മൂലാധാരം --സാകിനി
സ്വാധിഷ്ടാനം -- കാകിനി
മണിപൂരകം --ലാകിനി
അനാഹതം --രാകിനി
വിശുദ്ധി --ഡാകിനി
ആജ്ഞാചക്രം -- ഹാകിനി
സഹസ്രാരം -- യാകിനി
വിശുദ്ധിചക്രനിലയാ രക്തവർണ്ണാ ത്രിലോചനാ
ഖട്വാംഗാദിപ്രഹരണാ വദനൈകസമന്വിതാ 98
വിശുദ്ധിചക്രനിലയാ: വിശുദ്ധി ചക്രത്തിൽ വസിക്കുന്ന ദേവി. ഡാകിനി എന്നാണ് ആ ദേവിയുടെ പേര്.
ഡാകിനി ദേവിയുടെ പ്രത്യേകതകൾ ആണ് ഇനി പറയുന്നത്.
ആരക്തവർണ്ണാ: പാടല വർണ്ണം ആണ് ദേവിയുടേത്
ത്രിലോചനാ: മൂന്നു കണ്ണുകളോട് കൂടിയ ദേവി.
ഖട്വാംഗാദിപ്രഹരണാ: അറ്റത്തു തലയോട് പിടിപ്പിച്ച ആയുധം ആണ് ദേവിയുടേത്.
വദനൈകസമന്വിതാ: ഏക മുഖം ആണ് ഡാകിനി ദേവിയുടേത്.
പായസാന്നപ്രിയാ ത്വൿസ്ഥാ പശുലോകഭയംകരീ അമൃതാദിമഹാശക്തിസംവൃതാ ഡാകിനീശ്വരീ 99
പായസാന്നപ്രിയാ: പായസം ആണ് ദേവിയുടെ ഇഷ്ട നിവേദ്യം.
ത്വൿസ്ഥാ: ത്വക്കിൽ ആണ് ദേവത വസിക്കുന്നത്.
പശുലോകഭയംകരീ: സംസാരികൾക്കു ഭയം ഉളവാക്കുന്ന ദേവി
അമൃതാദിമഹാശക്തി സംവൃതാ: അമൃത, ഇന്ദ്രാണി, ഈശാനി എന്നീ ശക്തി ദേവതകളാൽ സേവിക്കപ്പെടുന്ന ദേവി.
ഡാകിനീശ്വരീ: ഇങ്ങനെ ഡാകിനി ദേവി ആയി ഇരിക്കുന്നതും ശ്രീ ലളിത പരമേശ്വരി തന്നെ ആണ്.
അനാഹതാബ്ജനിലയാ ശ്യാമാഭാ വദനദ്വയാ
ദംഷ്‌ട്രോജ്വലാക്ഷമാലാദിധരാ രുധിരസംസ്‌ഥിതാ 100
ഹൃദയ പത്മത്തിൽ വസിക്കുന്ന രാകിനി ദേവിയുടെ പ്രത്യേകതകൾ ആണ് ഇനി പറയുന്നത്.
അനാഹതാബ്ജനിലയാ: ഹൃദയ പത്മത്തിൽ വസിക്കുന്നു
ശ്യാമാഭാ: കറുത്ത് പ്രഭയോടെ ഇരിക്കുന്ന ദേവി
വദനദ്വയാ: രണ്ടു മുഖം ആണ് ദേവിക്കുള്ളത്
ദംഷ്‌ട്രോജ്വലാ: ഉജ്വലമായ ദംഷ്ട്രകൾ ഉള്ള ദേവി
അക്ഷമാലാദിധരാ: കഴുത്തിൽ രുദ്രാക്ഷമാല ധരിച്ചിട്ടുണ്ട്.
രുധിരസംസ്‌ഥിതാ: രക്തത്തിൽ സ്ഥിതി ചെയ്യുന്നു
കാളരാത്ര്യാദിശക്ത്യൗഘവൃതാ സ്നിഗ്ധൗദനപ്രിയാ
മഹാവീരേന്ദ്രവരദാ രാകിണ്യംബാസ്വരൂപിണീ 101
കാളരാത്ര്യാദിശക്ത്യൗഘവൃതാ: കാളരാത്രി തുടങ്ങിയ ശക്തി ദേവതകളാൽ സേവിക്കപ്പെടുന്ന ദേവി
സ്നിഗ്ധൗദനപ്രിയാ: എണ്ണമയമായ ചോറ് ആണ് ദേവിയുടെ ഇഷ്ടനിവേദ്യം.
മഹാവീരേന്ദ്രവരദാ: മഹാ വീരന്മാരായ യോദ്ധാക്കൾക്കു വരങ്ങൾ നൽകുന്ന ദേവി
രാകിണ്യംബാസ്വരൂപിണീ: അങ്ങനെ രാകിണി ദേവി ആയി ഇരിക്കുന്നതും ശ്രീ ലളിതാ പരമേശ്വരി തന്നെ ആണ്.
മണിപൂരാബ്ജനിലയാ വദനത്രയസംയുതാ
വജ്രാദികായുധോപേതാ ഡാമര്യാദിഭിരാവൃതാ 102
മണിപൂരക പദ്മത്തിൽ വസിക്കുന്ന ലാകിനി ദേവിയെ ആണ് ഇനി
വർണ്ണി ക്കുന്നത്.
മണിപൂരാബ്ജനിലയാ: മണിപൂരകത്തിലെ പത്തു ഇതൾ ഉള്ള താമരപ്പൂവിൽ ദേവി വസിക്കുന്നു.
