തു ശ്രീ കൃഷ്ണൻ ഉദ്ധവരെ വിളിച്ച് ഇങ്ങനെ പറഞ്ഞു.
“പ്രിയപ്പെട്ട ഉദ്ധവാ, എന്റെ ഈ അവതാര കാലത്ത്, വളരെ അധികം ആളുകൾ എന്നോട് പല വരങ്ങളും ചോദിച്ചു വാങ്ങിയിട്ടുണ്ട്. എന്നാൽ അങ്ങാകട്ടെ ഇതുവരെ ഒരു ആഗ്രഹവും എന്നോട് പ്രകടിപ്പിച്ചിട്ടില്ല.
അങ്ങേക്ക് എന്താവശ്യമുണ്ടെങ്കിലും ഇപ്പോൾ എന്നോട് ചോദിക്കാം. ഞാൻ അത് സസന്തോഷം സാധിച്ചു തരും.
അങ്ങേക്കുകൂടി ഒരു നല്ല കാര്യം ചെയ്തു തന്ന സംതൃപ്തിയോടെ ഞാൻ ഈ അവതാര നാടകം പൂർത്തിയാക്കട്ടെ.”
ഉദ്ധവർ ഇതുവരെ ഒന്നും ശ്രീ കൃഷ്ണനോട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, അദ്ദേഹം കുട്ടിക്കാലം മുതൽ തന്നെ ശ്രീ കൃഷ്ണന്റെ പ്രകൃതിയും പെരുമാറ്റവും അടുത്ത് കണ്ടറിയുന്നുണ്ടായിരുന്നു.
ഇക്കാലമത്രയും, ശ്രീ കൃഷ്ണന്റെ ഉപദേശങ്ങളും  പ്രവർത്തിയും തമ്മിൽ ഒരു പൊരുത്തമില്ലായ്മ അദ്ദേഹത്തിന് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ അതിനെപ്പറ്റി ശ്രീ കൃഷ്ണനോട് ചോദിക്കണമെന്ന് ചിന്തിക്കുകയും ചെയ്തിരുന്നു.
ഏതാഗ്രഹവും അറിയിക്കാൻ ശ്രീ കൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ, ഇതൊരു അവസാന അവസരമായിക്കണ്ടു ഉദ്ധവർ കൃഷ്ണനോട് ചോദിച്ചു.
“പ്രഭോ, അങ്ങ് എല്ലായിപ്പോഴും ഞങ്ങളെ ധർമ്മത്തെ മുൻനിറുത്തി ജീവിക്കാൻ  ഉദ്‌ബോധിപ്പിച്ചു. എന്നാൽ അതിനെല്ലാം വ്യത്യസ്തമായി അങ്ങ് മറ്റൊരു പ്രകാരമാണ് ജീവിച്ചത്.
മഹാഭാരതമെന്ന മായാ നാടകത്തിൽ അങ്ങയുടെ പങ്കും, അങ്ങയുടെ പ്രവൃത്തിയും ഒന്നും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങയുടെ പല പ്രവർത്തികളുടെയും കാരണം അറിയണമെന്ന് എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. അങ്ങ് എന്റെ ഈ ആഗ്രഹം സാധിച്ചു തരുമോ?”
ഉദ്ധവരുടെ ചോദ്യത്തിന് ശ്രീ കൃഷ്ണൻ ഇങ്ങനെ മറുപടി പറഞ്ഞു.
“ഉദ്ധവാ, കുരുക്ഷേത്ര യുദ്ധഭൂമിയിൽ വച്ച് ഞാൻ അര്ജുനന് നൽകിയ ഉപദേശങ്ങൾ *ഭഗവത് ഗീത* എന്ന് അറിയപ്പെടും.
അതുപോലെ ഇന്ന് അങ്ങയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇപ്പോൾ ഞാൻ പറയുന്ന വരികൾ  ഉദ്ധവ ഗീത എന്ന പേരിൽ ലോകമെങ്ങും അറിയപ്പെടും.
ഈ കാരണം കൊണ്ടുതന്നെയാണ് ഞാൻ അങ്ങേക്ക് ഈ അവസരം തരുന്നത്. യാതൊരു മടിയും കൂടാതെ ചോദ്യങ്ങൾ ചോദിച്ചുകൊള്ളുക.”