വദനത്രയസംയുതാ: മൂന്നു മുഖങ്ങൾ ആണ് ദേവിക്ക് ഉള്ളത്.
വജ്രാദികായുധോപേതാ: വജ്രായുധം ആണ് ദേവി പിടിച്ചിരിക്കുന്നത് ഡാമര്യാദിഭിരാവൃതാ: ഡാമരി തുടങ്ങിയ ദേവതകളാൽ സേവിക്കപ്പെടുന്ന ദേവി.
രക്തവർണ്ണാ മാംസനിഷ്‌ഠാ ഗുഡാന്നപ്രീതമാനസാ
സമസ്തഭക്തസുഖദാ ലാകിന്യംബാസ്വരൂപിണീ 103
രക്തവർണ്ണാ: രക്ത വർണ്ണ മാണ് ദേവിക്ക്
മാംസനിഷ്‌ഠാ:മാംസത്തിലാണ് ദേവി വസിക്കുന്നത്
ഗുഡാന്നപ്രീതമാനസാ: ശർക്കര പായസം ആണ് ദേവിയുടെ ഇഷ്ട നിവേദ്യം
സമസ്തഭക്തസുഖദാ: സമസ്ത ഭക്തർക്കും ഐശ്വര്യം പ്രദാനം ചെയ്തു കൊണ്ട് ഇരിക്കുന്നു ഈ ദേവി.
ലാകിന്യംബാസ്വരൂപിണീ : ഈ പ്രത്യേകതകൾ ഉള്ള ദേവി ആണ് ലാകിനി ദേവി
സ്വാധിഷ്ഠാനാംബുജഗതാ ചതുർവ്വക്ത്രമനോഹരാ
ശൂലാദ്യായുധസമ്പന്നാ പീതവർണ്ണാഽതിഗർവ്വിതാ 104
സ്വാധിഷ്ഠാന ചക്രത്തിലെ കാകിനി ദേവിയെ ക്കുറിച്ചു ഇനി വിവരിക്കുന്നു.
സ്വാധിഷ്ഠാനാംബുജഗതാ: സ്വാധിഷ്ഠാന ചക്രത്തിലാണ് ദേവി. വസിക്കുന്നത്
ചതുർവ്വക്ത്രമനോഹരാ: നാലുമുഖങ്ങൾ ഉള്ള ദേവി.
ശൂലാദ്യായുധസമ്പന്നാ: ശൂലം, പാശം, കപാലം എന്നിവയാണ് ദേവിയുടെ ആയുധം.
പീതവർണ്ണം: മഞ്ഞ നിറമാണ് ദേവിയുടേത്.
അതിഗർവ്വിതാ: ആയുധങ്ങൾ പിടിച്ചു അതിയായ ആഢ്യത്തോടെ നിലകൊള്ളുന്ന ദേവി
മേദോനിഷ്‌ഠാ മധുപ്രീതാ ബന്ദിന്യാദിസമന്വിതാ
ദധ്യന്നാസക്തഹൃദയാ കാകിനീരൂപധാരിണീ 105
മേദോനിഷ്‌ഠാ: മേദസിൽ ആണ് ദേവി വസിക്കുന്നത്
മധുപ്രീതാ: തേൻ ചേർത്ത നിവേദ്യങ്ങൾ ആണ് ദേവിക്ക് പ്രീയപ്പെട്ടത്
ബന്ദിന്യാദിസമന്വിതാ: ബന്ദിനീ തുടങ്ങിയ ദേവതകളാൽ സേവിക്കപ്പെടുന്ന ദേവി.
ദധ്യന്നാസക്തഹൃദയാ: തൈര് ചേർത്ത നിവേദ്യങ്ങൾ ഇഷ്ടപ്പെടുന്ന ദേവി
കാകിനീരൂപധാരിണീ : കാകിനീരൂപത്തിൽ ഇരിക്കുന്ന ശ്രീ ലളിതാപരമേശ്വരി
മൂലാധാരാംബുജാരൂഢാ പഞ്ചവക്ത്രാഽസ്ഥിസംസ്ഥിതാ അംകുശാദിപ്രഹരണാ വരദാദിനിഷേവിതാ 106
മൂലാധാരത്തിൽ വസിക്കുന്ന സാകിനി ദേവിയെ യാണ് ഇനി വർണ്ണിക്കുന്നത്.
മൂലാധാരാംബുജാരൂഢാ: മൂലാധാരത്തിൽ വസിക്കുന്ന ദേവിയാണ് ഇനി വർണ്ണിക്കുന്നത്
പഞ്ചവക്ത്രാ: അഞ്ചു മുഖങ്ങൾ ആണ് ദേവിക്ക് ഉള്ളത്.
അസ്ഥിസംസ്ഥിതാ: അസ്ഥിയിലാണ് ദേവി വസിക്കുന്നത്.
അങ്കുശാദിപ്രഹരണാ: അങ്കുശം ആണ് ദേവിയുടെ ആയുധം.
വരദാദിനിഷേവിതാ: സരസ്വതി തുടങ്ങിയ ദേവികളാൽ പരിസേവിക്കപ്പെടുന്ന ദേവി.
മുദ്ഗൗദനാസക്തചിത്താ സാകിന്യംബാസ്വരൂപിണീ ആജ്ഞാചക്രാബ്ജനിലയാ ശുക്ലവർണ്ണാ ഷഡാനനാ 107
മുദ്ഗൗദനാസക്തചിത്താ: പയര് വര്ഗങ്ങള് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഇഷ്ടപ്പെടുന്ന ദേവി
സാകിന്യംബാസ്വരൂപിണീ: സാകിനി ദേവി ആയി ഇരിക്കുന്നതും ശ്രീ ലളിതാ പരമേശ്വരി ദേവി.