രണ്ടാം ഭാഗം

ശ്രീ കൃഷ്ണന്റെ മറുപടി കേട്ട് ഉദ്ധവർ ഇപ്രകാരം തന്റെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.
“കൃഷ്ണാ, ആരാണ് യഥാർത്ഥ സുഹൃത്ത്?”
മറുപടിയായി ശ്രീ കൃഷ്ണൻ ഇപ്രകാരം പറഞ്ഞു.
“സഹായത്തിന് ആവശ്യപ്പെടാതെതന്നെ സഹായം നൽകുന്നവനാണ് യഥാർത്ഥ സുഹൃത്ത്.”
ഉദ്ധവർ:  “കൃഷ്ണാ, അങ്ങ് പാണ്ഡവരുടെ അടുത്ത സുഹൃത്തായിരുന്നുവല്ലോ.
അവർ അങ്ങയെ തങ്ങളുടെ ആപൽ ബാന്ധവനായി (ആപത്തിൽ സഹായിക്കുന്നവനായി) കരുതിയതാണല്ലോ.
അങ്ങേക്കാണെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്നും, ഭാവിയിൽ എന്തൊക്കെ സംഭവിക്കും എന്നും അറിയാൻ കഴിവുണ്ടല്ലോ. അവിടുന്ന് ജ്ഞാനികളിൽ ജ്ഞാനിയുമാണ്.
ആരാണ് യഥാർത്ഥ സുഹൃത്ത് എന്ന് അങ്ങുതന്നെ ഇപ്പോൾ പറഞ്ഞും കഴിഞ്ഞു.
അങ്ങനെയാണെങ്കിൽ, അങ്ങ് എന്തുകൊണ്ട് ഒരു യഥാർത്ഥ സുഹൃത്തിനെപ്പോലെ പ്രവർത്തിച്ചില്ല?
എന്തുകൊണ്ട് അങ്ങ് ധർമ്മപുത്രരെ (യുധിഷ്ഠിരനെ) ചൂതുകളിയിൽ നിന്നും പിന്തിരിപ്പിച്ചില്ല?
അതുപോട്ടെ, അങ്ങ് അത് ചെയ്തില്ല.
അതുകഴിഞ്ഞ് അങ്ങ് വിചാരിച്ചിരുന്നെങ്കിൽ  ചൂതുകളിയിലെ പകിട യുധിഷ്ഠിരന് അനുകൂലമാക്കി മറിക്കാമായിരുന്നു. അങ്ങനെ ധർമ്മം ജയിക്കുമെന്ന് അങ്ങേക്ക് ഉറപ്പാക്കാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.
അതുo കഴിഞ്ഞ്, ധർമ്മപുത്രർ ചൂതിൽ പരാജയപ്പെട്ട് തന്റെ സമ്പത്തും, രാജ്യവും, തന്നെ തന്നെയും നഷ്ടപ്പെട്ടപ്പോഴെങ്കിലും അങ്ങേക്ക് ഈ ചൂതുകളി നിർത്താനായി ഇടപെടാമായിരുന്നു. അങ്ങനെ ഈ കളിയുടെ ആപത്തിൽ നിന്നും അയാളെ  അങ്ങേക്ക് രക്ഷിക്കാമായിരുന്നു.
ചൂതുകളി നടക്കുന്ന രാജസഭയുടെ  വെളിയിൽ കാത്തുനിന്ന അങ്ങേക്ക്, ധർമ്മപുത്രർ  സ്വന്തം സഹോദരങ്ങളെ പണയം വയ്ക്കാൻ തുടങ്ങുന്ന സമയത്തെങ്കിലും അകത്തു പ്രവേശിച്ചു അയാളെ  തടയാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.
ഏറ്റവും അവസാനം, നീചനായ ദുര്യോധനൻ, ദ്രൗപദിയെ
(എല്ലായ്പ്പോഴും , പാണ്ഡവാന്മാർക്കു ഭാഗ്യം മാത്രം  സമ്മാനിച്ച ആ ദ്രൗപദിയെ ) വാതുവയ്ച്ചു ജയിച്ചാൽ, ഇതുവരെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകൊടുക്കാം എന്ന് ധർമ്മപുത്രരെ പ്രലോഭിപ്പിച്ചപ്പോൾ, അപ്പോഴെങ്കിലും അങ്ങേക്ക് അങ്ങയുടെ ദിവ്യശക്തി ഉപയോഗിച്ച് പകിടയെ ധർമ്മപുത്രർക്ക് അനുകൂലമായി മറിച്ചിടാമായിരുന്നു.
അങ്ങ് അതും ചെയ്തില്ല. പകരം, അങ്ങ് വീണ്ടും കാത്തിരുന്നു.
ഒടുവിൽ, രാജസഭയിൽ വച്ച് ദ്രൗപദിയുടെ അഭിമാനം നശിച്ചുപോകും എന്നഘട്ടം വന്നപ്പോൾ, ദ്രൗപദിക്കു വസ്ത്രം നൽകി അവളുടെ അഭിമാനം സംരക്ഷിച്ചു എന്ന അവകാശവാദമുന്നയിക്കാൻ മാത്രം, അങ്ങ് ഇടപെട്ടു.
അങ്ങേക്ക് എങ്ങനെ ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു എന്ന് അവകാശപ്പെടാനാകും? അവളെ ഒരു പുരുഷൻ രാജസഭയിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്ന് അനേകം ആൾക്കാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ  ആ സ്ത്രീക്ക് എന്ത് അഭിമാനമാണ് ബാക്കിയുണ്ടാകുക?
അങ്ങ് എന്താണ് സംരക്ഷിച്ചത്?
അങ്ങ് ഒരാളെ ആപത്തിൽ നിന്ന് സംരക്ഷിക്കുമ്പോളല്ലേ, അങ്ങയെ ആപൽ ബാന്ധവൻ എന്ന് വിളിക്കേണ്ടത്?
ആപത്തുണ്ടായപ്പോൾ അങ്ങയുടെ സഹായം ലഭിച്ചില്ലെങ്കിൽ പിന്നെ എന്ത് പ്രയോജനം? ഇതാണോ അങ്ങ് അനുശാസിക്കുന്ന ധർമ്മം?”
കഠിനമായ ഈ ചോദ്യങ്ങൾ ശ്രീ കൃഷ്ണനോട് ചോദിക്കുമ്പോൾ  കൃഷ്ണന്റെ ഉത്തമഭക്തനായ  ഉദ്ധവരുടെ  കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഉദ്ധവരുടെ മനസ്സിൽ മാത്രമല്ല ഈ ചോദ്യങ്ങൾ ഉണ്ടായിട്ടുള്ളത്. മഹാഭാരത കഥ അറിയുന്ന എല്ലാവരുടേയും ഉള്ളിലുണ്ടായിട്ടുള്ളതാണ് ഈചോദ്യങ്ങൾ.
നമുക്കെല്ലാവർക്കും വേണ്ടിയാണ്  ഉദ്ധവർ ഈ ചോദ്യങ്ങൾ കൃഷ്ണനോട് ചോദിച്ചത്.