ആജ്ഞാചക്രാബ്ജനിലയാ: ആജ്ഞാചക്രത്തിലാണ് ദേവി വസിക്കുന്നത്.
ശുക്ലവർണ്ണാ : വെളുത്ത നിറമാണ് ദേവിയുടേത്.
ഷഡാനനാ: ആറുമുഖങ്ങൾ ആണ് ദേവിക്ക് ഉള്ളത്.
മജ്ജാസംസ്‌ഥാ ഹംസവതീ മുഖ്യശക്തിസമന്വിതാ
ഹരിദ്രാന്നൈകരസികാ ഹാകിനീരൂപധാരിണീ 108
മജ്ജാസംസ്‌ഥാ: അസ്ഥി മജ്ജയിലാണ് ദേവി വസിക്കുന്നത്
ഹംസവതീ മുഖ്യശക്തിസമന്വിതാ: ഹംസവതി, ക്ഷമാവതി തുടങ്ങിയ ശക്തി ദേവതകളാൽ സേവിക്കപ്പെടുന്ന ദേവി
ഹരിദ്രാന്നൈകരസികാ: മഞ്ഞൾ ചേർന്ന ഭക്ഷണങ്ങളിൽ തത്പരയായ ദേവി.
ഹാകിനീരൂപധാരിണീ: ഈ പ്രത്യേകതകൾ ഉള്ള ഹാകിനീ ദേവി ആയി ഇരിക്കുന്നതും ശ്രീ ലളിത പരമേശ്വരി തന്നെ ആകുന്നു.
സഹസ്രദളപദ്‌മസ്‌ഥാ സർവ്വവർണ്ണോപശോഭിതാ
സർവ്വായുധധരാ ശുക്ലസംസ്ഥിതാ സർവ്വതോമുഖീ 109
സഹസ്രദളപദ്‌മസ്‌ഥാ: ആയിരം ഇതൾ ഉള്ള താമര പൂവിൽ വസിക്കുന്ന ദേവത.
സർവ്വവർണ്ണോപശോഭിതാ: നാനാ വർണ്ണങ്ങളിൽ ശോഭിക്കുന്ന ദേവി.
സർവ്വായുധധരാ: എല്ലാ വിധ ആയുധങ്ങളും ധരിച്ചിരിക്കുന്ന ദേവി.
ശുക്ലസംസ്ഥിതാ: ശുക്ല ധാതുവിൽ സ്ഥിതി ചെയ്യുന്നു.
അടുത്ത തലമുറ ഉണ്ടാകുന്നത് ശുക്ലധാതുവിൽ നിന്നാണ്. അത് കൊണ്ട് സപ്ത ധാതുക്കളിൽ ഏറ്റവും പ്രധാനം ശുക്ല ധാതുവിനാണ്.
സർവ്വതോമുഖീ: എല്ലാ ദിക്കിലേക്കും മുഖം ഉള്ള ദേവി.
സർവ്വൗദനപ്രീതചിത്താ യാകിന്യംബാസ്വരൂപിണീ
സ്വാഹാ സ്വധാ മതിർമ്മേധാ ശ്രുതിഃ സ്‌മൃതിരനുത്തമാ 110
സർവ്വൗദനപ്രീതചിത്താ: സകല ഭക്ഷണവും ദേവിക്ക് ഇഷ്ടമാണ്.
യാകിന്യംബാസ്വരൂപിണീ: ഈ ദേവിയുടെ പേരാണ് യാകിനി ദേവി
സ്വാഹാ: അഗ്നിദേവന്റെ പത്‌നി യാണ് സ്വാഹാ.
ഹോമങ്ങളിൽ ഹവിസ് അർപ്പിക്കുമ്പോൾ സ്വാഹാ എന്ന മന്ത്രം ആണ് ജപിക്കുന്നത്.
സ്വധാ: പിതൃക്കൾക്ക് പൂജ ചെയ്യുമ്പോൾ ജപിക്കുന്ന നാമം ആണ് സ്വധാ
അമതി: അജ്ഞാനത്തിൽ കഴിയുന്നവർക്ക് അത് തന്നെ ദേവി നൽകുന്നു. ലൗകിക ജീവിതം ഇഷ്ടപ്പെടുന്നവർക്ക് അതിനു വേണ്ട സൗകര്യങ്ങൾ കൊടുക്കുന്നു. പിന്നീട് സ്വയം തിരിച്ചു അറിഞ്ഞു ദേവിയെ ആശ്രയിക്കുമ്പോൾ അവർക്കു വേണ്ട ജ്ഞാനവും ബുദ്ധിയും അമ്മ തന്നെ പകർന്നു നൽകുന്നു.
മേധാ: ദേവിയെ പ്രാർത്ഥിച്ചു ശരണാഗതി അടയുമ്പോൾ ആണ് ദേവി തെളിഞ്ഞ ബുദ്ധി നൽകുന്നത്. ഇതാണ് മേധാ ശക്തി എന്ന് പറയുന്നത്
ശ്രുതിഃ വേദസ്വരൂപിണി ആയ ദേവി.
സ്‌മൃതി: സ്മൃതികൾ ആയി ഇരിക്കുന്നതും ശ്രീ ലളിത പരമേശ്വരി തന്നെ.
ഓരോ കാലഘട്ടത്തിലും പാലിക്കേണ്ട ചിട്ടകൾ എഴുതി വച്ചിരിക്കുന്നത് ആണ് സ്‌മൃതികൾ എന്ന് അറിയപ്പെടുന്നത്.
ഉദാ: മനുസ്മൃതി
അനുത്തമാ: ദേവിയെക്കാൾ മഹത്വ മുള്ളതായി ഭൂമിയിൽ ഒന്നും തന്നെ ഇല്ല
പുണ്യകീർത്തിഃ പുണ്യലഭ്യാ പുണ്യശ്രവണകീർത്തനാ
പുലോമജാർച്ചിതാ ബന്ധമോചിനീ ബർബരാളകാ 111
പുണ്യകീർത്തിഃ: ദേവിയുടെ കീർത്തിയെ ക്കുറിച്ചു കേൾക്കുന്നത് തന്നെ പുണ്യമാണ്.
പുണ്യലഭ്യാ: പുണ്യാത്മാക്കൾക്കു മാത്രമേ ദേവിയെ അറിയാൻ കഴിയൂ.
പുണ്യശ്രവണകീർത്തനാ: നാമം ജപിക്കുന്നതും കേൾക്കുന്നതും നമുക്ക് പുണ്യം നൽകുന്നു
പുലോമജാർച്ചിതാ: പുലോമജ-ഇന്ദ്രാണി- ദേവിയാൽ അർച്ചിക്കപ്പെടുന്ന ലളിതാ ദേവി.
നഹുഷൻ സ്വര്ഗം കീഴടക്കിയപ്പോൾ ഇന്ദ്രാണിയെ സ്വന്തമാക്കാൻ ശ്രമിച്ചപ്പോൾ ഗുരു വായ ബ്രിഹസ്പതിയുടെ ഉപദേശ പ്രകാരം ലളിതാ പരമേശ്വരി ദേവിയെ ഉപാസിച്ചു എന്നും അങ്ങനെ ഇന്ദ്രദേവന് സ്വർഗം തിരികെ കിട്ടി എന്നും ആണ് കഥ.
ബന്ധമോചിനീ: എല്ലാത്തരം ബന്ധനങ്ങളും അകറ്റി തരുന്ന അമ്മ.
ബാണാസുരന്റെ ബന്ധനത്തിൽ അകപ്പെട്ട അനിരുദ്ധൻ ദേവി മാഹാത്മ്യ പാരായണത്താൽ ആ കാരാഗൃഹത്തിൽ നിന്ന് രക്ഷപ്പെട്ടു എന്നാണ് കഥ
ബർബരാളകാ : ചുരുണ്ട തലമുടി ഉള്ള ദേവി.
വിമർശരൂപിണീ വിദ്യാ വിയദാദിജഗത്‌പ്രസൂഃ
സർവ്വവ്യാധിപ്രശമനീ സർവ്വമൃത്യുനിവാരിണീ 112
വിയത് :_ ആകാശം
വിമർശരൂപിണീ: ദേവിയുടെ ഒരു ശക്തിവിശേഷം ആണ് വിമർശം എന്ന് പറയുന്നത്; അത് കൊണ്ടാണ് ഇവിടെ സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നത് വിദ്യാ : വിദ്യ സ്വരൂപിണി ആയ ദേവി
വിയദാദിജഗത്‌പ്രസൂഃ : പ്രപഞ്ചത്തെ പ്രസവിക്കുന്നവൾ --എല്ലാത്തിനും അമ്മയാണ് ശ്രീ ലളിതാ ദേവി എന്ന് സാരം.
സർവ്വവ്യാധി പ്രശമനീ: ഏതു ആധിവ്യാധികളും അകറ്റുന്ന സിദ്ധ ഔഷധം അമ്മയാണ്.
സർവ്വമൃത്യുനിവാരിണീ: മൃത്യു ഭയത്തിൽ നിന്നു ദേവി ഭക്തനെ രക്ഷിക്കുന്നു.
ദേവിയുടെ പാദത്തിൽ ചേരുന്നു എന്ന് ആലോച്ചിക്കുമ്പോൾ ഭക്തന് യാതൊരു ഭയവും തോന്നുകയില്ല. അമ്മയുടെ അടുത്ത് പോകാൻ മക്കൾക്ക് എപ്പോഴും സന്തോഷം ആണല്ലോ ഉണ്ടാവുക.
അഗ്രഗണ്യാഽചിന്ത്യരൂപാ കലികല്മഷനാശിനീ
കാത്യായനീ കാലഹന്ത്രീ കമലാക്ഷനിഷേവിതാ 113
അഗ്രഗണ്യാ: എല്ലാത്തിനും മുന്നിൽ നിൽക്കുന്ന ദേവി.
അചിന്ത്യരൂപാ: ദേവിയുടെ രൂപം ചിന്തിക്കാൻ പോലും കഴിയാത്തതാണ്.
കലികല്മഷനാശിനീ: കലികാലത്തെ ദോഷങ്ങൾ എല്ലാം അകറ്റി ഭക്തനെ സംരക്ഷിക്കുന്ന ദേവി.
കാത്യായനീ: കതൻ എന്ന മഹർഷിയുടെ പുത്രി ആയതു കൊണ്ട് ദേവിയ്ക്ക് `കാത്യായനി' എന്ന് പേര് വന്നു. സകല ദേവന്മാരുടെയും തേജസിൽ നിന്നാണു ദേവി ഉടലെടുത്തത്.
കാലഹന്ത്രീ: കാലനെ നിഗ്രഹിച്ച ദേവി. കഷ്ടകാലത്തിന്റെ ദോഷങ്ങൾ അകറ്റുന്ന ദേവി.- കഷ്ടപ്പെടുന്നവരെ രക്ഷിക്കുന്ന ദേവി.