മൂന്നാം ഭാഗം

ഉദ്ധവരുടെ ഈ ചോദ്യങ്ങൾ കേട്ട് ഭഗവാൻ കൃഷ്ണൻ പുഞ്ചിരിച്ചു.
“പ്രിയമുള്ള ഉദ്ധവാ, വിവേകമുള്ളവർ (ബുദ്ധികൊണ്ട് വിവേചനം നടത്താൻ കഴിവുള്ളവർ) വിജയിക്കുമെന്നതാണ് ഈ ലോക നിയമം.
ചൂതുകളിയുടെ കാര്യത്തിൽ ദുര്യോധനൻ വിവേകം കാണിച്ചപ്പോൾ ധർമ്മപുത്രർ വിവേകമില്ലാത്ത പെരുമാറി. അങ്ങനെയാണ് ധർമ്മപുത്രർ ചൂതിൽ തോറ്റത്.”
ഉദ്ധവർക്ക് കൃഷ്ണൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല. ഉദ്ധവരുടെ ഭാവം കണ്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ തുടർന്നു.
“ദുര്യോധനന്റെ കയ്യിൽ വാതുവയ്ക്കാൻ വേണ്ടുവോളം ധനവും, സ്വത്തുക്കളും ഉണ്ടായിരുന്നെങ്കിലും, ചൂതുകളിയിൽ ദുര്യോധനൻ സമർഥനായിരുന്നില്ല.
അതുകൊണ്ടു തന്നെ, ദുര്യോധനൻ, തന്റെ മാതുലനനും ചൂതിൽ വിരുതനുമായ ശകുനിയെ കളിക്കാനിരുത്തുകയും, വാതുവയ്ക്കാനുള്ള  ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്തു.
സ്വന്തം കഴിവും കഴിവുകേടും മനസിലാക്കുകയും അതനുസ്സരിച്ചു പ്രവർത്തിക്കുകയും ചെയ്യുക  – ഇതാണ് വിവേകം.
ഇപ്രകാരം തന്നെ യുധിഷ്ഠിരനും വിവേകപൂർവം ചിന്തിക്കാമായിരുന്നു. അയാൾക്ക്‌ പകരം അയാളുടെ മച്ചുനനായ ഞാൻ ശകുനിയോട് ചൂത്കളിക്കുമെന്ന് പറയാമായിരുന്നു.
ഉദ്ധവാ, ഞാനും ശകുനിയും നേരിട്ട് ചൂതുകളിച്ചിരുന്നെങ്കിൽ, ആര് ജയിക്കുമായിരുന്നു?
ഞാൻ പറയുന്ന സംഖ്യകൾ ശകുനിയുടെ പകിടയിൽ തെളിയുമോ, അതോ ശകുനി പറയുന്ന സംഖ്യകൾ ഞാൻ ഉരുട്ടുന്ന പകിടയിൽ തെളിയുമോ?
അതുപോട്ടെ, കള്ളനായ ശകുനിയോട്  ചൂതുകളിക്കാൻ എന്നെ ഇരുത്തണമെന്നു യുധിഷ്ഠിരൻ ചിന്തിച്ചില്ലായെന്ന കാര്യം ഞാൻ ക്ഷമിക്കാം. എന്നാൽ വിവേകശൂന്യനായിത്തീർന്ന യുധിഷ്ഠിരൻ മറ്റൊരു തെറ്റും കൂടി ചെയ്തു.
അയാൾ, ഞാൻ ചൂതുകളി നടക്കുന്ന സഭയിൽ കടന്നുവരരുതേ എന്ന്  പ്രാര്ഥിക്കുകകൂടി ചെയ്തു. അയാളുടെ ഭാഗ്യഹീനത കാരണമാണ് ചൂതുകളിയിൽ അടിക്കടി തോല്കുന്നതെന്നത് ഞാൻ അറിയരുതെന്ന് അയാൾ ആഗ്രഹിച്ചു.
യുധിഷ്ഠിരൻ സ്വന്തം പ്രാർത്ഥനകൊണ്ട് എന്നെ ആ സഭയുടെ കവാടത്തിനുവെളിയിൽ കെട്ടിയിട്ടു, അതുകാരണം സഭയ്ക്കുള്ളിൽ കടക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല.
ആരെങ്കിലും ഒരാൾ  ഞാൻ സഭയ്ക്കുള്ളിലേക്കു വരണമേ എന്ന്‌ പ്രാർത്ഥിക്കുമെന്ന്  പ്രതീക്ഷിച്ചു രാജസഭാ കവാടത്തിനു പുറത്തു ഞാൻ കാത്തുനിന്നു.
ഭീമനും, അർജുനനും, നകുലനും, സഹദേവനും എന്നെപ്പറ്റി മറന്നു. പകരം അവർ ദുര്യോധനനെ ശപിക്കുകയും സ്വന്തം ദൗർഭാഗ്യത്തെ പഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.
പാണ്ഡവർ കളിയിൽ പൂർണമായി പരാജയപ്പെട്ട ശേഷം, ദുര്യോധനന്റെ ആജ്ഞ അനുസരിച്ചു ദുശ്ശാസനൻ ദ്രൗപദിയെ  മുടിയിൽ പിടിച്ചു വലിച്ചിഴച്ചപ്പോൾ പോലും അവൾ  എന്നെ വിളിച്ചില്ല.
ദുശ്ശാസനന്റെ പ്രവൃത്തിയുടെ ന്യായാന്യായങ്ങൾ സഭയിലുള്ളവരോട് സ്വയം വാദിച്ചു ജയിക്കാനാണ് അവൾ ശ്രമിച്ചത് . അപ്പോഴും അവൾ എന്നെ വിളിച്ചതേയില്ല.
അവസാനം ദുശ്ശാസനൻ അവളെ വിവസ്ത്രയാക്കാൻ ശ്രമിച്ചുതുടങ്ങിയപ്പോൾ മാത്രമാണ് അവൾക്കു ബുദ്ധിയുദിച്ചത്. അവൾ സ്വന്തം കഴിവിലുള്ള അമിത വിശ്വാസം ഉപേക്ഷിച്ചു – _കൃഷ്ണാ, കൃഷ്ണാ അഭയം തരണേ_  എന്ന് ഉറക്കെ എന്നെ വിളിച്ചു പ്രാർത്ഥിച്ചു.
അതുവരെ സഭയിൽ കടക്കരുതേ എന്ന പ്രാർത്ഥനയാൽ തളച്ചു കിടക്കപ്പെട്ടിരുന്ന എനിക്ക് അപ്പോഴേ സഭയിൽ പ്രവേശിക്കാനും ദ്രൗപദിയുടെ അഭിമാനം രക്ഷിക്കാനും ഉള്ള അവസരം കിട്ടിയുള്ളൂ.
എന്നെ വിളിച്ച ഉടനെ ഞാൻ സഭയിൽ എത്തി, ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു.
ഇതിൽ കൂടുതൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും? ഇവിടെ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?”
കൃഷ്ണൻ  ഈ ചോദ്യത്തിൽ തന്റെ മറുപടി അവസാനിപ്പിച്ചു.

നാലാം ഭാഗം

“നല്ല വിശദീകരണം കണ്ണാ. എനിക്ക് ഇപ്പോൾ കൂടുതൽ മനസ്സിലായി. എങ്കിലും എന്റെ സംശയങ്ങൾ പൂർണ്ണമായി തീർന്നില്ല. ഞാൻ മറ്റൊന്ന് കൂടി ചോദിക്കട്ടെ?” ഉദ്ധവർ ചോദിച്ചു.
ആവട്ടെ എന്ന് കൃഷ്ണൻ സമ്മതവും നൽകി.
“ഇപ്പോൾ പറഞ്ഞത് ശരിയാണെങ്കിൽ, അങ്ങയെ വിളിച്ചാൽ മാത്രമേ അങ്ങ് വരികയുള്ളു എന്നാണോ അങ്ങ് പറഞ്ഞതിന്റെ അർഥം?
ആപത്തിൽ പെടുന്നവരെ രക്ഷിക്കാനും ധർമ്മം സംരക്ഷിക്കുവാനുമായി വിളിക്കാതെതന്നെ അങ്ങ് വരികയില്ലേ?”  ഉദ്ധവർ ചോദിച്ചു.
ശ്രീ കൃഷ്ണൻ പുഞ്ചിരിച്ചുകൊണ്ട്  ഇപ്രകാരം പറഞ്ഞു.
“ഉദ്ധവാ, ഈ ലോകത്തിൽ എല്ലാവരുടെയും ജീവിതം അവരവരുടെ കർമ്മത്തെ ആശ്രയിച്ചാണ് നടക്കുന്നത്.
ഓരോരുത്തരുടെയും കർമ്മം ഞാനല്ല നിശ്ചയിക്കുന്നത്. ഒരാളുടെയും  കർമ്മത്തിൽ ഞാൻ ഇടപെടാറുമില്ല.
ഞാൻ വെറും _സാക്ഷി_ മാത്രം. ഞാൻ നിന്നോടൊപ്പം അടുത്തു നിന്നുകൊണ്ട് എന്തൊക്കെ നടക്കുന്നുവോ  അവയൊക്കെ നിരീക്ഷിക്കുന്നു. അതാണ് എന്റെ ധർമ്മം.”
ഇതു കേട്ട് ഉദ്ധവർ ഇങ്ങനെ പറഞ്ഞു.
“ശരി കൃഷ്ണാ, കൊള്ളാം.
അങ്ങനെയാണെങ്കിൽ, അങ്ങ് ഞങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ പാപ കർമങ്ങളും നിരീക്ഷിക്കുന്നു; ഞങ്ങൾ കൂടുതൽ കൂടുതൽ പാപങ്ങൾ ചെയ്യുമ്പോൾ അങ്ങ് ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.
അങ്ങനെ ഞങ്ങളെ കൊണ്ട് കൂടുതൽ തിന്മകൾ ചെയ്യിച്ച്‌, ഞങ്ങൾ കൂടുതൽ പാപഭാരം ഏറ്റി കഷ്ടത അനുഭവിക്കട്ടെ എന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്?”
ഇതു കേട്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ പറഞ്ഞു.
“ഉദ്ധവാ, അങ്ങയുടെ വാക്കുകളിൽ അടങ്ങിയിട്ടുള്ള, ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കൂ.
ഞാൻ എപ്പോഴും സർവം സാക്ഷിയായി തന്റെ കൂടെയുണ്ട് എന്ന് ഓരോനിമിഷവും അറിയുകയും പൂർണമായി ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാളിന് എങ്ങനെ തെറ്റുകളോ തിന്മയോ ചെയ്യാൻ കഴിയും? അങ്ങനെയുള്ള ഒരാളിന് ഒരിക്കലും അധർമ്മം ചെയ്യുവാൻ കഴിയുകയില്ല.
എന്നാൽ പലരും ഈ പരമാർത്ഥം മറക്കുകയും, എന്റെ അറിവില്ലാതെ അവർക്കു സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിചാരിക്കുകയും ചെയ്യുന്നു.
അങ്ങനെ ചിന്തിക്കുമ്പോഴാണ് വിവേകശൂന്യതയും തെറ്റുകളും തിന്മയും സംഭവിക്കുന്നത്.
ഞാൻ അറിയാതെ ചൂതുകളിക്കാൻ  കഴിയും എന്ന് വിചാരിച്ചതാണ് യുധിഷ്ഠിരൻറെ ബുദ്ധിശൂന്യത.
ഞാൻ എല്ലാവരോടൊപ്പവും _സാക്ഷി_ യായി എപ്പോഴും ഉണ്ടാവും എന്ന് ധർമ്മപുത്രർ അറിഞ്ഞിരുന്നുവെങ്കിൽ ചൂതുകളിയുടെ ഫലം വേറൊന്നാവുമായിരുന്നില്ലേ?”
കൃഷ്ണന്റെ മാസ്മരികമായ ഈ വിശദീകരണം കേട്ടു വാക്കുകൾ കിട്ടാതെ ഭക്തിയിൽ മുഴുകി ഉദ്ധവർ നിന്നുപോയി.
അവസാനം, ഉദ്ധവർ പറഞ്ഞു “കേശവാ, എന്തൊരു ആഴമുള്ള തത്വം, എന്തൊരു വലിയ സത്യം.”