കമലാക്ഷനിഷേവിതാ: ശ്രീ മഹാവിഷ്ണുവിനാൽ സേവിക്ക പ്പെടുന്ന ദേവി.
താംബൂലപൂരിതമുഖീ ദാഡിമീകുസുമപ്രഭാ
മൃഗാക്ഷീ മോഹിനീ മുഖ്യാ മൃഡാനീ മിത്രരൂപിണീ 114
താംബൂലപൂരിതമുഖീ: കർപ്പൂരവീടിക എന്നാണ് ദേവി ഉപയോഗിക്കുന്ന വെറ്റില ചുരുളിന് പറയുന്നത്. അപ്പോൾ ഉണ്ടാകുന്ന സന്തോഷത്താൽ പ്രകാശമാനമായ ദേവിയുടെ മുഖം.
പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി …തദശ്‌നാതി’എന്ന് ഭഗവദ്ഗീതയില്‍ പറയുന്ന കാര്യം ഈ നാമത്താല്‍ സൂചിപ്പിക്കപ്പെടുന്നു.
ദാഡിമീകുസുമപ്രഭാ: മാതളപ്പൂവിന്റെ ശോഭയുള്ള ദേവി.
മൃഗാക്ഷീ: മാനിന്റെ കണ്ണ് പോലെ കറുത്ത നീണ്ട കണ്ണുകൾ. മൃഗ് ധാതുവിന് അന്വേഷണം എന്ന് ഒരു അര്‍ത്ഥം. എപ്പോഴും
അന്വേഷിച്ചുകൊരിക്കുന്ന കണ്ണുകളാണ് ഭഗവതിക്ക്. എന്താണ് മക്കള്അടുത്തേയ്ക്ക് വരാത്തത് എന്ന ആകാംക്ഷയാല്‍ കണ്ണുകള്‍ തിരഞ്ഞുകൊണ്ടേ ഇരിക്കുന്നു.
മോഹിനീ: ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് ദേവിയുടേത്. ഈ മോഹിനീ രൂപം മനസിൽ ധ്യാനിച്ച് കൊണ്ടാണ് ശ്രീ മഹാവിഷ്ണു പാലാഴി മഥന സമയത്തു മോഹിനീ രൂപം ധരിച്ചത്.
മുഖ്യാ: എല്ലായിടത്തും മുഖ്യ സ്ഥാനം ഉള്ള ദേവി.
മൃഡാനീ: മൃഡന്റെ പത്‌നി. മൃഡ് ധാതുവിന് സന്തോഷിപ്പിക്കുക എന്ന് അര്‍ത്ഥം. ഭക്തരെ വരദാനംകൊണ്ട് സന്തോഷിപ്പിക്കുന്നവനാണ് ശിവന്‍. ശിവന്റെ പത്‌നീ എന്ന അര്‍ത്ഥത്തില്‍ മൃഡാനീ.
2. മൃഡ് ധാതുവിന് മാപ്പുകൊടുക്കുക എന്നും അര്‍ത്ഥമാകാം. അപ്പോള്മാപ്പുകൊടുക്കുന്ന ശിവന്റെ പത്‌നീ എന്ന അര്‍ത്ഥവും ചേരും
മിത്രരൂപിണീ: എല്ലാവര്ക്കും മിത്രമായ ദേവി. ഏറ്റവും അടുത്തബന്ധു ആയിട്ടു ഭക്തന്റെ അടുത്ത് നിൽക്കുന്ന ദേവി.
നിത്യതൃപ്താ ഭക്തനിധിർന്നിയന്ത്രീ നിഖിലേശ്വരീ
മൈത്ര്യാദിവാസനാലഭ്യാ മഹാപ്രളയസാക്ഷിണീ 115
നിത്യതൃപ്താ: തൃപ്തി എന്നത് മനസിന്റെ അവസ്ഥ ആണ്. ദേവി എപ്പോഴും തൃപ്താവസ്ഥയിൽ ആണ്.
ഭക്തനിധി: ഭക്തന് കിട്ടിയ വിലപ്പെട്ട നിധി ആണ് ദേവി എന്നും. ധാരാളം ഭക്തന്മാർ നിധി ആയിട്ടുള്ള ദേവി എന്നും അർത്ഥം എടുക്കാം.
നിയന്ത്രീ : സകല ചരാചരങ്ങളേയും നിയന്ത്രിച്ചു നയിക്കുന്നവൾ ആണ് ദേവി .
നിഖിലേശ്വരീ: ദേവി ആണ് എല്ലാറ്റിനും ആധാരം ആയി നിലകൊള്ളുന്നത്.
മൈത്ര്യാദിവാസനാലഭ്യാ: മൈത്രി തുടങ്ങിയ വാസനകൾ പാലിക്കുമ്പോൾ ലഭ്യയാകുന്ന ദേവി.
സുഖികളോട് മൈത്രി , ദുഖിതരോട് കരുണ- കഴിയുന്ന പോലെ സഹായിക്കുക , സജ്ജനങ്ങളോട് സന്തോഷം, സംസാരികളോട് ഉപേക്ഷ എന്നിവയാണ് സജ്ജനങ്ങൾക്കു വേണ്ട നാലു വാസനകൾ.
മഹാപ്രളയസാക്ഷിണീ: ദേവി നിത്യയാണ്. ദേവിയാണ് മഹാ പ്രളയത്തിന് പോലും സാക്ഷി ആയിട്ടുള്ളത്. എല്ലാം നശിച്ചാലും ദേവിയും സദാശിവനും മാത്രം അവശേഷിക്കുന്നു.
പരാശക്തിഃ പരാനിഷ്‌ഠാ പ്രജ്ഞാനഘനരൂപിണീ
മാധ്വീപാനാലസാ മത്താ മാതൃകാവർണ്ണരൂപിണീ 116
പരാശക്തിഃ: എല്ലാറ്റിനും മീതെ ഉള്ള ശക്തി ആണ്. ദേഹത്തില്‍ ഒമ്പത് ധാതുക്കള്‍ ഉണ്ടെന്നു കാണുന്നു. ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം, എന്ന സപ്തധാതുക്കള്‍ക്കു പുറമെ പ്രാണന്‍ ബീജം എന്നിവ ചേര്‍ന്നാണ് ഒമ്പതുധാതുക്കള്‍. പത്താമത്തെ ധാതു പരാശക്തിയാണത്രേ.
പരാനിഷ്‌ഠാ: എല്ലാത്തിനെയും ദേവിയിലേക്ക് ആണ് ലയിപ്പിക്കുന്നത്.
പ്രജ്ഞാനഘനരൂപിണീ: ബ്രഹ്മം തന്നെ രൂപമെടുത്ത ശക്തി
മാധ്വീപാനാലസാ: ആജ്ഞാ ചക്രത്തിൽ നിന്ന് ഒഴുകി വരുന്ന അമൃത് കഴിച്ചു സന്തോഷത്തിൽ കഴിയുന്ന ദേവി.
മത്താ: മധുപാനം കൊണ്ട് മത്ത്തു പിടിച്ചിരിക്കുന്നുഅവസ്ഥ.
മാതൃകാവർണ്ണരൂപിണീ : മാതൃകാ എന്നാല്‍ അക്ഷരമാലാ. 51 അക്ഷരങ്ങൾ ദേവി തന്നെ ആകുന്നു
മഹാകൈലാസനിലയാ മൃണാളമൃദുദോർലതാ
മഹനീയാ ദയാമൂർത്തിർമ്മഹാസാമ്രാജ്യശാലിനീ 117
മഹാകൈലാസനിലയാ: മഹാ കൈലാസത്തിൽ വസിക്കുന്ന ദേവി. ശ്രീ ചക്രത്തിൽ ദേവിക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ട്.
മൃണാളമൃദുദോർലതാ: താമര പോലെ മൃദുലമായ തളിര് പോലെ ഉള്ള കൈകളുള്ള ദേവി.
മഹനീയാ: പൂജനീയ ആയ അമ്മ
ദയാമൂർത്തി: ദയ തന്നെ അവതാരം എടുത്തു വന്ന ദേ വി
മഹാസാമ്രാജ്യ: മൂന്ന് ലോകത്തിനും അധീശ ആയ ദേവി
ശാലിനീ : ലോക ഭരണം അനായാസേന ചെയ്യുന്ന അമ്മ ശാലീനത ആണ്, ദേവി ക്കു എല്ലാം ഒരു ലീലയാണ്
ആത്മവിദ്യാ മഹാവിദ്യാ ശ്രീവിദ്യാ കാമസേവിതാ ശ്രീഷോഡശാക്ഷരീവിദ്യാ ത്രികൂടാ കാമകോടികാ 118
കോടികാ: ഏകദേശം
ആത്മവിദ്യാ: ഭക്തർക്ക് ആത്മവിദ്യ പ്രദാനം ചെയ്യുന്ന ദേവി
മഹാവിദ്യാ: എല്ലാ വിദ്യകളിലും സ്രേഷ്ടമായ മന്ത്രമാണ് ശ്രീ വിദ്യ
ഇഹലോകവാസം
ഭദ്രമാകാൻ
ഉള്ള മന്ത്രങ്ങൾ
ആണ് അത് വരെ ഉണ്ടായിരുന്നത്.
പിന്നീട്
ശ്രീ ലളിത പരമേശ്വരി
ദേവി യുടെ നിർദേശത്താൽ
ആണ് ശ്രീ പരമേശ്വരൻ
ശ്രീ വിദ്യ മന്ത്രം
രൂപ പ്പെടുത്തിയത്.
അങ്ങനെ ഭക്തന്റെ പരലോക വാസവും ഭദ്രമാക്കുന്നു ദേവി.
കാമസേവിതാ: കാമദേവനാൽ ശ്രീവിദ്യ മന്ത്രത്തിൽ ഉപാസിക്ക പ്പെടുന്ന ദേവി.
ശ്രീഷോഡശാക്ഷരീവിദ്യാ : പഞ്ച ദശാക്ഷരി മന്ത്ര ത്തിനോട് ശ്രീ ചേരുമ്പോൾ ശ്രീ ഷോഡശാക്ഷരി മന്ത്രം ആകുന്നു. 16 അക്ഷര ങ്ങൾ ഉള്ള വിദ്യ ആയി മാറുന്നു .
ത്രികൂടാ: വാഗ്ഭവ കൂടം, മധ്യകൂടം, ശക്തികൂടം എന്നിവ ചേർന്ന ദേവി
കാമകോടികാ: ദേവി ഏകദേശം ശ്രീ പരമേശ്വരനെ പോലെ ഇരിക്കുന്നു: അർദ്ധ നാരീശ്വര സങ്കൽപം.
കടാക്ഷകിംകരീഭൂതകമലാകോടിസേവിതാ
ശിരഃസ്‌ഥിതാ ചന്ദ്രനിഭാ ഫാലസേ്ഥന്ദ്രധനുഃപ്രഭാ 119
കടാക്ഷ കിംകരീഭൂതകമലാകോടിസേവിതാ: ദേവിയുടെ കടാക്ഷം കൊണ്ട് തന്നെ കോടി ലക്ഷ്മിമാർ ഭക്തനെ ദാസിയെപ്പോലെ സേവിക്കുന്നു.
ശിരഃസ്‌ഥിതാ: ശിരസിൽ സ്ഥിതി ചെയ്യുന്ന ദേവി
ചന്ദ്രനിഭാ: ചന്ദ്രന് തുല്യമായ പ്രഭയോട് കൂടിയ ദേവി. ബ്രഹ്മ രന്ത്രത്തിനു തൊട്ടു താഴെ വരുന്ന ചദ്ര മണ്ഡലത്തിന് അനന്ത കോടി വിദ്യുത് പ്രഭ ഉണ്ട് എന്നാണ്
ഫാലസ്ഥ: നെറ്റി തടത്തിൽ (ആജ്ഞാ ചക്രത്തിൽ) സ്ഥിതി ചെയ്യുന്ന ദേവി.
ഇ ന്ദ്രധനുഃപ്രഭാ: മഴവില്ലു പോലെ സർവ പ്രഭ യാർന്ന ദേവി.
ഹൃദയസ്‌ഥാ രവിപ്രഖ്യാ ത്രികോണാന്തരദീപികാ
ദാക്ഷായണീ ദൈത്യഹന്ത്രീ ദക്ഷയജ്ഞവിനാശിനീ 120
ഹൃദയസ്‌ഥാ: ഹൃദയത്തിൽ വസിക്കുന്ന ദേവി. അനാഹത ചക്രത്തിലെ സൂര്യമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ദേവി.
രവിപ്രഖ്യാ: സൂര്യനുതുല്യ തേജസ് ഉള്ള ദേവി. ആയിരം സൂര്യന്മാർ ഉദിച്ചത് പോലെ ആണ് ദേവിയുടെ തേജസ്.
ത്രികോണാന്തരദീപികാ: ശ്രീ ചക്രത്തിലെ ത്രികോണത്തിനുള്ളിൽ വസിക്കുന്ന ദേവി.
ദാക്ഷായണീ: ദക്ഷന്റെ പുത്രി ആയ സതീ ദേവി ആയി വന്നതും ശ്രീലളിതാ ദേവി തന്നെ ആണ്.
ദൈത്യഹന്ത്രീ: രാക്ഷസന്മാരെ വധിക്കുന്ന ദേവി.
ദേവന്മാരെ സഹായിക്കാൻ ആണ് ദേവി അവതരിച്ചത് തന്നെ. ദേവന്മാർക്ക് വെല്ലു വിളി ആയ പല രാക്ഷസന്മാരെയും ദേവി വധിച്ചതായി ദേവി മാഹാത്മ്യത്തിലും പറയുന്നു.
ദക്ഷയജ്ഞവിനാശിനീ: ദക്ഷ യാഗം മുടക്കിയ സതീ ദേവി ആയി അവതരിച്ചതും ലളിതാ ദേവി ആണ്.
ദരാന്ദോളിതദീർഘാക്ഷീ ദരഹാസോജ്വലന്മുഖീ ഗുരുമൂർത്തിർഗുണനിധിർഗ്ഗോമാതാ ഗുഹജന്മഭൂഃ 121
ദരം : അല്പം
ദരാന്ദോളിതദീർഘാക്ഷീ: ഭക്തരോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന സമയത്തു പുരികക്കൊടികൾ ചെറുതായി ചലിപ്പിക്കുന്ന ദേവി. അസുര നിഗ്രഹിക്കുന്ന നേരത്തു കോപാകുലമായ ഭീഷണമായ നയനങ്ങൾ ഉള്ള ദേവി
ദരഹാസോജ്വലന്മുഖീ: സന്തോഷത്തോടെ ഉജ്വലമായ മുഖം. ദുഷ്ട നിഗ്രഹ സമയത്തു പേടിപ്പിക്കുന്ന ഉജ്വല മായ മുഖം
ഗുരുമൂർത്തി: ഗുരുവായിട്ടുള്ള ദേവി. ഉഗ്രമായ ഭാവത്തിലേക്ക് മാറാൻ കഴിയുന്ന ദേവി (ആത്മ ജ്ഞാനം തരുന്ന ഗുരു)
ഗുണനിധി: സദ്ഗുണങ്ങളുടെ ഖനിയാണ് ദേവി.
ഗോമാതാ: കാമധേനു. ഭക്തർക്ക് ആഗ്രഹിക്കുന്ന ഇഷ്ട വരങ്ങൾ നൽകുന്ന ദേവി.
ഗുഹജന്മഭൂഃ സുബ്രഹ്മണ്യന് ജന്മം കൊടുത്ത അമ്മ.