അഞ്ചാം  ഭാഗം – വിശദീകരണം

പൂജ നടത്തുന്നതും, പ്രാത്ഥിക്കുന്നതും, സഹായത്തിനായി ഈശ്വരനെ വിളിക്കുന്നതും എല്ലാം നമ്മുടെ വിശ്വാസമാണ്.
ഈ പ്രപഞ്ചത്തിൽ യാതൊന്നും പ്രപഞ്ച സൃഷ്ടാവിന്റെ അറിവോടെയല്ലാതെ ഒരു തലനാരിഴ പോലും നീങ്ങുകയില്ല എന്ന് നമ്മൾ പരിപൂർണമായി ഉൾകൊണ്ടുകഴിഞ്ഞാൽ പിന്നെ ആ സൃഷ്ടാവിന്റെ സാന്നിദ്ധ്യo എന്തിലും നമുക്ക് കാണാതിരിക്കാൻ പറ്റുമോ?
ഇതു മറന്നിട്ട് നമുക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും?
ഈ സന്ദേശം തന്നെയാണ് ശ്രീ കൃഷ്ണൻ ഭഗവത്‍ഗീതയിലൂടെയും അര്ജുനന് പകർന്നു കൊടുത്തത്.
കുരുക്ഷേത്രത്തിൽ ശ്രീ കൃഷ്ണൻ അർജുനന്റെ ഉപദേഷ്ടാവും, തേരാളിയുമായിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും അർജുനനുവേണ്ടി യുദ്ധത്തിൽ ആയുധമേറ്റിയില്ല.
ഇതിൽ നിന്നും നമ്മൾ അറിയേണ്ടത്, പരമമായ ആ ശക്തി, അല്ലെങ്കിൽ ആ സർവം സാക്ഷി നമ്മോടോപ്പം എപ്പോഴും ഉണ്ട് എന്നതാണ്. നമ്മൾ നമ്മുടെ അഹംബോധം വെടിഞ്ഞു ആ പരമബോധത്തിൽ ലയിച്ചാൽ മതി.
അങ്ങനെ നമ്മൾ നമ്മുടെ പരമമായ സ്വത്വം തിരിച്ചറിയുക  – ആ കറയില്ലാത്ത സ്നേഹവും ആ പരമമായ ആനന്ദവും.
ഈശ്വരൻ നമ്മുടെ ഉള്ളിൽ എല്ലായിപ്പോഴും ഉണ്ടെന്നറിയുക – നമ്മൾ നന്മചെയ്യുമ്പോഴും, തിന്മചെയ്യുമ്പോഴും.

"പൂർവ്വം രാമ തപോവനാനി ഗമനം ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം ജഡായുമരണം സുഗ്രീവസംഭാഷണം
ബാലീനിഗ്രഹരണം സമുദ്രതരണം ലങ്കാപുരീ മർദ്ദനം
കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂർണരാമായണം"
- ഏക ശ്ലോക രാമായണം

പഞ്ചപ്രാണന്‍ ഏതെല്ലാം?
പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍ ഇവയാണ് പഞ്ചപ്രാണന്‍
 .പഞ്ചപ്രാണങ്ങള്‍ ശരീരത്തിന്‍റെ ഏതേതു ഭാഗങ്ങളില്‍ വ൪ത്തിക്കുന്നു?
ഹൃദയത്തില്‍ - പ്രാണന്‍
ഗുദത്തില്‍ (നട്ടെല്ലിനു കീഴറ്റത്തുള്ള മലദ്വാരത്തില്‍) - അപാനന്‍
നാഭിയില്‍ - സമാനന്‍
കണ്ഠത്തില്‍ - ഉദാനന്‍
ശരീരത്തിന്‍റെ സകല ഭാഗങ്ങളിലും - വ്യാനന്‍
. പഞ്ചക൪മ്മേന്ദ്രിയങ്ങള്‍ ഏവ?
മുഖം, പാദം, പാണി, പായു, ഉപസ്ഥം.
. ജ്ഞാനേന്ദ്രിയങ്ങള്‍ എത്ര?
അഞ്ച് (5)
. ജ്ഞാനേന്ദ്രിയങ്ങള്‍ ഏതെല്ലാം?
കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക്
. പഞ്ചഭൂതങ്ങള്‍ ഏവ?
ഭൂമി, ജലം, തേജസ്സ്, വായു, ആകാശം
. പഞ്ചോപചാരങ്ങള്‍ ഏവ?
ഗന്ധം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം
. പഞ്ചവിഷയങ്ങള്‍ ഏതെല്ലാം?
ദ൪ശനം, സ്പ൪ശനം, ശ്രവണം, രസനം, ഘ്രാണനം

നാസ യിലെ ശാസ്ത്രജ്ഞർ വേദം കേട്ട് കൊണ്ട് ആണ് ജോലി ചെയ്യുന്നത്. അമേരിക്ക യിലെ സ്കൂളുകളിൽ വേദം ചൊല്ലിയിട്ടു ആണ് ക്ലാസ് ആരംഭിക്കുന്നത്. പക്ഷേ ഹിന്ദു വിനു മത പഠനം നിർബന്ധമില്ല. ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിടുന്നതും ഹിന്ദു ആണ്. മത പഠനം കിട്ടുന്ന മറ്റു മതക്കാർ കുറച്ചു കൂടി സുരക്ഷിത ജീവിതം നയിക്കുന്നതായി കാണുന്നു. നമ്മുടെ നിധി ആയ വേദങ്ങൾ പഠിക്കാൻ നമുക്ക് ആരംഭിക്കാം. നല്ലൊരു തലമുറയെ വളർത്തി എടുക്കാൻ നമുക്ക് ശ്രമിക്കാം.


കുറൂരമ്മ (1570-1640 AD) ഭൂമിയിൽ ജീവിച്ച ഏറ്റവും ഭാഗ്യം ഉള്ള രണ്ട് സ്ത്രീകൾ ആരെന്നു ചോദിച്ചാൽ.ഞാൻ പറയും... ആദ്യത്തേത് യെശോദാമ്മ തന്നെ. പിന്നെ രണ്ടാമത്തേത് ആരെന്നു സംശയം ഇല്ലാ കുറൂരമ്മ തന്നെ.. പരൂർ എന്ന ഗ്രാമത്തിൽ AD1570ൽ ജനിച്ച ഗൗരി. വെങ്ങിലശ്ശേരിയില്ലേ കുറൂർ ഇല്ലത്തേക്ക് വേളി കഴിച്ചു വന്നതോടെ അങ്ങനെ ആ ഗൗരി കുറൂരമ്മ ആയി. ചെറുപ്രായത്തിൽ വേളി കഴിഞ്ഞ ഗൗരി 16-ാം വയസ്സിൽ വിധവ ആയി. അന്നത്തെ സാമൂഹിക വ്യെവസ്ഥിതി അനുസരിച്ചു പിന്നെ അവർക്കു പുറം ലോകവുമായി വലിയ ബന്ധം ഒന്നും ഉണ്ടായില്ല.. ഈ സാഹചര്യങ്ങൾ ഒന്നും അമ്മയെ മാനസികമായി തളർത്തിയില്ല എന്ന്‌ മാത്രമല്ല ഏകാന്തമായ ഭഗവത്ഭക്തിയാൽ. കണ്ണനും ആയി കൂടുതൽ അടിപ്പിച്ചു. ഉള്ളിലെ ആ നിഷ്കളങ്ക ഭക്തിയാൽ കൂറൂരമ്മ ആരാധിച്ചിരുന്ന അതേ രൂപത്തിൽ കണ്ണൻ അവർക്കു പ്രത്യക്ഷമാവാനും തുടങ്ങി.... അങ്ങനെ കണ്ണൻ കുറൂരമ്മയുടെ കൂടെ പൂ പറിക്കാനും. പൂജക്കൊരുക്കനും കൂടാൻ തുടങ്ങി എന്ന്‌ മാത്രമല്ല. ഒരു കുഞ്ഞ് സ്വന്തം അമ്മയോട് 3-4 വയസ്സിൽ കാണിക്കുന്ന കുറുമ്പുകൾ എല്ലാം കാട്ടി എപ്പോളും സാമിപ്യം കൊണ്ട് സന്തോഷിപ്പിച്ചു... ഇതെല്ലാം കണ്ട കുടുംബാങ്ങങ്ങൾ (ഭർതൃഗൃഹത്തിൽ )അവർക്കു ചിത്ത ഭ്രമം "ആരോപിച്ചു തനിച്ചാക്കി :അങ്ങനെ അവർ മറ്റൊരു ഗൃഹത്തിലേക്ക് തനിച്ചു താമസം മാറ്റി... അവിടെ വെച്ച് കണ്ണൻ കുറൂരമ്മയും ആയി കുറെ ലീലകൾ ആടി... അതെല്ലാം ഹൃദ്യമായ കീർത്തനങ്ങളിൽ നമ്മൾ കണ്ടിട്ടുണ്ടല്ലോ... കുട്ടിക്കളി മൂത്ത് മൂത്ത് കലം ഉടച്ചപ്പോൾ കുട്ടകത്തിൽ അടച്ചിട്ടു കൂറൂരമ്മ... അരിമാവിൽ ചന്ദനമിട്ടു. പുൽപായിൽ ചാണകമിട്ടു. പലകപ്പുറത്തോ കരിയുമിട്ട...." ആ ഉണ്ണിക്കണ്ണൻ അവസാന നിമിഷം വരെ കൂടെ നിന്ന്... ഭൗതികശരീരം കൂടി ഭൂമിയിൽ അവശേഷിപ്പിക്കാതെ.. AD 1640 ൽ കുറൂരമ്മയെ തന്നോട് ചേർത്തു.... തൃശൂർ ജില്ലയിലെ അടാട്ട് അടുത്ത് (ചെങ്ങഴിനാട് )വെങ്ങിലശേരിയിൽ കണ്ണന്റെ കാലടി പതിഞ്ഞ കുറൂർ ഇല്ലം ഇന്നും നമ്മുക്ക് കാണാം.... അവസാനനിമിഷങ്ങളിൽ വിഷ്ണു സഹസ്രനാമം ചൊല്ലി. കണ്ണീർ വാർത്ത കണ്ണന്റെ മടിയിൽ കിടന്നായിരുന്നത്രെ കുറൂരമ്മയുടെ അന്ത്യം.. ദേവകി നന്ദന :സൃഷ്ടാ ക്ഷിതീശ:പാപനാശന :...