ദേവേശീ ദണ്ഡനീതിസ്‌ഥാ ദഹരാകാശരൂപിണീ പ്രതിപന്മുഖ്യരാകാന്തതിഥിമണ്ഡലപൂജിതാ 122
ദേവേശീ: ദേവന്മാരുടെ രക്ഷിക്കുന്നതിൽ തത്പര ആയ ഈശ്വരി
ദണ്ഡനീതിസ്‌ഥാ: ദേവിയുടെ നീതി നിർവഹണം കിറുകൃത്യമാണ് (ശിക്ഷ രക്ഷാ നിയമങ്ങൾ) കൃത്യമായി പാലിക്കുന്ന ദേവി
ദഹരാകാശരൂപിണീ: ഹൃദയകാശത്തിൽ പ്രകാശമായി ഇരിക്കുന്ന ദേവി
പ്രതിപന്മുഖ്യരാകാന്തതിഥിമണ്ഡലപൂജിതാ: പ്രതിപദം (അമാവാസി) തുടങ്ങി പൗർണമി വരെ യുള്ള ദിന നിത്യദേവതമാരാൽ ക്രമത്തിൽ പൂജിക്ക പ്പെടുന്ന ദേവി
കലാത്‌മികാ കലാനാഥാ കാവ്യാലാപവിനോദിനീ
സചാമരരമാവാണീ സവ്യദക്ഷിണസേവിതാ 123
കലാത്‌മികാ: 64 കലകൾ ദേവിയുടേത് അഗ്നിക്ക് പത്തു കലകൾ സൂര്യന് 12 കലകൾ ചന്ദ്രന് 16 കലകൾ ഉണ്ട്. ഈ കല ആയി ഇരിക്കുന്ന ദേവി
കലാനാഥാ: ചന്ദ്രമണ്ഡലത്തിനു നാഥാ ആയ ദേവി
എല്ലാ കലകൾക്കും നാഥയാണ് ദേവി
കാവ്യാലാപവിനോദിനീ: സ്തുതികളും സ്തോത്രങ്ങളും അങ്ങനെ എല്ലാ കലകളും ദേവി ആസ്വദിക്കുന്നു
സചാമരരമാവാണീ സവ്യദക്ഷിണസേവിതാ: ദേവിയുടെ ഇടതു ഭാഗത്തും സരസ്വതി ദേവി വലതു ഭാഗത്തും ചാമരം കൊണ്ട് വീശുന്നു
ആദിശക്തിരമേയാത്മാ പരമാ പാവനാകൃതിഃ അനേകകോടിബ്രഹ്മാണ്ഡജനനീ ദിവ്യവിഗ്രഹാ 124
ആദിശക്തി: പ്രപഞ്ച കാരണം ആയ ആദി പരാശക്തി
അമേയ: അളക്കാൻ കഴിയാത്ത ശക്തി വിശേഷം. ദേവി സൃഷ്‌ടി ച്ച ലോകങ്ങൾ ഏതൊക്കെ എന്ന് ശാസ്ത്രത്തിനു പോലും അറിയില്ല
ആത്മാ: ജീവാത്മാവും പരമാത്മാവും ദേവി തന്നെ ആണ്
പരമാ: പരമമായ ചൈതന്യം
പാവനാകൃതിഃ : പവിത്രമായ ആകാരത്തോടു കൂടിയ ദേവി. കാണുന്നവർക്കും കീർത്തിക്കുന്നവർക്കും ഹൃദയ നൈർമല്യം നൽകുന്ന ദേവി.
അനേകകോടിബ്രഹ്മാണ്ഡജനനീ: കോടിക്കണക്കിനു ബ്രഹ്മാണ്ഡങ്ങൾക്കു അമ്മയാണ് ദേവി. അവയിൽ പലതും ശാസ്ത്രത്തിനു പോലും കണ്ടെത്താൻ ആയിട്ടില്ല.
ദിവ്യവിഗ്രഹാ: വിഗ്രഹം-ശരീരം ദിവ്യമായ ശരീരം ഉള്ള ദേവി
ക്ലീംകാരീ കേവലാ ഗുഹ്യാ കൈവല്യപദദായിനീ
ത്രിപുരാ ത്രിജഗദ്‌വന്ദ്യാ ത്രിമൂർത്തിസ്ത്രിദശേശ്വരീ 125
ക്ലീംകാരീ : ക്ലീം എന്ന മന്ത്രത്തിന്റെ സ്രഷ്ടാവ് ദേവി ആണ്
കേവല: പൂർണ്ണമായി ഇരിക്കുന്ന ദേവി. ഒരു വിശേഷണങ്ങളും ആവശ്യമില്ലാത്ത ദേവി ; ബ്രഹ്മ സ്വരൂ.പം ആയ ദേവി
ഗുഹ്യാ: ഗുരു മുഖത്തു നിന്ന് എല്ലാ രഹസ്യ സ്വഭാവത്തോടെ പഠിച്ചു ഉപാസന ചെയ്തു പാലിക്കേണ്ട താണ് ദേവി യുടെ പൂജ വിധികൾ
കൈവല്യപദദായിനീ : മോക്ഷ പദത്തെ കൊടുക്കാൻ കഴിവുള്ള ദേവി
ത്രിപുരാ: സൂക്ഷ്മ ശരീരം, സ്ഥൂല ശരീരം കാരണ ശരീരം അങ്ങനെ മൂന്ന് ലോകത്തിനും അധീശ ആയ ദേവി.
ത്രിജഗദ്‌വന്ദ്യാ : മൂന്ന് ലോകങ്ങളിലും വന്ദനീയ ആയ ദേവി.
ത്രിമൂർത്തി: ത്രിമൂർത്തികൾ ഏകീഭവിച്ചതു ആണ് ദേവി
ത്രിദശേശ്വരീ: ദേവന്മാരുടെ ഈശ്വരി. ബാല്യ കൗമാര യൗവനം വാർദ്ധക്യം. ഇതിൽ മൂന്നാമത്തെ ദശ ആയ യൗവനത്തിൽ ആണ് ദേവന്മാർ എല്ലായ് പ്പോഴും. അത് കൊണ്ട് ദേവന്മാരെ ത്രിദശേശ്വരൻ എന്ന് വിളിക്കുന്നു.
sre
മൂലാധാരം --സാകിനി
സ്വാധിഷ്ടാനം -- കാകിനി
മണിപൂരകം --ലാകിനി
അനാഹതം --രാകിനി
വിശുദ്ധി --ഡാകിനി
ആജ്ഞാചക്രം -- ഹാകിനി
സഹസ്രാരം -- യാകിനി
Comments
Post a Comment