എന്ന അവസാന ഭാഗം ചൊല്ലിയപ്പോൾ കണ്ണന്റെ കണ്ണിൽ നിന്നും കണ്ണുനീർ വീണത്രെ കൂറൂരമ്മയുടെ മുഖത്തു.. ആ പൂർണബ്രഹ്മത്തെ താൻ ആരാധിക്കുന്ന രൂപത്തിൽ ദർശിക്കാനും മാറോടണക്കാനും ഭാഗ്യം സിദ്ധിച്ച ആ പുണ്യമാതാവിനെ കൈ തൊഴുന്നു ..... ഈ ചിത്രം നൂറ്റാണ്ടുകൾക്കപ്പുറം പഴക്കമുള്ളതാണ്. "നിങ്ങളുടെ മകളുടെ മുറി...! "നിങ്ങൾക്ക് ഒരു മകൾ ഉണ്ടാകുന്നു... ആദ്യം അമ്മയുടെ ചാരത്ത് കിടക്കുന്നു... പിന്നെ തൊട്ടിലിൽ... "വീണ്ടും അച്ഛന്റെയും അമ്മയുടെയും ഒപ്പം കട്ടിലിലേക്ക്.. വളർന്നു വരുമ്പോൾ അവൾ മറ്റൊരു മുറിയിൽ തനിയെ കിടക്കുന്നു...! "ആ മുറി അവളുടെ മാത്രം സ്വകാര്യ സ്‌പേസ് ആണ്... രാത്രികളിൽ മകൾ ഉറങ്ങിയോ, ലൈറ്റ് അണച്ചോ എന്നു പതുക്കെ എത്തി നോക്കുന്ന അമ്മ, "ശരിക്കും പുതച്ചു കിടന്നാലും പുതപ്പ് ഒന്നു അനക്കി ഇട്ടിട്ട് പോകുന്ന അച്ഛൻ... "അവൾ ഉറങ്ങുക ആണ് എങ്കിലും, അച്ഛനും അമ്മയും ചെയ്യുന്നത് ഒക്കെ അവൾ ആത്മാവിൽ അറിയുന്നുണ്ട്... നിങ്ങളുടെ ആ കരുതലുകൾ ആ മുറിക്കുള്ളിലെ സുരക്ഷ, അവൾ ആസ്വദിക്കുന്നുണ്ട്. "മുറിക്ക് പുറത്തു മാതാപിതാക്കൾ, സഹോദരങ്ങൾ ഇവർ ഉണ്ട് അവരുടെ കരുതലിന്റെ കാവൽ തനിക്ക് ഉണ്ട് എന്ന ആത്മവിശ്വാസം. അതു മകൾക്ക് ഉണ്ട്... "ആ മുറി അവളുടേത് ആണ്. ഈ ലോകത്തു അവൾക്ക് ഏറ്റവും സുരക്ഷിതമായ ഇടം. അവളുടെ സ്വപ്നങ്ങൾ പൂക്കുന്ന ഇടം അവളുടെ ദുഃഖങ്ങൾ, ആരും അറിയാതെ ഒരു തലയിണയിൽ കെട്ടിപ്പിടിച്ചു വിതുമ്പി കരയാൻ ഒരു ഇടം... "സന്തോഷത്തിന്റെ, സുരക്ഷിതത്തിന്റെ, ലാളനയുടെ, സ്വപ്നങ്ങളുടെ ആ ഇടത്തു അവൾ ബാല്യവും, കൗമാരവും, യൗവനത്തിന്റെ ഒരു ഭാഗവും ചിലവാക്കിയ ആ മുറിയിൽ നിന്നും അവളെ ഒഴിപ്പിച്ചു മറ്റേതോ അപരിചിതമായ ചുറ്റുപാടുകളിലേക്ക് നിങ്ങൾ അയക്കുന്ന പ്രക്രിയ ആണ് കല്യാണം... "ഉള്ള സ്വത്തിന്റെ ഓഹരിയോ, അതിലും കൂടുതലോ കൊടുത്തു നിങ്ങൾ അവളെ അവളുടെ മുറിയിൽ അവളുടെ ലോകത്തു നിന്നു പുറത്താക്കുന്നു. ഒരു ചെറിയ തൈ പറിച്ചു നടുന്ന പോലെ... പുതിയ വീട്, സാഹചര്യങ്ങൾ അനുകൂലം എങ്കിൽ അവൾ പുതിയ പരിസ്ഥിതിയിൽ സന്തോഷവത്തിയാകും. അല്ല പുതിയ സാഹചര്യത്തിൽ ഒത്തു പോകാൻ പറ്റില്ല എങ്കിൽ...? "വിവാഹം കഴിഞ്ഞു മകൾ ഇറങ്ങുമ്പോൾ നിങ്ങൾ ഒന്നു പറയണം.... "നിന്റെ മുറി എന്നും നിനക്ക് ഉള്ളതാണ്, മിനിമം ഞങ്ങളുടെ മരണം വരെ... പുതിയ സാഹചര്യത്തിൽ നിനക്കു ഒത്തു പോകാൻ പറ്റാതെ വന്നാൽ... നിനക്ക് മുന്നിൽ നിന്റെ മുറിയുടെ വാതി തുറന്നാണ് കിടക്കുന്നത് എന്നു... ഇനി ഒരു സംഭവ കഥ പറയാം... "ഡോക്ടർ ബാബുപോളിന്റെ എഴുത്തുകളിൽ എവിടെയോ വായിച്ചത് ആണ്... അദ്ദേഹത്തിന്റെ മകൾ ഏതോ പരീക്ഷക്ക് കാര്യമായ മാർക്ക് ഒന്നും വാങ്ങാതെ വീട്ടിൽ വന്നു.. സമയം സന്ധ്യ ആയി, രാത്രി ആയി അത്താഴം കഴിഞ്ഞു... അച്ഛനും മകളും തമ്മിൽ മിണ്ടിയിട്ടില്ല, അങ്ങിനെ രാത്രി അദ്ദേഹം അദ്ദേഹത്തിന്റെ വായന എഴുത്തു മുറിയിൽ ഇരിക്കുന്നു... മകൾക്ക് മാർക്ക് കുറഞ്ഞ വിവരം അദ്ദേഹത്തെ ഭാര്യ അറിയിച്ചിരുന്നു... "മകൾ അദ്ദേഹത്തിന്റെ അടുത്തു ചെന്നു. മകൾ ഉള്ളിൽ ഉള്ള ഉത്ക്കണ്ഠയും, സങ്കടത്തോടും കൂടി മാർക്ക് കുറഞ്ഞ കാര്യം പറയാൻ തുടങ്ങി... "പറഞ്ഞു മുഴുമിക്കാൻ അദ്ദേഹം സമ്മതിച്ചില്ല, അതിനു മുൻപ് മകളെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് അദ്ദേഹം പറഞ്ഞു: "മാർക്ക് കുറയുകയോ, അബദ്ധങ്ങൾ സംഭവിക്കുകയോ ചെയ്യും... അതുകൊണ്ട് നീ എന്റെ മകൾ അല്ലാതെ ആവുന്നില്ല. എന്റെ വാത്സല്യം കുറയുകയും ഇല്ല..." "ഇനി ഒരു വെറും കഥ... "ഒരിടത്ത് ഒരു വിധവ ആയ സ്ത്രീ ഉണ്ടായിരുന്നു... അവർക്ക് ഒരു മകളും. മകൾക്ക് വിവാഹപ്രായം ആയി വിവാഹവും കഴിഞ്ഞു... "വരന്റെ വീട്ടിലേക്ക് പുറപ്പെടും മുൻപ് അമ്മ മകൾക്ക് ഒരു സീൽ ചെയ്‌ത ചെറിയ കവർ കൊടുത്തു. എന്നിട്ട് പറഞ്ഞു: "ഭർതൃ വീട്ടിൽ ഇനി നിൽക്കാൻ വയ്യ എന്നൊരിക്കൽ തോന്നിയാൽ മാത്രം നീ ഈ കവർ തുറന്നു നോക്കുക..." "ഭർതൃവീട്ടിൽ സന്തോഷകരമായ ജീവിതം ആയത് കൊണ്ട് മകൾക്ക് കവർ തുറക്കേണ്ടി വന്നില്ല. ''വർഷങ്ങൾക്ക് ശേഷം അമ്മ മരണാസന്ന ആയി കിടക്കുമ്പോൾ, മകളോട് ആ കത്തു /കവർ തുറക്കാൻ പറഞ്ഞു... "തുറന്നപ്പോൾ ഒരു തുണ്ട് കടലാസും, ഏതാനും നോട്ടുകളും പുറത്തു വന്നു.. തുണ്ട് കടലാസ്സിൽ എഴുതിയിരുന്നത്... "നിനക്കു നിന്റെ വീട്ടിലെക്ക് വരാൻ ഉള്ള ടാക്സികൂലി ഇതിലുണ്ട്...!" "നിങ്ങൾ അവളുടെ മകളുടെ മുറിയുടെ വാതിൽ അവൾക്ക് മുൻപിൽ കൊട്ടിയടക്കാതിരിക്കുക... അതു തുറന്നു കിടക്കട്ടെ... ആശകളുടെ, പ്രതീക്ഷയുടെ, "സുരക്ഷിതത്തിന്റെ ഒരു മുറി'' ഒരു ലോകം അവൾക്ക് വേണ്ടി നിങ്ങൾ എന്നും സൂക്ഷിക്കുന്നുണ്ട് എന്ന ചിന്ത അവൾക്ക് ഉണ്ടാവട്ടെ... "വിസ്മയമാരും, ഉത്രമാരും ഉണ്ടാകാതിരിക്കണമെങ്കിൽ ഓരോ അച്ഛനും അമ്മയും ഇതറിഞ്ഞിരിക്കണം...
































































































































































































































































































































































































































Comments

Popular posts from this blog

ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം-അർത്ഥ സഹിതം (101-183)

ഗായത്രി